കൂടുതൽ പലിശ നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് കൂടുതൽ ബോർഡ് തല ചർച്ചകൾ നടത്താൻ ധനമന്ത്രി നിർമ്മല സീതാരാമൻ ബാങ്കുകളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. സാമ്പത്തിക പ്രവർത്തനങ്ങളെ മുന്നോട്ട് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാരിന്റെ ഈ നീക്കം. പലിശ നിരക്ക് കൈമാറ്റത്തെക്കുറിച്ച് ബോർഡ് തലത്തിൽ കൂടുതൽ തീരുമാനങ്ങളെടുക്കാനാണ് സീതാരാമൻ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് വിവരം. പൊതുമേഖലാ ബാങ്കുകൾ പലിശ നിരക്ക് ഇളവ് ആനുകൂല്യം ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുന്ന മന്ദഗതിയിലാണോ എന്ന് സർക്കാരിനു സംശയമുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഫെബ്രുവരി മുതൽ റിസർവ് ബാങ്ക് (ആർബിഐ) റിപ്പോ നിരക്ക് 185 ബേസിസ് പോയിൻറ് കുറച്ചിരുന്നു. റിപ്പോ നിരക്ക് - വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ നിന്ന് വായ്പയെടുക്കുന്ന നിരക്കാണ്. നിലവിലെ റിപ്പോ നിരക്ക് 4 ശതമാനമാണ്. എന്നാൽ ഇന്നു വരെ ബാങ്കുകൾ 120 മുതൽ 140 ബിപിഎസ് നിരക്ക് കുറയ്ക്കൽ മാത്രമാണ് ഉപഭോക്താക്കൾക്ക് കൈമാറ്റം ചെയ്തിട്ടുള്ളത്. കൂടുതൽ വെട്ടിക്കുറയ്ക്കൽ ബാങ്കിന്റെ ധനത്തെ ബാധിക്കുമെന്നും ബാങ്കുകൾ ലാഭകരമായിരിക്കേണ്ടത് ആവശ്യമാണെന്നും നിക്ഷേപ പലിശ നിരക്ക് കുറയ്ക്കാതെ വായ്പകളുടെ പലിശനിരക്ക് കുറയ്ക്കുന്നതിൽ അർത്ഥമില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കേന്ദ്രത്തിന്റെ മൂന്ന് ലക്ഷം കോടി രൂപയുടെ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം വഴി എംഎസ്എംഇകൾക്ക് മതിയായ പിന്തുണ ഉറപ്പാക്കണമെന്ന് ധനകാര്യമന്ത്രി പൊതുമേഖലാ ബാങ്ക് (പിഎസ്ബി) എക്സിക്യൂട്ടീവുകളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞു.
സർക്കാർ നിയന്ത്രണത്തിലുള്ള ഒന്നോ അതിലധികമോ ബാങ്കുകളെ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ധനകാര്യ മന്ത്രാലയം സ്വകാര്യവൽക്കരിക്കാൻ ഒരുങ്ങുന്നതായി കഴിഞ്ഞയാഴ്ച്ച ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇത് സംബന്ധിച്ച് നിതി ആയോഗ് ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സംഘം ചർച്ച ആരംഭിച്ചതായാണ് വിവരം. നിലവിൽ, ഏകീകരണ പരിപാടിയുടെ ഭാഗമല്ലാത്ത പഞ്ചാബ് & സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ സ്വകാര്യവത്കരിക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
