കൊവിഡ് -19 ബാധിത സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാൻ ആഗോള സെൻട്രൽ ബാങ്കുകൾ മുന്നോട്ട് വന്നതോടെ ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ തുറന്നു. ഓപ്പണിംഗ് ബെല്ലിൽ ബിഎസ്‌ഇ സെൻസെക്സ് 156 പോയിൻറ് ഉയർന്ന് 39,136ലെത്തി. എൻഎസ്‌ഇ നിഫ്റ്റി 55 പോയിൻറ് ഉയർന്ന് 11,571 മാർക്കിലെത്തി. അതിരാവിലെ നടന്ന വ്യാപാര സെഷനിൽ ബാങ്ക് നിഫ്റ്റി സൂചിക 126 പോയിന്റ് ഉയർന്ന് 22,446 ലെവലിൽ എത്തി.
ബ്രിഗേഡ് എന്റർപ്രൈസസ്, ഡോ. റെഡ്ഡീസ്, ലുപിൻ, ജെഎം ഫിനാൻഷ്യൽ, സിപ്ല, ലോറസ് ലാബ്സ്, ഐ ഐ എഫ് എൽ ഫിനാൻസ്, എസ്കോർട്ട്സ് എന്നിവയുടെ ഓഹരികൾ ഇന്ന് ഓപ്പണിംഗ് ബെല്ലിൽ മുൻതൂക്കം നേടി. ഗുജറാത്ത് പിപാവവ് തുറമുഖത്തിന്റെ ഓഹരികൾ, മദർസൺസുമി സിസ്റ്റംസ്, എസ്സൽ പ്രൊപാക്ക്, റെപ്കോ ഹോം ഫിനാൻസ്, ബെർഗർ പെയിന്റ്സ്, ജിഇ പവർ ഇന്ത്യ, വോഡഫോൺ ഐഡിയ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.

ബിഎസ്‌എ ഫാർമ, ഹെൽത്ത് കെയർ സൂചിക ഇന്നത്തെ ഓപ്പണിംഗ് ബെല്ലിൽ 2.54 ശതമാനമായി ഉയർന്ന് ദലാൽ സ്ട്രീറ്റിൽ ആധിപത്യം തുടരുന്നു. ആരോഗ്യ സംരക്ഷണ മേഖലയിലെ സിപ്ല ഓഹരി വില 4.33 ശതമാനവും ഡോ. റെഡ്ഡിയുടെ ലബോറട്ടറീസ് ഓഹരികൾ 3.93 ശതമാനവും ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് 3.38 ശതമാനവും ലോറസ് ലാബ്സ് ഓഹരി വില 4.32 ശതമാനവും ന്യൂലാന്റ് ലബോറട്ടറീസ് ഓഹരികൾ 4.10 ശതമാനവും ഉയർന്നു.
ലക്ഷ്മി വിലാസ് ബാങ്ക് - ക്ലിക്സ് ഗ്രൂപ്പ് ലയനം, ബാങ്കിന്റെ ഓഹരി വില 10% ഉയർന്നു
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications