ബെഞ്ച്മാർക്ക് സൂചികകളായ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും കലണ്ടർ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. എന്നാൽ സ്മോൾ ക്യാപ് സൂചികകൾ ചാഞ്ചാട്ടത്തിലാണ്. ഏപ്രിൽ 7 ന് 13,315 എന്ന ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് നിഫ്റ്റി സ്മോൾകാപ്പ് 250 സൂചിക 20 ശതമാനത്തിലധികം ഉയർന്നു. പക്ഷേ ഇപ്പോഴും 100-ഡെയ്‌ലി മൂവിംഗ് ആവറേജിനും 200-ഡിഎംഎയ്ക്കും താഴെയാണ് വ്യാപാരം നടത്തുന്നത്. എന്നാൽ വരും നാളുകളിൽ സ്മോൾ ക്യാപ് ഓഹരികൾ വലിയ മുറ്റേന്നം നടത്താനുള്ള സാധ്യതയാണ് മാർക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ 5 സ്മോൾ ക്യാപ് ഓഹരികളുടെ വിശദാംശങ്ങൾ നമുക്ക് നോക്കാം.
1. ബൽറാംപൂർ ചിനി മില്‍സ് ലിമിറ്റഡ്
ഇന്ത്യയിലെ ഏറ്റവും വലിയ പഞ്ചസാര നിര്‍മ്മാതാക്കളില്‍ ഒന്ന്. ഉത്തര്‍പ്രദേശില്‍ ഒരു സുപ്രധാന സ്ഥാനമുണ്ട്. പഞ്ചസാര, എഥനോള്‍, പവര്‍ കോജനറേഷന്‍ എന്നിവ കൈകാര്യം ചെയ്യുന്നു.
ഓഹരി വില
എൻഎസ്ഇയിൽ 588.70 രൂപയിലാണ് നിലവിൽ ബൽറാംപൂർ ചിനി ഓഹരി വ്യാപാരം നടത്തുന്നത്. നവംബർ മധ്യത്തിനുശേഷം ബൽറാംപൂർ ചിനി ഓഹരികൾ വീക്കിലി ചാർട്ടിൽ പുതിയൊരു ബ്രേക്ക്ഔട്ട് നേടാൻ ശ്രമിക്കുന്നതായി കാണാം. ബ്രേക്ക്ഔട്ട് സ്ഥിരീകരിക്കാൻ വെള്ളിയാഴ്ച ഓഹരികൾ 569 രൂപയ്ക്ക് മുകളിൽ ക്ലോസ് ചെയ്യേണ്ടതുണ്ട്. ഇപ്പോൾ, ദൈനംദിന, വീക്കിലി ചാർട്ടുകളിലെ പ്രധാന മൊമെന്റം ഓസിലേറ്ററുകൾ അനുകൂലമാണ്. അതിനാൽ ഹ്രസ്വകാല ബയസ് പോസിറ്റീവായി തുടരാൻ സാധ്യതയുണ്ട്. മുന്നോട്ടുള്ള ഉയർച്ചയിൽ ഓഹരികൾ അതിന്‍റെ റെക്കോർഡ് ഉയർന്ന നിലവാരമായ ₹690 ലെവലുകൾക്ക് ചുറ്റും വീണ്ടും പരീക്ഷിക്കാൻ സാധ്യതയുണ്ട്.
അപ്‌സൈഡ് സാധ്യത: 19.8% | പിന്തുണ: ₹550; ₹535; ₹515 | പ്രതിരോധം: ₹600; ₹625; ₹664
വരുമാനത്തിൽ കുതിപ്പ്, കത്തിക്കയറി ബാങ്ക് ഓഹരി, കൂടെക്കൂട്ടിയാൽ കീശ നിറയുമോ..?
2. 360 വൺ വാം ലിമിറ്റഡ്
ഫിനാൻസ് മേഖലയിൽ ബിസിനസ് ചെയ്യുന്ന മിഡ്ക്യാപ് കമ്പനി. മുമ്പ് ഐ.ഐ.ഐ.എഫ്.എൽ വെൽത്ത് മാനേജ്മെന്റ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വെൽത്ത് & അസറ്റ് മാനേജ്മെന്റ് സേവനങ്ങളാണ് പ്രധാനമായും നൽകുന്നത്.
ഓഹരി വില
എൻഎസ്ഇയിൽ 1,049 രൂപ എന്ന നിലയിലാണ് നിലവിലെ വ്യാപാരം. 360 വൺ വാം ഏപ്രിൽ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയായ 790 രൂപയിൽ നിന്ന് വെറും മൂന്ന് ആഴ്ചയ്ക്കുള്ളിൽ 34 ശതമാനം ഉയർന്നു. ഓഹരി ഇപ്പോൾ അതിന്റെ പ്രധാന തടസ്സമായ 200-ഡിഎംഎ പരീക്ഷിക്കുന്നതായി കാണപ്പെടുന്നുണ്ട്. പ്രധാന മൊമെന്റം ഓസിലേറ്ററുകൾ ഇടത്തരം മുതൽ ദീർഘകാല ചാർട്ടുകളിൽ അനുകൂലമായി മാറിയതിനാൽ, ഓഹരി അതിന്റെ ഹ്രസ്വകാല പ്രതിരോധം കീഴടക്കുന്നതിൽ വിജയിച്ചേക്കാം. അങ്ങനെ സംഭവിച്ചാൽ ഓഹരി അതിന്‍റെ റാലി 1,300 രൂപ ലെവലുകളിലേക്ക് നീട്ടാൻ സാധ്യതയുണ്ട്.
അപ്‌സൈഡ് സാധ്യത:24.6% | പിന്തുണ: ₹960 | പ്രതിരോധം: ₹1,120; ₹1,163; ₹1,220

3. ഗോദാവരി പവർ ആൻഡ് ഇസ്പാറ്റ് (ജിപിഐഎൽ)
വിവിധതരം സ്റ്റീൽ ഉത്പന്നങ്ങളുടെ നിർമാണത്തിലും ഊർജോത്പാദനത്തിലും ശ്രദ്ധയൂന്നീയിരിക്കുന്ന സ്മോൾ ക്യാപ് കമ്പനിയാണ് ഗോദാവരി പവർ & ഇസ്പാറ്റ് ലിമിറ്റഡ്. ഇതിന് പുറമെ ഇരുമ്പയിര് ഖനനത്തിലും നിർമാണ മേഖലയിലേക്ക് ആവശ്യമായ എച്ച്ബി വയറുകളും കമ്പനി നിർമിക്കുന്നുണ്ട്.
ഓഹരി വില
എൻഎസ്ഇയിൽ 202.30 രൂപ എന്നതാണ് നിലവിൽ ജിപിഐഎൽ ഓഹരിയുടെ വില. തുടർച്ചയായ രണ്ടാം വ്യാപാര സെഷനിലും ജിപിഐഎൽ 200-ഡിഎംഎയ്ക്ക് മുകളിൽ വ്യാപാരം നടത്തുന്നതായി കാണുന്നു. ഈ മാസം രണ്ടാം തവണയും ഈ പ്രധാന തടസ്സം മറികടക്കാൻ ഓഹരി ശ്രമിക്കുന്നു. തടസം മറികടക്കാൻ സാധിച്ചാൽ ഓഹരി വിസ 235 ലെലവിലേക്ക് ഉയർന്നേക്കാം.
അപ്‌സൈഡ് സാധ്യത:17.5% | പിന്തുണ: ₹195; ₹190| പ്രതിരോധം: ₹209; ₹220
4. എൽജി എക്യുപ്‌മെന്‍റ്സ്(ELGI Equipments Ltd)
1960-ൽ സ്ഥാപിതമായ എൽജി എക്യുപ്‌മെന്‍റ്സ് എയർ കംപ്രസ്സറുകൾ, ഓട്ടോമോട്ടീവ് ഉപകരണങ്ങൾ തുടങ്ങിയവ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ബിസിനസ്സിലാണ് ഏർപ്പെട്ടിരിക്കുന്നത്.
ഓഹരി വില
എൻഎസ്ഇയിൽ 468.15 രൂപ എന്നതാണ് നിലവിലെ ഓഹരി വില. ദൈനംദിന, പ്രതിവാര സ്കെയിലുകളിലെ പ്രധാന മൊമെന്‍റെം ഓസിലേറ്ററുകൾ പോസിറ്റീവ് ക്രോസ്ഓവറിന് സാക്ഷ്യം വഹിച്ചതിനാൽ എൽജി എക്യുപ്‌മെന്റ്‌സ് ഓഹരികൾ ഹ്രസ്വകാലത്തേക്ക് നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അപ്‌സൈഡ് സാധ്യത: 24% | പിന്തുണ: ₹437; ₹424 | പ്രതിരോധം: ₹479; ₹506; ₹525; ₹558
5. ആലോക് ഇൻഡസ്ട്രീസ്
കോട്ടൺ, പോളീസ്റ്റർ വിഭാഗത്തിൽ വിവിധ ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്ന ടെക്സ്റ്റൈൽ കമ്പനിയാണ് അലോക് ഇൻഡസ്ട്രീസ്. 1986ലാണ് കമ്പനി സ്ഥാപിക്കപ്പെടുന്നത്.
ഓഹരി വില
എൻഎസ്ഇയിൽ 18.59 രൂപ എന്നതാണ് നിലവിൽ ആലോക് ഇൻഡസ്ട്രീസ് ഓഹരിയുടെ വില. 2024 ഒക്ടോബർ 10 ന് ശേഷം തുടർച്ചയായ രണ്ടാം ദിവസവും അലോക് ഇൻഡസ്ട്രീസ് ഓഹരികൾ 100-DMA യ്ക്ക് മുകളിൽ വ്യാപാരം നടത്തുന്നു. വൻതോതിലുള്ള വിലകളുടെ പിന്തുണയോടെ ചൊവ്വാഴ്ച ഓഹരികൾ 18 ശതമാനം കുത്തനെ ഉയർന്നു. ബുധനാഴ്ച ഓഹരികൾ നഷ്ടത്തിൽ വ്യാപാരം നടത്തുമ്പോഴും, ഓഹരികൾ ₹17.26 ന് മുകളിൽ നിലനിൽക്കുന്നിടത്തോളം കാലം ഓഹരികളുടെ ദീർഘകാല പക്ഷപാതം പോസിറ്റീവ് ആയി തുടരുമെന്ന് സാങ്കേതിക ചാർട്ട് സൂചിപ്പിക്കുന്നു.
അപ്‌സൈഡ് സാധ്യത: 20.2% | പിന്തുണ: ₹18.61; ₹17.26; ₹16.10; ₹15.78 | പ്രതിരോധം: ₹20.34; ₹21.41; ₹21.84
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications