ഓഹരി വിപണിയിലെ നിക്ഷേപത്തില്‍ നിന്നും ആസ്തി മൂല്യത്തിലെ വര്‍ധന മാത്രമല്ല നിക്ഷേപകനെ തേടിയെത്തുക. കമ്പനികള്‍ നല്കുന്ന ലാഭവിഹിതം/ ബോണസ് ഓഹരി/ ഷെയര്‍ ബൈബാക്ക് പോലെയുള്ള അവസരങ്ങള്‍ വഴി അധിക നേട്ടത്തിനുള്ള സാധ്യതയും ഏറെയാണ്. ഇത്തരത്തില്‍ വരുന്നയാഴ്ച ബോണസ് ഓഹരി നല്കുന്ന 2 സ്മോള്‍ കാപ് കമ്പനികളുടെ വിശദാംശങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്.
മഹാരാഷ്ട്ര സീംലെസ്
സ്റ്റീല്‍ പൈപ്പുകളും ട്യൂബുകളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് മഹാരാഷ്ട്ര സീംലെസ്. ഊര്‍ജ ഉത്പാദനരംഗത്തും സംരംഭങ്ങളുണ്ട്. കമ്പനിക്ക് കുറഞ്ഞ തോതിലുള്ള കടബാധ്യതയേ നിലവിലുള്ളൂ. കഴിഞ്ഞ 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യൂ നിരക്കിലും വാര്‍ഷിക അറ്റാദായത്തിലും മഹാരാഷ്ട്ര സീംലെസ് വളര്‍ച്ച പ്രകടമാക്കുന്നുണ്ട്. അടുത്തിടെയായി വിദേശ നിക്ഷേപ സ്ഥാപനങ്ങളും മ്യൂച്ചല്‍ ഫണ്ടുകളും ഈ സ്മോള്‍ കാപ് കമ്പനിയിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തുന്നു. ഇന്നലെ 805 രൂപയിലായിരുന്നു മഹാരാഷ്ട്ര സീംലെസ് ഓഹരിയുടെ ക്ലോസിങ്.
ബോണസ് ഷെയര്‍
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മഹാരാഷ്ട്ര സീംലെസിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം നിക്ഷേപകര്‍ക്ക് ബോണസ് ഷെയര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 1:1 അനുപാതത്തിലാകും ബോണസ് ഓഹരി നല്‍കുക. അതായത് കൈവശമുള്ള ഓരോ മഹാരാഷ്ട്ര സീംലെസ് (BSE: 500265, NSE : MAHSEAMLES) ഓഹരിക്കും വീതം അധികമായി ഒരു ഓഹരി കൂടി നല്‍കുമെന്ന് സാരം. അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനായി എക്സ് ബോണസ് തീയതി നവംബര്‍ 23-നും റെക്കോഡ് തീയതി 24-നും നിശ്ചയിച്ചു.
ഈസി ട്രിപ്പ് പ്ലാനേര്‍സ്
ഓണ്‍ലൈന്‍ മുഖേന യാത്രാസേവനങ്ങളും ടിക്കറ്റ് ബുക്കിങ് സൗകര്യങ്ങളും നല്കുന്ന മുന്‍നിര കമ്പനിയാണ് ഈസി ട്രിപ്പ് പ്ലാനേര്‍സ്. 2008-ലാണ് തുടക്കം. ഓണ്‍ലൈന്‍ യാത്രാ സേവനങ്ങളൊരുക്കുന്ന ഏജന്‍സികളുടെ ഗണത്തില്‍ മുന്‍നിരയിലാണ് കമ്പനിയുടെ ഈസി മൈ ട്രിപ്പ്. 42,000 ട്രാവല്‍ ഏജന്റുമാരും 1,200 ഫ്രാഞ്ചൈസി ഔട്ട്ലെറ്റുകളുടേയും ശക്തമായ സേവന ശൃംഖലയാണ് കെട്ടിപ്പടുത്തിരിക്കുന്നത്. വാട്സാപ്പ് മുഖേനയും വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള അവസരം നല്കുന്നു.
ബോണസ് ഓഹരി
കഴിഞ്ഞയാഴ്ച പോസ്റ്റല്‍ ബാലറ്റിലൂടെ ഓഹരിയുടമകളുടെ അനുമതി തേടിയ ശേഷമായിരുന്നു ഈസി ട്രിപ്പ് പ്ലാനേര്‍സ് (BSE: 543272, NSE : EASEMYTRIP) കമ്പനി നേതൃത്വം ബോണസ് ഷെയര്‍ വിതരണം പ്രഖ്യാപിച്ചത്. ഇതുപ്രകാരം 3:1 അനുപാതത്തിലാകും ബോണസ് ഓഹരികള്‍ നല്‍കുക. അതായത് കൈവശമുള്ള ഓരോ ഈസി ട്രിപ്പ് പ്ലാനേര്‍സ് ഓഹരിക്കും വീതം അധികമായി 3 ഓഹരികള്‍ കൂടി നല്‍കുമെന്ന് ചുരുക്കം. അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനായി എക്സ് ബോണസ് തീയതി നവംബര്‍ 21-നും റെക്കോഡ് തീയതി 22-നും തീരുമാനിച്ചു.
എങ്ങനെ പ്രതിഫലിക്കും ?
ബോണസ് ഇഷ്യൂ ചെയ്യുമ്പോള്‍ ഓഹരിയുടെ വില നിശ്ചിത അനുപാതത്തില്‍ കുറയുകയും ആകെ ഓഹരികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍ ഓഹരിയുടെ മുഖ വിലയില്‍ മാറ്റമുണ്ടാകില്ല എന്നതാണ് പ്രത്യേകത.
ഡിവിഡന്റ് വര്‍ധിക്കുമോ ?
കമ്പനികള്‍ ലാഭവിഹിതം പ്രഖ്യാപിക്കുന്നത് ഓഹരിയുടെ മുഖവിലയുടെ അടിസ്ഥാനത്തിലാണ്. അതിനാല്‍ ബോണസ് ഇഷ്യൂ വഴി നേടുന്ന അധിക ഓഹരികള്‍ വഴി ഭാവിയില്‍ ലഭിക്കാവുന്ന ഡിവിഡന്റിലും വര്‍ധനയുണ്ടാക്കും. കാരണം ബോണസ് ഓഹരികള്‍ അനുവദിക്കുമ്പോള്‍ ഓഹരിയുടെ മുഖവിലയില്‍ കുറവ് സംഭവിച്ചിട്ടില്ല എന്നതു കൊണ്ടാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
