സെൻസെക്സ് 14 പോയിൻറ് അഥവാ 0.04 ശതമാനം ഉയർന്ന് 38,854.55 ലും നിഫ്റ്റി 15 പോയിൻറ് അഥവാ 0.13 ശതമാനം ഉയർന്ന് 11,464.45 ലും ക്ലോസ് ചെയ്തു. ബിഎസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.58 ശതമാനവും 0.52 ശതമാനവും ഉയർന്ന് സെൻസെക്‌സിനെ മറികടന്നു. എസ്ബിഐ, ടെക് മഹീന്ദ്ര, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണീലിവർ, ബജാജ് ഫിനാൻസ്, കൊട്ടക് ബാങ്ക് എന്നിവയാണ് സെൻസെക്സിൽ ഇന്ന് മികച്ച പ്രകടനം കാഴ്ച്ച വച്ചത്.

ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ്, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്, എച്ച്ഡിഎഫ്സി ബാങ്ക്, അൾട്രാസിമന്റ് എന്നിവയാണ് ഇന്ന് സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടത്തിൽ ക്ലോസ് ചെയ്ത ഓഹരികൾ. ആഗോള, ആഭ്യന്തര സൂചകങ്ങളിൽ നിന്നുള്ള സമ്മിശ്ര സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ സൂചികകൾ ഇന്ന് വ്യാപാരം നടത്തിയത്. നിഫ്റ്റി ബാങ്ക് ഓഹരികൾ 13 പോയിന്റ് ഉയർന്ന് 22,479 മാർക്കിലെത്തി.
ബിഎസ്‌ഇ റിയൽറ്റി സൂചിക 1.31 ശതമാനമായി ഉയർന്നതോടെ റിയൽ എസ്റ്റേറ്റ് ഓഹരികൾ ദലാൽ സ്ട്രീറ്റിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു. ഇന്ത്യാബുൾസ് റിയൽ എസ്റ്റേറ്റ് ഓഹരി വില 3.92 ശതമാനവും ഡിഎൽഎഫ് ഓഹരികൾ 2.86 ശതമാനവും മഹീന്ദ്ര ലൈഫ്സ്പേസ് ഡവലപ്പർമാരുടെ ഓഹരികൾ 1.10 ശതമാനവും പ്രസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ടിന്റെ ഓഹരി വില 2.81 ശതമാനവും ബ്രിഗേഡ് എന്റർപ്രൈസസ് ഓഹരികൾ 0.81 ശതമാനവും ഉയർന്നു.
മെറ്റൽ, ഓട്ടോ, ഫാർമ, ബാങ്കിംഗ് ഓഹരികളിലെ ഇടിവ്, ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
