ജൂലായ്- സെപ്റ്റംബർ പാദത്തിലെ പ്രവർത്തന ഫലം പുറത്ത് വിട്ട് ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസ്. 2024 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കമ്പനി 11,342 കോടിയുടെ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 9 ശതമാനം വര്‍ധിച്ചു. 59,692 കോടി രൂപയാണ് സെപ്റ്റംബർ പാദത്തിലെ വരുമാനം. വാര്‍ഷികാടിസ്ഥാനത്തില്‍ 8 ശതമാനത്തിന്റെ വര്‍ധനവുണ്ട്.
ഇബിഐടി 14,438 കോടി രൂപയും ഇബിഐടി മാര്‍ജിന്‍ 24.3 ശതമാനവുമാണ്. അതേസമയം മുന്‍പാദത്തെ അപേക്ഷിച്ച് വരുമാനത്തിലും ലാഭത്തിലും വളര്‍ച്ച കുറവാണ്. ജൂണ്‍പാദത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 2.40 ശതമാനത്തിന്റെ വര്‍ധനവും വരുമാനം മുന്‍പാദത്തെ അപേക്ഷിച്ച് 0.5 ശതമാനം വര്‍ധനവും മാത്രമാണുള്ളത്.
ഓഹരിയൊന്നിന് 9 രൂപ എന്ന നിരക്കിൽ ഇടക്കാല ലാഭവിഹിതത്തിനും ഓഹരി ബൈബാക്കും ടിസിഎസ് ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. 17,000 കോടി രൂപയുടെ ഓഹരികൾ 4,150 രൂപ നിരക്കിലാണ് തിരികെ വാങ്ങുന്നത്. രണ്ടാം പാദഫലത്തിന് മുന്നോടിയായി ബുധനാഴ്ച ടിസിഎസ് ഓഹരികള്‍ 0.52 ശതമാനം ഇടിവോടെയാണ് ക്ലോസ് ചെയ്തത്. 3,609.90 രൂപയിലാണ് ബുധനാഴ്ചയിലെ ക്ലോസിംഗ് നിലവാരം. ഒരാഴ്ചയ്ക്കിടെ 2.04 ശതമാനവും 2023 ല്‍ ഇതുവരെ 10.85 ശതമാനവും ഓഹരി മുന്നേറി.

ബാങ്കിംഗ് ധനകാര്യ സേവനങ്ങൾ, ഇൻഷുറൻസ് (ബിഎഫ്എസ്ഐ) വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ ഒരു ശതമാനത്തിൽ താഴെ വളർച്ചയാണുള്ളത്. വരുമാനം 22,840 കോടി രൂപയായി. രണ്ടാം പാദത്തിൽ 11.2 ബില്യൺ ഡോളറിന്റെ ഓർഡർ ടിസിഎസ് നേടി.
നേരത്തെ നാല് തവണയാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് ഓഹരി തിരികെ വാങ്ങിയത്. 2017 മേയില്‍ ഓഹരിക്ക് 2,850 രൂപ നിരക്കിലാണ് ബൈ ബാക്ക് നടന്നത്. 2018 സെപ്റ്റംബറില്‍ 2100 രൂപ നിരക്കിലും 2020 ഡിസംബറില്‍ 3000 രൂപ നിരക്കിലുമാണ് ഓഹരികള്‍ തിരികെ വാങ്ങിയത്.
അവസാനമായി 2022 മാര്‍ച്ചില്‍ 4,500 രൂപ നിരക്കിലാണ് ടിസിഎസ് ബൈ ബാക്ക് നടത്തിയത്. കഴിഞ്ഞ് 6 വർഷത്തിനിടെ നാല് തവണകളിലായി 66,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് ടിസിഎസ് തിരികെ വാങ്ങിയത്.
കമ്പനി ഓഹരി ഉടമകളിൽ നിന്ന് ഓഹരികൾ തിരികെ വാങ്ങുന്ന പ്രക്രിയയാണ് ഓഹരി ബൈബാക്ക്. സാധാരണയായി നിലവിലുള്ള വിലയുടെ പ്രീമിയത്തിലാണ് ഓഹരി ബൈബാക്ക് നടത്തുക. ഓഹരി ഉടമകൾക്ക് ലാഭത്തോടെ ഓഹരികൾ ഒഴിവാക്കാൻ അതുവഴി സാധിക്കും. ഓഹരി തിരികെ വാങ്ങുന്നത് മാനേജ്മെന്റിന് ബിസിനസിലുള്ള വിശ്വാസത്തിന്റെ സൂചനയായി കണക്കാക്കും.
തുടര്‍ച്ചയായി ഡിവിഡന്റ് നല്കുന്ന കമ്പനികളിലൊന്നാണ് ടിസിഎസ്. 2004 ഒക്ടോബര്‍ 28 മുതല്‍ 81 തവണ കമ്പനി ലാഭവിഹിതം നല്‍കിയിട്ടുണ്ട്. ത്രൈമാസത്തില്‍ ലാഭവിഹിതം നല്കുന്ന ചുരുക്കം കമ്പനികളിലൊന്നാണിത്. കഴിഞ്ഞ 12 മാസത്തിനിടെ ഓഹരി 116 രൂപ ലാഭവിഹിതം നല്‍കിയിട്ടുണ്ട്.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications