ടാറ്റ മോട്ടോഴ്സിന്റെ പൂർണ ഉടമസ്ഥതയിലുള്ള ടാറ്റ ടെക്നോളജീസിന്റെ പ്രാഥമിക ഓഹരി വിൽപനയ്ക്കുള്ള സബ്സ്ക്രിപ്ഷൻ തീയതി തീരുമാനിച്ചു. ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) രീതിയിൽ നവംബർ 22 ന് പബ്ലിക് ഇഷ്യു ആരംഭിക്കും.
2004ൽ ടാറ്റ കൺസൾട്ടൻസി സർവീസസ് ലിസ്റ്റ് ചെയ്തതിന് ശേഷം രണ്ട് പതിറ്റാണ്ടിന്റെ ഇടവേളയിൽ നിന്നാണ് ടാറ്റ ഗ്രൂപ്പിൽ നിന്ന് ഐപിഒ എത്തുന്നത്. ടാറ്റ ടെക് തിങ്കളാഴ്ച പൂനെയിലെ രജിസ്ട്രാർ ഓഫ് കമ്പനീസിൽ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ആർഎച്ച്പി) ഫയൽ ചെയ്തു.
ടാറ്റ ടെക്നോളജീസ്
ടാറ്റ ഗ്രൂപ്പിന്റെ എൻനീയറിംഗ്, ഡിസൈന്‍ വിഭാഗമായ ഉപ കമ്പനിയാണ് ടാറ്റ ടെക്നോളജീസ്. എൻജിനീയറിംഗ്, ഡിജിറ്റൽ സേവന കമ്പനി എന്ന നിലയിൽ, മികച്ച ഉത്പ്പന്നങ്ങൾ വികസിപ്പിക്കുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യയും പരമ്പരാഗത എൻജിനീയറിംഗും സംയോജിപ്പിച്ച സേവനങ്ങളാണ് കമ്പനി നൽകുന്നത്. പ്രമോട്ടർമാരുടെ കയ്യിലെ ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ ഫോർ സെയിൽ വഴിയാണ് കമ്പനി ഐപിഒ നടത്തുന്നത്.

ഐപിഒ വിശദാംശം
റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് പ്രകാരം ഇഷ്യു സൈസിൽ മാറ്റം വന്നിട്ടുണ്ട്. മാർച്ച് 9-ന് സെബിക്ക് സമർപ്പിച്ച ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആർഎച്ച്പി) പ്രകാരം 9.50 കോടി ഓഹരികളാണ് വിറ്റഴിക്കാൻ തീരുമാനിച്ചത്. എന്നാൽ റെഡ് ഹെറിംഗ് പ്രോസ്പെക്ടസിലെ വിവരം പരിശോധിച്ചാൽ 60,850,278 ഇക്വിറ്റി ഓഹരികളാണ് ഓഫർ ഫോർ സെയിൽ വഴി വിറ്റഴിക്കുന്നത്. ആകെ ഓഹരികളുടെ 15 ശതമാനം ഓഹരിയാണിത്.
ടാറ്റ മോട്ടോഴ്സിന്റെ കയ്യിലുള്ള 4.62 കോടി ഓഹരികളും ആൽഫ ടിസി ഹോൾഡിംഗ്സ് പിടിഇയുടെ കയ്യിലുള്ള 97.16 ലക്ഷംഓഹരികളും ടാറ്റ ക്യാപിറ്റൽ ഫണ്ടിന്റെ കയ്യിലുള്ള 48.58 ലക്ഷം ഓഹരികളുമാണ് ഐപിഒയിലൂടെ വിറ്റഴിക്കുന്നത്. ടാറ്റ ടെക്‌നോളജീസ് ലിമിറ്റഡിന്റെ പെയ്ഡ്-അപ്പ് ക്യാപിറ്റലിന്റെ 11.41 ശതമാനം ഓഹരികളാണ് ടാറ്റമോട്ടോഴ്സ് വിറ്റഴിക്കുന്നത്. ആൽഫ ടിസി ഹോൾഡിംഗ് 2.40 ശതമാനവും ടാറ്റ ക്യാപിറ്റൽ ഫണ്ട് 1.20 ശതമാനം ഓഹരികളുമാണ് വിറ്റഴിക്കുന്നത്.
വ്യത്യാസത്തിന് കാരണം
നേരത്തെ ടാറ്റ ടെക്നോളജീസിന്റെ 9.50 കോടി ഓഹരികളാണ് ഐപിഒയ്ക്കായി മാറ്റിവെച്ചത്. എന്നാൽ 2023 ഒക്ടോബറിൽ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ കയ്യിലുള്ള ഓഹരിയിൽ 9.9 ശതമാനം നിക്ഷേപകർക്ക് വിറ്റതോടെയാണ് ഇഷ്യു സൈസ് കുറഞ്ഞത്. ഏകദേശം 16,300 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് ടാറ്റ മോട്ടോഴ്സ് വിറ്റത്. ഓഹരി വിൽപ്പനയ്ക്ക് മുൻപ് ടാറ്റ ടെക്‌നോളജീസിൽ 74.69 ശതമാനം ഓഹരി ടാറ്റ മോട്ടോഴ്‌സിന് ഉണ്ടായിരുന്നു.
ഐപിഒ സബ്സ്ക്രിപ്ഷൻ
ടാറ്റ ടെക്‌നോളജീസ് ലിമിറ്റഡ് 2023 മാർച്ച് 9-ന് ഐപിഒയ്ക്ക് മുന്നോടിയായിരുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആർഎച്ച്പി) സെബിക്ക് കൈമാറിയിരുന്നു. നവംബർ 22 ബുധനാഴ്ചയാണ് ഐപിഒ പൊതുജനങ്ങൾക്ക് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുന്നത്. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സബ്സ്ക്രിപ്ഷൻ നവംബർ 24 ന് വെള്ളിയാഴ്ച അവസാനിക്കും.
ടാറ്റ മോട്ടോഴ്സിന്റെ യോഗ്യരായ ഓഹരി ഉടമകൾക്ക് ഐപിഒയിൽ മുൻഗണന ലഭിക്കും. ഇവർക്കായി 60.85 ലക്ഷം ഓഹരികൾ മാറ്റിവെച്ചിട്ടുണ്ട്. അതായത് ഇഷ്യുവിന്റെ 10 ശതമാനം ടാറ്റ മോട്ടോഴ്സ് ഓഹരി ഉടമകൾക്കാണ്. ഐപിഒ തീയതിയോട് അടുത്ത് കമ്പനി ഐപിഒ പ്രൈസ് ബാൻഡും ഐപിഒ മൂല്യനിർണ്ണയവും പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അൺ ലിസ്റ്റഡ് മാർക്കറ്റിൽ വില ഉയരുന്നു
ഒക്ടോബറിൽ ടാറ്റ ടെക്‌നോളജീസ് ലിസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് അൺ ലിസ്റ്റഡ് മാർക്കറ്റിൽ ടാറ്റ ടെക്നോളജീസ് ഓഹരികളുടെ വില കുതിച്ചുയർന്നിരുന്നു. 2020ൽ 90-100 രൂപ നിരക്കിൽ ട്രേഡ് ചെയ്തിരുന്ന ടാറ്റ ടെക്‌നോളജീസ് അൺ ലിസ്റ്റഡ് ഓഹരികൾ ബുധനാഴ്ച 900 രൂപ നിലവാരത്തിലേക്ക് എത്തിയിരുന്നു.
ടാറ്റ മോട്ടോഴ്സ് ഈയിടെ 9.9 ശതമാനം ഓഹരികൾ വിൽപ്പന നടത്തിയത് കണക്കിലെടുത്താൽ 400-450 രൂപ വില നിലവാരമാണ് ഐപിഒയ്ക്ക് പ്രതീക്ഷിക്കുന്ന വിലയെന്ന് അൺലിസ്‌റ്റഡ് അരീന സഹസ്ഥാപകൻ മനൻ ദോഷി പറഞ്ഞു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications