ലക്ഷ്മി വിലാസ് ബാങ്ക് ഓഹരി വില ഇന്ന് 10 ശതമാനം ഉയർന്നു. ക്ലിക്സ് ഗ്രൂപ്പുമായി ലയിപ്പിക്കുന്നതിനുള്ള പരസ്പര ധാരണാ നടപടികൾ പൂർത്തിയായതായും അടുത്ത ഘട്ടങ്ങളെക്കുറിച്ച് ഇരു കമ്പനികളും ചർച്ചകൾ നടത്തിവരികയാണെന്നും ബാങ്ക് അറിയിച്ചതിനെ തുടർന്നാണ് ഓഹരി വില കുതിച്ചുയർന്നത്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് ബാങ്ക് വ്യക്തമാക്കി.
നേരത്തെ, ബാങ്കുമായി ക്ലിക്സ് ഗ്രൂപ്പിന്റെ സംയോജനവുമായി ബന്ധപ്പെട്ട് 2020 ജൂൺ 15 ന് ക്ലിക്സ് ക്യാപിറ്റൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ക്ലിക്സ് ഫിനാൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ബാങ്ക് പ്രാഥമിക, നോൺ-ബൈൻഡിംഗ് കരാർ (എൽഐഐ) ഒപ്പിട്ടിരുന്നു. നോൺ-ബൈൻഡിംഗ് LOI പ്രകാരം, നിർദ്ദിഷ്ട സംയോജനം പരസ്പരമുള്ള ധാരണകൾ, അംഗീകാരങ്ങൾ എന്നിവയ്ക്ക് വിധേയമാണെന്ന് വ്യക്തമാക്കിയിരുന്നു. കക്ഷികൾ തമ്മിലുള്ള പരസ്പര ധാരണ പ്രകാരം, നിലവിലുള്ള പകർച്ചവ്യാധി കാരണം കാലാവധി സെപ്റ്റംബർ 15 വരെ നീട്ടിയിരുന്നു.

ഓഹരി വില 2.00 രൂപ അഥവാ 9.83 ശതമാനം ഉയർന്ന് 22.35 രൂപയായി. വിവിധതരം വായ്പകൾ വാഗ്ദാനം ചെയ്യുന്ന ധനകാര്യ സേവനങ്ങളാണ് ക്ലിക്സ് ക്യാപിറ്റൽ വാഗ്ദാനം ചെയ്യുന്നത്.സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എയോൺ ക്യാപിറ്റൽ പാർട്ണേഴ്സ് കമ്പനിയിലെ ഒരു പ്രധാന ഓഹരിയുടമയാണ്. ഈ മാസം ആദ്യം 1,500 കോടി രൂപ സമാഹരിക്കാനും ബിസിനസ് വളർച്ചയ്ക്ക് ധനസഹായം നൽകാനും വിദേശ ഓഹരി പങ്കാളിത്തം 74 ശതമാനം വരെ ഉയർത്താനും ഉദ്ദേശിക്കുന്നതായി ലക്ഷ്മി വിലാസ് ബാങ്ക് വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
