കഴിഞ്ഞ വാരത്തിൽ സെൻസെക്സും നിഫ്റ്റിയും നല്ലൊരു വീണ്ടെടുക്കൽ നടത്തി. ഇതിന്റെ തുടർച്ചയുടെ ഗതി നിർണയിക്കുന്നത് റിസർവ് ബാങ്കിന്റെ പണനയ അവലോകന യോഗമാണ്. ഈ വാരത്തിൽ നടക്കുന്ന യോഗത്തിൽ ആർബിഐ റിപ്പോ നിരക്കിൽ 25 അടിസ്ഥാന നിരക്ക് വർധനവ് നടത്തുമെന്നാണ് വിപണിയുടെ കണക്കുകൂട്ടൽ. പുതിയ മുന്നേറ്റത്തിൽ ഓഹരികൾ വാങ്ങാനിരിക്കുന്നവർക്ക് കഴിഞ്ഞ മാസങ്ങളിലായി വിപണി ഇടിവിനൊപ്പം താഴേക്ക് പതിച്ച ഗുണനിലവാരമുള്ള നിരവധി ഓഹരികളുണ്ട്.
52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ഗുണനിലവാരമുള്ള ഓഹരികൾ വാങ്ങിയിട്ടാൽ വിപണിയുടെ തിരിച്ചുവരവിൽ നേട്ടം ഉറപ്പാണ്. ഇത്തരത്തിലുള്ള ചില സ്മോൾ കാപ്, മിഡ് കാപ് ഓഹരികളെ പരിശോധിക്കാം. ഇത്തരം നിക്ഷേപങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം.
52 ആഴ്ച താഴ്ന്ന ഓഹരികൾ ശ്രദ്ധിക്കാം
ഓഹരി വില 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതിനാൽ മാത്രം അതൊരു നിക്ഷേപ തന്ത്രമായി പരിഗണിക്കരുത്. നിക്ഷേപിക്കുന്നതിന് മുൻപ് ഓഹരികളുടെ അടിസ്ഥാനകാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. ഓഹരികളിൽ ഓരോന്നിനും 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുന്നതിന് വ്യത്യസ്ത കാരണങ്ങളുണ്ടാകാം.
പ്രധാനമായും സാമ്പത്തിക പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ഓഹരികളും നിക്ഷേപത്തിനായി പരിഗണിക്കുമ്പോൾ ഇടിവിനുള്ള കാരണം മനസിലാക്കണം. ഡിവിഡന്റ് യീൽഡ്, പിഇ അനുപാതം, ബിസിനസിലെ ഘടനാപരമായ മാറ്റങ്ങൾ, പണമൊഴുക്ക്, ഡെബ്റ്റ് ഇക്വിറ്റി അനുപാതം മുതലായ അടിസ്ഥാന കാര്യങ്ങൾ നോക്കണം.

വിപണി തകരുന്നതിനനുസരിച്ച് ഓഹരികളും ഇടിഞ്ഞേക്കാം. വിപണിയുടെ വികാരങ്ങളെ ആശ്രയിച്ചാണ് വലിയൊരു ഭാഗം ഓഹരികളുടെയും പ്രകടനം. ഇതിനാൽ നിക്ഷേപിക്കുന്നതിന് മുൻപായി ഓഹരികളുടെ അടിസ്ഥാനകാര്യങ്ങൾ പഠിക്കുകയോ പ്രൊഫഷണൽ സഹായം തേടുകയോ ചെയ്യണം.
52 ആഴ്ച താഴ്ന്ന വിലയിലെത്തിയ ഓഹരികൾ
ആൽഫ ജിയോ- ഓഹരി വില- 211.50 രൂപ. 52 ആഴ്ച താഴ്ന്ന വില- 198.25 രൂപ, ഉയർന്ന വില- 369.70 രൂപ
അമൃതഞ്ജൻ- ഓഹരി വില- 602 രൂപ. 52 ആഴ്ച താഴ്ന്ന വില- 554.05 രൂപ, ഉയർന്ന വില- 954.60 രൂപ
ക്ലീൻ സയൻസ്- ഓഹരി വില- 1,313.40 രൂപ. 52 ആഴ്ച താഴ്ന്ന വില- 1,227.10 രൂപ, ഉയർന്ന വില- 2,078.85 രൂപ
ഹൈടെക് കോർപ്പറേഷൻ- ഓഹരി വില- 167.60 രൂപ. 52 ആഴ്ച താഴ്ന്ന വില- 151.35 രൂപ, ഉയർന്ന വില- 338 രൂപ
ജോൺസൺ കൺട്രോൾസ്- ഓഹരി വില- 1,068.80 രൂപ. 52 ആഴ്ച താഴ്ന്ന വില- 1,005 രൂപ, ഉയർന്ന വില- 2,217 രൂപ
കിറ്റെക്‌സ് ഗാർമെന്റ്‌സ്- ഓഹരി വില- 141 രൂപ. 52 ആഴ്ച താഴ്ന്ന വില- 136 രൂപ, ഉയർന്ന വില- 309 രൂപ
ലക്‌സ് ഇൻഡസ്‌ട്രീസ്- ഓഹരി വില- 1,214 രൂപ. 52 ആഴ്ച താഴ്ന്ന വില- 1,111 രൂപ, ഉയർന്ന വില- 2,570 രൂപ
മെട്രോപോളിസ് ഹെൽത്ത്‌കെയർ- ഓഹരി വില- 1,250.80 രൂപ. 52 ആഴ്ച താഴ്ന്ന വില- 1,171.35 രൂപ, ഉയർന്ന വില- 2,570.60 രൂപ
പഞ്ചാബ് കെമിക്കൽ- ഓഹരി വില- 824.85 രൂപ. 52 ആഴ്ച താഴ്ന്ന വില- 820 രൂപ, ഉയർന്ന വില- 1,597.95 രൂപ
രാംകോ സിസ്റ്റം- ഓഹരി വില- 197.30 രൂപ. 52 ആഴ്ച താഴ്ന്ന വില- 188.60 രൂപ, ഉയർന്ന വില- 365 രൂപ
എസ്‌ഐഎസ് ലിമിറ്റഡ്- ഓഹരി വില- 342 രൂപ. 52 ആഴ്ച താഴ്ന്ന വില- 318.95 രൂപ, ഉയർന്ന വില- 528 രൂപ
സൺടെക്ക് റിയാലിറ്റി- ഓഹരി വില- 293.75 രൂപ. 52 ആഴ്ച താഴ്ന്ന വില- 271 രൂപ, ഉയർന്ന വില- 539 രൂപ
ടൈഡ്‌വാട്ടർ ഓയിൽ- ഓഹരി വില- 853.55 രൂപ. 52 ആഴ്ച താഴ്ന്ന വില- 805.15 രൂപ, ഉയർന്ന വില- 1,314 രൂപ
തമിഴ്നാട് മർക്കന്റെെൽ ബാങ്ക്- ഓഹരി വില- 406.80 രൂപ. 52 ആഴ്ച താഴ്ന്ന വില- 399 രൂപ, ഉയർന്ന വില- 548 രൂപ
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ-നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
