ഓരോ ഓഹരിയെ പറ്റിയും കൃത്യമായ വിശകലനം നടത്തി നിക്ഷേപിക്കാൻ സാധിച്ചാൽ വിപണിയിലെ ട്രെൻഡുകൾക്ക് അനുസരിച്ച് ലാഭമുണ്ടാക്കാൻ സാധിക്കും. നിലവിൽ ക്രൂഡ് ഓയിൽ വില താഴ്ന്നുകൊണ്ടിരിക്കുകയാണ്. വില വർധിപ്പിക്കുന്നതിനായി ഒരു മാസം മുമ്പ് ഒപെക് രാജ്യങ്ങളുടെ കൂട്ടായ്മ ഉത്പാദനം വെട്ടിക്കുറച്ചെങ്കിലും വില പിടിച്ചു നിർത്താൻ സാധിച്ചിട്ടില്ല. യുഎസ് സമ്പദ്‌വ്യവസ്ഥ ദുർബലമാകുമെന്ന ഭയവും ചൈനീസ് ഡിമാൻഡ് മന്ദഗതിയിലാകുമെന്ന ഭയവും മൂലം വിപണികളിൽ ഇടിഞ്ഞത് തുടർച്ചയായ മൂന്നാം ആഴ്ചയും എണ്ണ വില നഷ്ടത്തിലായി.
യുഎസ് ബെഞ്ച്മാർക്ക് ഓയിൽ കരാറായ ഡബ്ല്യുടിഐ 70 ഡോളറിൽ താഴെയായാണ് വ്യാപാരം നടക്കുന്നത്. ബ്രെന്‍ഡ് ക്രൂഡ് 72.64 ഡോളറിലും ഡബ്ലുടിഐ 68.73 ഡോളറിലുമെത്തി. യൂറോപ്യൻ സെൻട്രൽ ബാങ്ക്, യുഎസ് ഫെഡറൽ റിസർവ് നിരക്കുകൾ ഉയർത്തിയതും ഡോളർ ശക്തിപ്പെടുന്നതും എണ്ണ വിലയെ ബാധിച്ചു.
അസംസ്‌കൃത എണ്ണയുടെ വില കുറയുന്നതിനാൽ, പെയിന്റ്, റബ്ബർ, പ്ലാസ്റ്റിക്, കെമിക്കൽ സ്‌റ്റോക്കുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്റ്റോക്ക് എഡ്ജ് ഡാറ്റ പ്രകാരം ക്രൂഡ് ഓയിൽ വിലയിടിവിൽ നിന്ന് പ്രയോജനം ലഭിക്കുന്ന സ്റ്റോക്കുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ബെർഗർ പെയിന്റസ്
ബെർഗർ പെയിന്റ്‌സിന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളിൽ പകുതിയും ക്രൂഡ് ഓയിലിൽ നിന്നുള്ള ഉത്പ്പന്നങ്ങളാണ്. അതിനാൽ, ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന ചെറിയ കുറവുകൾ പോലും ബെർഗർ പെയിന്റസിന് നേട്ടമുണ്ടാക്കും. 619.50 രൂപയിലാണ് വെള്ളിയാഴ്ച ഓഹരികൾ വ്യാപാരം നടക്കുന്നത്.
ബാൽകൃഷ്ണ ഇൻഡസ്ട്രീസ്
ടയർ വ്യവസായത്തിന്റെ മൊത്തം ചെലവിൽ ഭൂരിഭാഗവും റബ്ബറിൽ നിന്നാണ്. സിന്തറ്റിക് റബ്ബർ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുവായി റബ്ബർ നിർമാണ കമ്പനികൾ ക്രൂഡ് ഓയിൽ ഉത്പ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. ക്രൂഡ് വിലയിലുണ്ടാകുന്ന ഇടിവ് ബാൽകൃ്ഷണ ഇൻഡസ്ട്രീസിന് നേട്ടമാണ്. ക്രൂഡ്, റബ്ബർ വിലകൾ തമ്മിലുള്ള ബന്ധം കമ്പനിയുടെ മാർജിന് ഗുണം ചെയ്യും. ഓഹരി വില- 2,147.10 രൂപ.
ആസ്ട്രൽ ലിമിറ്റഡ്
കമ്പനി പ്ലംബിംഗ്, ഡ്രെയിനേജ് ആവശ്യങ്ങൾക്കുള്ള പൈപ്പുകൾ നിർമിക്കുന്ന കമ്പനിയാണ് ആസ്ട്രൽ ലിമിറ്റഡ്. ഇവയുടെ പ്രധാന അസംസ്കൃത വസ്തു വിവിധ പ്ലാസ്റ്റിക് പോളിമറുകളാണ്. ഇവ ക്രൂഡ് ഓയിലിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്. പ്ലാസ്റ്റിക് നിർമാണത്തിന് ക്രൂഡ് പ്രധാന ഘടകമായതിനാൽ ക്രൂഡ് വില കുറയുന്നത് കമ്പനിക്ക് ഗുണകരമാണ്. ഇത് ഇൻപുട്ട് ചെലവ് സമ്മർദ്ദം ലഘൂകരിക്കുകയും മാർജിനുകളും ലാഭക്ഷമതയും വർധിപ്പിക്കാനും സാധിക്കും. ഓഹരി വില- 1,513.05 രൂപ.
എംആർഎഫ്
ടയർ നിർമാണ കമ്പനിയായ എംആർഎഫിൽ, ടയറുകൾ നിർമിക്കുന്നതിനുള്ള പ്രധാന അസംസ്കൃത വസ്തു ക്രൂഡ് വേസ്റ്റ് കാർബൺ ബ്ലാക്ക് ആണ്. ടയറുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ക്രൂഡ് ഓയിൽ ഡെറിവേറ്റീവ് മൊത്തം അസംസ്കൃത വസ്തുക്കളുടെ വിലയുടെ ഏകദേശം 30 ശതമാനം വരും. ക്രൂഡ് ഓയിൽ വില ഇടിവ് കമ്പനിയുടെ അസംസ്കൃത വസ്തുക്കളുടെ ചെലവ് കുറയ്ക്കും ഓഹരി വില- 97,200.
കൻസായി നെറോലാക് പെയിന്റ്സ്
ഇന്ത്യയിലെ മുൻനിര പെയിന്റ് കമ്പനിയും വ്യാവസായിക പെയിന്റ് ഉത്പാദകരിൽ ഒന്നാമതുമാണ് കൻസായി നെറോലാക് പെയിന്റ്സ്. അസംസ്കൃത വസ്തുക്കളിൽ പ്രധാന ഭാഗം ക്രൂഡ് ഓയിൽ ഡെറിവേറ്റീവുകളാണെന്നതിനാൽ ക്രൂഡ് വില കുറയുന്നത് മാർജിൻ വർധിപ്പിക്കാൻ സഹായിക്കും. ഇത് വില കുറയ്ക്കുന്നതിനും കമ്പനിയുടെ വരുമാനം മെച്ചപ്പെടുത്താനും സഹായിക്കും. ഓഹരി വില- 395.50 രൂപ.
വിനതി സയൻസ് ആൻഡ് ടെക്നോളജി
സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ വിനതി സയൻസ് ആൻഡ് ടെക്നോളജിക്ക് ക്രൂഡ് ഓയിൽ വിലയിലെ ഏത് കുറവും പ്രവർത്തന മാർജിൻ മെച്ചപ്പെടുത്താൻ സഹായിക്കും. എല്ലാ പ്രധാന അസംസ്‌കൃത വസ്തുക്കളെല്ലാം ക്രൂഡ് ഓയിൽ വിലയുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഓഹരി വില- 1,925 രൂപ.
ഏഷ്യൻ പെയിന്റ്, ഇന്റിഗോ
ക്രൂഡ് ഓയില്‍ ഉത്പ്പന്നങ്ങള്‍ 60 ശതമാനത്തോളം അസംസ്‌കൃത വസ്തുവായി ഉപയോഗിക്കുന്ന ഏഷ്യന്‍ പെയിന്റ്‌സിന് വില കുറവ് നേട്ടമാകും. ഇന്‍ഡിഗോ വിമാന സര്‍വീസ് നടത്തുന്ന ഇന്റര്‍ഗ്ലോബ് ഏവിയേഷന് 2021 സാമ്പത്തിക വര്‍ഷത്തില്‍ ചെലവിന്റെ 20 ശതമാനവും ഇന്ധന ചെലവില്‍ നിന്നുള്ളതാണ്. എണ്ണ വില കുറയുന്നത് ചെലവിന്റെ വലിയൊരു ഭാഗം കുറയാനും ലാഭം വര്‍ധിപ്പിക്കാനും സഹായിക്കും. ക്ലീന്‍ സയന്‍സ് ടെക്‌നോളജി, സുപ്രീം ഇന്‍ഡസ്ട്രീസ് എന്നിവയാണ് നേട്ടമുണ്ടാക്കുന്ന മറ്റു കമ്പനികള്‍.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
