വ്യാഴാഴ്ചയും നേട്ടത്തിലായിരുന്നു ഇന്ത്യൻ വിപണി. സെക്ടറുകളിലുടനീളം വാങ്ങൽ പ്രകടമായതിന്റെ പശ്ചാത്തലത്തിൽ നിഫ്റ്റി 17,900 തിരികെ പിടിച്ചു. സെൻസെക്‌സ് 348.80 പോയിന്റ ഉയർന്ന് 60,649.38ലും നിഫ്റ്റി 101.40 പോയിന്റ് ഉയർന്ന് 17,915 ലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഈ വ്യാപാരം ആഴ്ചയുടെ അവസമാനമായ വെള്ളിയഴ്ചയും വിപണി നേട്ടത്തിൽ ആരഭിക്കാനാണ് സാധ്യത. സിംഗപ്പൂർ വിപണിയെ പോസ്റ്റീവ് തുടക്കം ഇത് സൂചിപ്പിക്കുന്നു.
വിപണി നേട്ടത്തിൽ തുടരുമ്പോൾ മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപം നടത്തുക എന്നത് മികച്ച ലാഭം കണ്ടെത്താൻ സഹായിക്കും. ഇതിനായി ഹ്രസ്വകാലത്തേക്ക് മികച്ച പ്രകടനം നടത്താൻ സാധ്യതയുള്ള ഓഹരികളെ കണ്ടെത്തി നിക്ഷേപിക്കേണ്ടതുണ്ട്. ജിഇപിഎല്‍ ക്യാപിറ്റലിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് വിദ്യന്‍ സാവന്തിന്റെ നിര്‍ദ്ദേശത്തിൽ 3 ഓഹരികൾ ഇത്തരത്തിലുള്ളതായി അദ്ദേഹം നിർദ്ദേശിക്കുന്നു.
ജിഎംആര്‍ എയര്‍പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍, ആല്‍കെം ലബോറട്ടറീസ്, ഗുജറാത്ത് സ്റ്റേറ്റ് ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് എന്നിവയാണ് വിദ്യാൻ സാവന്തിന്റെ നിർദ്ദേശങ്ങൾ. ഇവയുടെ ലക്ഷ്യവിലയും സ്റ്റോപ്പ് ലോസും അറിഞ്ഞ് നിക്ഷേപിക്കേണ്ടതുണ്ട്. ഓരോന്നും വിശദമായി അറിയാം.

ജിഎംആര്‍ എയര്‍പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍
ജിഇപിഎല്ലിന്റെ അനുബന്ധ സ്ഥാപനമായ ജിഎംആര്‍ എയര്‍പോര്‍ട്ട്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് വിമാനത്താവളങ്ങളുടെ വികസനത്തിലും പ്രവര്‍ത്തനത്തിലും പരിപാലനവും നടത്തുന്ന കമ്പനിയാണ്. പവർ പ്ലാന്റുകളുടെയും ഹൈവേകളുടെയും വികസനത്തിലും പഞ്ചസാര ഉൽപാദനത്തിലും കമ്പനി ഏർപ്പെട്ടിരിക്കുന്നു.
തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ മൾട്ടി പ്രൊഡക്‌ട് സ്‌പെഷ്യൽ ഇക്കണോമിക് സോണിന്റെ വികസനവും കമ്പനിക്ക് കീഴിലാണ് നടക്കുന്നത്. വ്യാഴാഴ്ച 45.10 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ലക്ഷ്യവില 51.50 രൂപയാണ്.ഈ നിര്‍ദ്ദേശ പ്രകാരം ഓഹരികള്‍ വാങ്ങുന്നവര്‍ 43 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം.
ആല്‍കെം ലബോറട്ടറീസ്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആല്‍കെ ലബോറട്ടറീസ് ഇന്ത്യയിലെ മികച്ച പത്ത് ഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്നാണ്. ഫാര്‍മസ്യൂട്ടിക്കല്‍ ജനറിക്സ്, ഫോര്‍മുലേഷനുകള്‍, ന്യൂട്രാസ്യൂട്ടിക്കല്‍സ് എന്നിവ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. 40 രാജ്യങ്ങളിൽ പ്രവർത്തനമുള്ള കമ്പനിയുടെ വരുമാനത്തിന്റെ 29 ശതമാനവും വിദേശരാജ്യങ്ങളിലെ വില്പനയിലൂടെയാണ്.
ബുധനാഴ്ച 3,435 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച ആല്‍കെം ലബോറട്ടറീസ് 3950 രൂപ ലക്ഷ്യ വിലയില്‍ വാങ്ങാനാണ് നിര്‍ദ്ദേശം. 15ശതമാനം റിട്ടേണാണ് പ്രതീക്ഷിക്കുന്നത്. സ്റ്റോപ്പ് ലോസ് 3,160 രൂപ.
ജിഎസ്എഫ്‌സി
ഗുജറാത്ത് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള രാസവള നിര്‍മാണ കമ്പനിയാണ് ഗുജറാത്ത് സ്റ്റേറ്റ് ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്. രാസവളങ്ങൾ, പെട്രോകെമിക്കൽസ്, രാസവസ്തുക്കൾ, വ്യാവസായിക വാതകങ്ങൾ, പ്ലാസ്റ്റിക്, നാരുകൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ 24-ലധികം ബ്രാൻഡുകൾ കമ്പനിക്ക് കീഴിലുണ്ട്. അൺഹൈഡ്രസ് അമോണിയ, ആർഗോൺ ഗ്യാസ്, കാപ്രോലാക്ടം, മെലാമൈൻ, മീഥൈൽ എന്നിവയും കമ്പനി നിർമിക്കുന്നു.
185 രൂപ ലക്ഷ്യവിലയില്‍ ഓഹരികള്‍ വാങ്ങാനാണ് നിര്‍ദ്ദേശം. വ്യാഴാഴ്ച 152.30 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ച ഓഹരികള്‍ 21 ശതമാനം വരെ ഉയരാം. ഈ നിര്‍ദ്ദേശ പ്രകാരം ഓഹരികള്‍ വാങ്ങുന്നവര്‍ 145 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications