പ്രമോട്ടർമാരില്ലെങ്കിലും മോശക്കാരല്ല; മൾട്ടിബാ​ഗർ റിട്ടേൺ നൽകിയ 15 ഓഹരികൾ; നോക്കുന്നോ

ഒരു കമ്പനിയിലെ ഉയർന്ന പ്രൊമോട്ടർ ഹോൾഡിംഗ് ഓഹരിയുടെ പ്രകടനത്തിന് അനുകൂലമായ ഘടകമാണ്. കമ്പനിയെ കാര്യക്ഷമായി പ്രവർത്തിപ്പിക്കുന്നതിനും ലാഭകരമാക്കുന്നതിനും ഉടമസ്ഥരുടെ താൽപര്യം വർധിക്കുന്നതിനാൽ ഉയർന്ന പ്രമോട്ടർ ഹോൾഡിം​ഗ് ഓഹരികൾ വാങ്ങാൻ നിക്ഷേപകർ താൽപര്യം കാണിക്കാറുണ്ട്.

പ്രമോട്ടർ-മാനേജ്ഡ് കമ്പനികൾ മാറി ബോർഡ് മാനേജ്ഡ് കമ്പനികളുുടെ വരവോടെ പ്രമോട്ടർമാരില്ലെങ്കിലും മികച്ച റിട്ടേൺ നൽകുന്ന ഓഹരികൾ കൂടി വരിയാണ്. ബ്രോക്കറേജ് സ്ഥാപനമായ ഐഡിബിഐ ക്യാപിറ്റൽ നടത്തിയ വിശകലനത്തിൽ 1000 കോടി വിപണി മൂല്യമുള്ള ഓഹരികൾ പ്രമോട്ടർമാരില്ലാതെ തന്നെ കഴിഞ്ഞ 10 വർഷത്തിനിടെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.

പ്രമോട്ടർമാർക്ക് പകരം ബോർഡ് അം​ഗങ്ങൾ നിർദ്ദേശിക്കുന്ന പ്രകാരം പ്രൊഫഷണലുകൾ കമ്പനിയെ നിയന്ത്രിക്കുന്നതാണ് രീതി. ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി, എൽ ആൻഡ് ടി, ഫെഡറൽ ബാങ്ക്, ഐഇഎക്‌സ്, റെഡിംഗ്ടൺ, എംസിഎക്‌സ്, കർണാടക ബാങ്ക്, സുബെക്‌സ് എന്നിവ ഈ രീതിയാണ് പിന്തുടരുന്നത്. ഇത്തരത്തിൽ പ്രമോട്ടർ ഹോൾഡിം​ഗ് ഇല്ലാത്ത മികച്ച പ്രകടനം നടത്തിയ ഓഹരികളെ ഈ ലേഖനത്തിൽ പരിചയപ്പെടാം. 

പ്രമോട്ടർമാരില്ലെങ്കിലും മോശക്കാരല്ല; മൾട്ടിബാ​ഗർ റിട്ടേൺ നൽകിയ 15 ഓഹരികൾ; നോക്കുന്നോ

ആരാണ് പ്രമോട്ടർ

ആശയത്തെ ഇൻകുബേറ്റ് ചെയ്യുകയും ബിസിനസ് പ്ലാനും വളർച്ചാ ലക്ഷ്യവും ഉപയോഗിച്ച് ആശയം സഫലമാക്കുകയും ചെയ്യുന്ന വ്യക്തികളെയാണ് പ്രൊമോട്ടർ എന്ന് നിർവചിക്കുന്നത്. ഒരു കമ്പനിയിൽ ഉയർന്ന പ്രൊമോട്ടർ ഹോൾഡിംഗ് നിക്ഷേപകർക്ക് കമ്പനിയിലുള്ള വിശ്വാസം വർധിപ്പിക്കുന്നു.

മിനിമം പബ്ലിക് ഷെയർ-ഹോൾഡിംഗിനെ പറ്റി നിയന്ത്രണങ്ങളുണ്ടെങ്കിലും മിനിമം പ്രൊമോട്ടർ ഹോൾഡിംഗിന് മാർഗനിർദ്ദേശങ്ങളൊന്നുമില്ല. ഒരു കമ്പനിയിൽ 10 ശതമാനത്തിലധികം ഓഹരി പങ്കാളിത്തമുള്ളവർ പ്രൊമോട്ടറാണ്. 

പ്രമോട്ടർമാരില്ലാത്ത ലാർജ് കാപ് ഓഹരികൾ

പ്രമോട്ടർമാർക്ക് ഓഹരി പങ്കാളിത്തമില്ലാത്ത ഉയർന്ന വിപണി മൂല്യമുള്ള ഓഹരികളിലൊന്നാണ് ഐസിഐസിഐ ബാങ്ക്. 6.3 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ വിപണി മൂല്യമുള്ള ഐസിഐസിഐ ബാങ്ക് ഒരു വർഷത്തിനുള്ളിൽ 19 ശതമാനവും 5 വർഷത്തിനുള്ളിൽ 212 ശതമാനവും 10 വർഷത്തിനുള്ളിൽ 343 ശതമാനവും നേട്ടമുണ്ടാക്കി.

5 ലക്ഷം കോടി വിപണി മൂല്യമുള്ള എച്ച്‌ഡിഎഫ്‌സിക്കും പ്രമോട്ടർ ഹോൾഡിം​ഗില്ല. ഒരു വർഷത്തിനുള്ളിൽ 21 ശതമാനവും 5 വർഷത്തിനുള്ളിൽ 48 ശതമാനവും 10 വർഷത്തിനുള്ളിൽ 235 ശതമാനവും ഓഹരി വില ഉയർന്നു. 

4.9 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ഐടിസി ഒരു വർഷം കൊണ്ട് 48 ശതമാനവും 5 വർഷത്തിൽ 44 ശതമാനവും 10 വർഷത്തിനുള്ളിൽ 90 ശതമാനവും മുന്നേറി. 3.1 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള എൽ ആൻഡ് ടി ഒരു വർഷത്തിനുള്ളിൽ 28 ശതമാനവും 5 വർഷത്തിൽ 60 ശതമാനവും 10 വർഷത്തിനുള്ളിൽ 238 ശതമാനവും ഉയർന്നു.

വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ പ്രൊമോട്ടർ കൈവശം വയ്ക്കാത്ത അഞ്ചാമത്തെ മുൻനിര ഓഹരിയാണ് സൊമാറ്റോ. 2021 ഓ​ഗസ്റ്റിൽ ലിസ്റ്റ് ചെയ്ത സോമാറ്റോ 1 വർഷത്തിനിടെ 35 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. 

മൾട്ടിബാ​ഗർ ഓഹരികൾ

പ്രമോട്ടർമാർ ഓഹരികൾ കൈവശംവെയ്ക്കുന്നില്ലെങ്കിലും 1 വർഷത്തിനിടെ മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരിയാണ് കർണാടക ബാങ്ക്. ഇക്കൂട്ടത്തിലെ ഒറ്റയാനും കർണാടക ബാങ്കാണ്. 108 ശതമാനമാണ് ഒരു വർഷത്തിനിടെ കർണാടക ബാങ്ക് ഓഹരികൾ ഉയർന്നത്. സൗത്ത് ഇന്ത്യൻ ബാങ്ക് 93 ശതമാനം ഉയർന്നു. ഉജ്ജിവൽ ഫിനാൻഷ്യൽ സർവീസസ് 68 ശതമാനവും ഐടിസി 48 ശതമാനവും ഐഡിഎഫ്‌സി 30 ശതമാനവും 1 വർഷത്തിനിടെ നേട്ടമുണ്ടാക്കി.

5 വർഷത്തെ പ്രകടനം

കഴിഞ്ഞ 5 വർഷത്തിനിടയിൽ, 6 ഓഹരികൾ മൾട്ടി-ബാഗർ റിട്ടേൺ നൽകി. ക്രെസണ്ട സൊല്യൂഷൻസ് 873 ശതമാനം ഉയർന്നു. സുബെക്‌സ്, ഐസിഐസിഐ ബാങ്ക് എന്നിവ 200 ശതമാനം വീതവും ഐഇഎക്‌സ്, റെഡിംഗ്‌ടൺ, റെലിഗെയർ എന്റർ എന്നിവ കഴിഞ്ഞ 5 വർഷത്തിനിടയിൽ 100 ​​ശതമാനം വീതവും ഉയർന്നു.

10 വർഷത്തെ പ്രകടനം

10 വർഷത്തിനിടെ 8 ഓഹരികൾ മൾട്ടിബാഗർ റിട്ടേൺ നൽകി. ഐസിഐസിഐ ബാങ്കും റെഡിംഗ്‌ടണും കഴിഞ്ഞ 10 വർഷത്തിനിടെ 300 ശതമാനം വീതം ഉയർന്നു എച്ച്‌ഡിഎഫ്‌സി, എൽ ആൻഡ് ടി, സുബെക്‌സ് എന്നിവ 200 ശതമാനം വീതവും ഹിന്ദുസ്ഥാൻ ഓയിൽ, സിറ്റി യൂണിയൻ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ 100 ശതമാനവും മുന്നേറി.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X