എല്‍ഐസി പോര്‍ട്ട്‌ഫോളിയോ; കഴിഞ്ഞ വര്‍ഷം എല്‍ഐസി ലാഭം വാരിയെടുത്ത 11 കുഞ്ഞൻ ഓഹരികള്‍; കയ്യിലുണ്ടോ

രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനമാണ് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. പ്ര​ഗത്ഭരായ ഫണ്ട് മാനേജർമാരാണ് എൽഐസിക്കായി നിക്ഷേപം നടത്തുന്നത്. എളുപ്പത്തിൽ മികച്ച ഓഹരികൾ കണ്ടെത്താൻ എൽഐസി പോർട്ട്ഫോളിയോയിൽ കണ്ണോടിച്ചാൽ മതിയാകും.

ഇത്തരത്തിൽ നിക്ഷേപം നടത്തുന്ന റീട്ടെയിൽ നിക്ഷേപകരും ധാരാളം. മികച്ച ഓഹരികളിലാണ് എൽഐസി നിക്ഷേപിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എൽഐസിക്ക് ലഭിച്ച റിട്ടേൺ.

ആഭ്യന്തര വിപണി അസ്ഥിരമായ ഘട്ടത്തിലും എൽഐസി നിക്ഷേപം നടത്തിയ 11 സ്മോൾകാപ്, മിഡ് കാപ് ഓഹരികളിൽ മികച്ച റിട്ടേൺ നൽകി. റഷ്യ- യുക്രൈൻ യുദ്ധം, ആഗോള തലത്തിൽ പലിശ നിരക്കുയരുന്ന സാഹചര്യം, വിദേശ നിക്ഷേപകരുടെ തിരിഞ്ഞു നടത്തം എന്നിങ്ങനെ പ്രതികൂല സാഹചര്യത്തിൽ എൽഐസി പോർട്ട്‌ഫോളിയോയിലെ സ്‌മോൾ കാപ് ഓഹരികൾ കഴിഞ്ഞ 12 മാസത്തിനിടെ 160 ശതമാനം വരെയാണ് നേട്ടമുണ്ടാക്കിയത്. ഇവയുടെ വിശദമായ പട്ടിക നോക്കാം.

എല്‍ഐസി പോര്‍ട്ട്‌ഫോളിയോ; കഴിഞ്ഞ വര്‍ഷം എല്‍ഐസി ലാഭം വാരിയെടുത്ത 11 കുഞ്ഞൻ ഓഹരികള്‍; കയ്യിലുണ്ടോ

കിർലോസ്കർ ഇലക്ട്രിക് കമ്പനി

കിർലോസ്‌കർ ഇലക്ട്രിക് കമ്പനിയാണ് എൽഐസി പോർട്ട്‌ഫോളിയോയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഒരു വർഷം മുമ്പ് 26.15 രൂപയിലുണ്ടായിരുന്ന ഓഹരി 2023 മാർച്ച് 31 ന് 160 ശതമാനം ഉയർന്ന് 68.14 രൂപയിലെത്തി.

2022 ഡിസംബറിലെ കണക്കനുസരിച്ച് കിർലോസ്‌കർ ഇലക്ട്രിക്കിൽ കമ്പനിയിൽ എൽഐസിക്ക് 1.26 ശതമാനം ഓഹരി‌ പങ്കാളിത്തമുണ്ട്. 2023 മാർച്ച് 31നുള്ള കമ്പനിയുടെ വിപണി മൂല്യം 452.5 കോടി രൂപയാണ്.

കർണാടക ബാങ്ക്

പട്ടികയിൽ രണ്ടാമത് കർണാടക ബാങ്കാണ്. 2023 സാമ്പത്തിക വർഷത്തിൽ കർണാടക ബാങ്ക് ഓഹരികൾ 146 ശതമാനമാണ് ഉയർന്നത്. 12 മാസങ്ങൾക്ക് മുൻപ് 55.4 രൂപയായിരുന്ന ഓഹരി വില 136 രൂപയായി ഉയർന്നു. 2022 ഡിസംബർ വരെ എൽഐസിക്ക് ബാങ്കിൽ 4.67 ശതമാനം ഓഹരിയാണുള്ളത്. 

സ്റ്റാൻഡേർഡ് ഇൻഡസ്ട്രീസ്

166.5 കോടി വിപണി മൂല്യമുള്ള ഈ കുഞ്ഞൻ ടെക്സ്റ്റൈൽ ഓഹരിയിൽ എൽഐസിക്ക് 1.27 ശതമാനം ഓഹരികളാണുള്ളത്. 2022 മാർച്ച് 31 ന് 12 രൂപയായിരുന്ന ഓഹരി വില 2023 മാർച്ച് 31 ന് 115 ശതമാനം ഉയർന്ന് 25.9 രൂപയായി. 

റെയിൽ വികാസ് നിഗം ​​

റെയിൽ മന്ത്രാലയത്തിന് കീഴിലുള്ള ഈ പൊതുമേഖലാ കമ്പനിയിൽ എൽഐസിക്ക് 6.38 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടെന്നാണ് 2022 ഡിസംബറിലെ ഷെയർ ഹോൾഡിം​ഗ് ഡാറ്റ സൂചിപ്പിക്കുന്നത്. 2022 മാർച്ച് 31 ന് ശേഷം റെയിൽ വികാസ് നി‌ഗം ഓഹരികൾ 110 ശതമാനം ഉയർന്ന് 32.7 രൂപയിൽ നിന്ന് 68.6 രൂപയായി. 

എല്‍ഐസി പോര്‍ട്ട്‌ഫോളിയോ; കഴിഞ്ഞ വര്‍ഷം എല്‍ഐസി ലാഭം വാരിയെടുത്ത 11 കുഞ്ഞൻ ഓഹരികള്‍; കയ്യിലുണ്ടോ

യൂക്കോ ബാങ്ക്

കഴിഞ്ഞ സാമ്പത്തിക വർഷം നേട്ടമുണ്ടാക്കിയ ബാങ്കിം​ഗ് ഓഹരികളിൽ യൂക്കോ ബാങ്കുമുണ്ട്. ഈ പൊതുമേഖലാ ബാങ്ക് 105 ശതമാനം നേട്ടമുണ്ടാക്കി. 2023 സാമ്പത്തിക വർഷാരംഭത്തിൽ 11.87 രൂപയായിരുന്ന ഓഹരി വില 2023 മാർച്ച് 31ന് 24.38 രൂപയിലേക്ക് കുതിച്ചു. 29,148 കോടി രൂപയാണ് വിപണി മൂല്യം. ഈ പൊതുമേഖലാ ബാങ്കിൽ 1.24 ശതമാനം ഓഹരി പങ്കാളിത്തമാണ് എൽഐസിക്കുള്ളത്. 

ലാഭം നൽകിയ പ്രധാനികൾ

എൽഐസിക്ക് വലിയ ലാഭം നൽകിയ മറ്റ് ഓഹരികളെ നേക്കിയാൽ സ്വകാര്യ ബാങ്കിം​ഗ് ഓഹരിയായ സൗത്ത് ഇന്ത്യൻ ബാങ്ക് 94 ശതമാനം റിട്ടേൺ നൽകി. ഇന്ത്യൻ ബാങ്ക് 87 ശതമാനം, ചെന്നൈ പെട്രോളിയം- 86 ശതമാനം, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്- 84 ശതമാനം, ഭാരത് ഡൈനാമിക്സ്- 81 ശതമാനം, ഫോസ്ഫേറ്റ് കമ്പനി- 80 ശതമാനം എന്നിങ്ങനെ നേട്ടം നൽകി.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X