ഓഹരി വിപണി തുടക്കകാർ സ്റ്റാർ നിക്ഷേപകരുടെ പോർട്ട്ഫോളിയോ പിന്തുടർന്ന് നിക്ഷേപങ്ങൾ നടത്താറുണ്ട്. നിക്ഷേപകർ പിന്തുടരുന്ന പോർട്ട്ഫോളിയോകളിൽ ഒന്നായിരുന്നു രാകേഷ് ജുൻജുൻവാലയുടേത്. അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ രേഖ ജുൻജുൻവാലയുടെ പോർട്ട്ഫോളിയോ ചലനങ്ങളും നിക്ഷേപകരുടെ ശ്രദ്ധ ആകർഷിക്കുന്നു. രാകേഷ് ജുൻജുൻവാല സ്ഥാപിച്ച റാറേ എന്റർപ്രൈസ് (Rare Enterprises) എന്ന നിക്ഷേപ സ്ഥാപനം വഴിയാണ് രേഖ ജുൻജുൻവാല നിക്ഷേപങ്ങൾ നടത്തുന്നത്.
ഒരു മാസ കാലയളവിൽ സൂചികകൾ ചുവപ്പിലാണെങ്കിലും രേഖ ജുൻജുൻവാലയുടെ പോർട്ട്ഫോളിയോയിലെ സ്മാർട്ട് നിക്ഷേപങ്ങൾ പണം വാരി. ഇതിന് ഉദാഹരണമായിരുന്നു മെട്രോ ബ്രാൻഡ്, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ഓഹരികളുടെ കഴിഞ്ഞ ഒരു മാസത്തെ പ്രകടനം. രണ്ട് ഓഹരികളിലും കാര്യമായി നിക്ഷേപമുള്ള രേഖ ജുൻജുൻവാലയ്ക്ക് ലോട്ടറിയായിരുന്നു കഴിഞ്ഞ മാസം. ഈ രണ്ട് കമ്പനികളുടെയും ഓഹരി വിലയിലുണ്ടായ വർധനവ് രേഖ ജുൻജുൻവാലയുടെ ആസ്തിയിലേക്ക് അധികമായി 650 കോടി രൂപ കൂടി കൂട്ടിച്ചേർത്തു.
ഓഹരി വിശദാംശം
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ ഡിസംബറിലെ കണക്കുകള്‍ പ്രകാരം രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് കമ്പനിയിലുള്ള ഓഹരികള്‍ 10,07,53,935 എണ്ണമാണ്. കമ്പനിയുടെ 17.50 ശതമാനം ഓഹരിരള്‍ ജുന്‍ജുന്‍വാല കൈവശം വെയ്ക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ മരണ ശേഷം ഓഹരികള്‍ ഭാര്യ രേഖ ജുന്‍ജുന്‍വാലയാണ് കൈകാര്യം ചെയ്യുന്നത്. 2019- 2020 കാലയളവിൽ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന്റെ 14% ഓഹരികൾ രാകേഷ് ജുൻജുൻവാല വാങ്ങിയിരുന്നു. ഒരു ഓഹരിക്ക് ശരാശരി 156.28 രൂപ എന്ന നിരക്കിലാണ് അദ്ദേഹം ഓഹരികൾ വാങ്ങിയത്.
മെട്രോ ബ്രാന്‍ഡിന്റെ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ നോക്കിയാല്‍ 2022 ഡിസംബർ പാദത്തിലെ കണക്ക് പ്രകാരം 3,91,53,600 ഓഹരികളാണ് രേഖ ജുന്‍ജുന്‍വാല ഹോള്‍ഡ് ചെയ്യുന്നത്. രാകേഷ് ജുന്‍ജുന്‍വാല പ്രീ ഐപിഒ ഘട്ടം മുതല്‍ കൈവശം വെയ്ക്കുന്ന ഓഹരികളാണ് മെട്രോ ബ്രാൻഡിന്റേത്. അദ്ദേഹത്തിന്റെ മരണ ശേഷമാണ് ഓഹരികള്‍ രേഖ ജുന്‍ജുന്‍വാലയിലേക് എത്തുന്നത്.
650 കോടിയുടെ നേട്ടം
കഴിഞ്ഞ ഒരു മാസത്തിനിടെ സ്റ്റാര്‍ ഹൈല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ ഓഹരി വില 530.95 രൂപയില്‍ നിന്ന് 578.58 രൂപയിലേക്ക് എത്തിയിരുന്നു. ഓഹരിയൊന്നിന് 47.10 രൂപയുടെ വര്‍ധനവാണ് ഇക്കാലയളവിലുണ്ടായത്. 10,07,53,935 ഓഹരികള്‍ കൈവശമുള്ള രേഖ ജുന്‍ജുന്‍വാലയ്ക്ക് ഓഹരി വിലയിലുണ്ടായ ഈ വർധനവിലൂടെ 475 കോടി രൂപയുടെ നേട്ടമാണ് ആകെ ആസ്തിയിലുണ്ടായത്.
818.95 രൂപയുള്ള മെട്രോ ബ്രാൻഡിന്റെ ഓഹരികൾ കഴിഞ്ഞ ഒരു മാസത്തിനിടെ 45.70 രൂപയാണ് വര്‍ധിച്ചത്. 3,91,53,600 ഓഹരികള്‍ കൈവശം വെയ്ക്കുന്ന രേഖ ജുന്‍ജുൻവാലയ്ക്ക് ഈയൊരു വർധനവിലൂടെ ആകെ ആസ്തിയില്‍ 179 കോടി രൂപ കൂട്ടി ചേര്‍ക്കാനായി. അതിനാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, മെട്രോ ബ്രാന്‍ഡ് എന്നിവയുടെ ഓഹരികളിലെ വര്‍ധന കാരണം രേഖ ജുന്‍ജുന്‍വാലയുടെ മൊത്തം ആസ്തിയില്‍ 650 കോടി രൂപയിലധികം ഉയര്‍ന്നു.
രേഖ ജുൻജുൻവാല പോർട്ട്ഫോളിയോ
സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ കണക്ക് പ്രകാരം 2022-23 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദം വരെ 25,754.3 കോടി രൂപ മൂല്യമുള്ള 29 ഓഹരികളാണ് രേഖ ജുന്‍ജുന്‍വാല കൈവശം വെയ്ക്കുന്നത്. ഓട്ടോലൈൻ ഇൻഡസ്ട്രീസ്, കാനറ ബാങ്ക്, എഡൽവെയ്സ് ഫിനാൻഷ്യൽ സർവീസസ്, എസ്കോർട്സ് കുബോട, ഫെഡറൽ ബാങ്ക്, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, കരൂർ വൈശ്യ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങയ 29 കമ്പനികളാണ് പോർട്ട്ഫോളിയോയിലുള്ളത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications