അടിത്തറ ഭദ്രം; നിക്ഷേപത്തിന് 'പെർഫെക്ട് ഓക്കെ'; 60 രൂപയിൽ താഴെയുള്ള 2 ഓഹരികൾ; വാങ്ങുന്നോ

വിപണി ഇടിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ, ഓഹരി വില ഇടിയുന്ന ഘട്ടത്തിൽ മികച്ച ഓഹരികൾ വാങ്ങിയിടാനുള്ള സമയമാണ്. ഈ ചാ‍ഞ്ചാട്ട സമയത്ത് പല ഓഹരികളും ഇടിഞ്ഞിരിക്കുന്നതിനാൽ ഏതൊക്കെ ഓഹരികൾ വാങ്ങണമെന്ന് കണ്ടെത്തുക പ്രയാസമാണ്.

ഫണ്ടമെന്റലി സ്ട്രോങ്ങായ വില കുറവിലുള്ള ഓഹരികൾ വാങ്ങുക എന്നതാണ് ഇവിടെ പ്രയോ​ഗിക്കാവുന്ന തന്ത്രം. ഇത്തരത്തിൽ സമീപ കാലത്ത് തിരുത്തൽ സംഭവിച്ച, അടിസ്ഥാനപരമായി മികച്ച സാമ്പത്തികവും, മികച്ച വരുമാന അനുപാതം, ആകർഷകമായ മൂല്യനിർണയം എന്നിവ കൊണ്ട് ശ്രദ്ധേയമാകുന്ന 2 ഓഹരികളാണ് ചുവടെ വിശദമാക്കുന്നത്.

ജിയോജിത് ഫിനാൻഷ്യൽ സർവീസസ്

ജിയോജിത് ഗ്രൂപ്പിന്റെ മുൻനിക കമ്പനിയാണ് ജിയോജിത് ഫിനാൻഷ്യൽ സർവീസസ്. കൊച്ചിയാണ് ആസ്ഥാനം. ഓൺലൈൻ ട്രേഡിം​ഗ് സൗകര്യങ്ങൾ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത് ജിയോജിത്താണ്.

സബ് ബ്രോക്കിംഗിന്റെ ഫ്രാഞ്ചൈസി മോഡലുകൾ വികസിപ്പിക്കുകയും പശ്ചിമേഷ്യയിൽ സംയുക്ത സംരംഭങ്ങൾ ജിയോതിത്ത് ആരംഭിക്കുകയും ചെയ്തു. കുരുമുളക്, ഏലം, സ്വർണം, വെള്ളി എന്നിവയിൽ കമ്മോഡിറ്റി ഫ്യൂച്ചർ ട്രേഡിം​ഗ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ കമ്പനി എന്ന നേട്ടവും ജിയോജിത്തിനാണ്.

അടിത്തറ ഭദ്രം; നിക്ഷേപത്തിന് 'പെർഫെക്ട് ഓക്കെ'; 60 രൂപയിൽ താഴെയുള്ള 2 ഓഹരികൾ; വാങ്ങുന്നോ

ഓഹരി വില

ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ് ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 39.70 രൂപയിലാണ് ജിയോജിത്ത് ഓഹരികൾ ക്ലോസ് ചെയ്തത്. ബുധനാഴ്ച പുതിയ 52 ആഴ്ച താഴ്ന്ന വിലയായ 39.15 രൂപയിലും ഓഹരിയെത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ ജിയോജിത് ഓഹരികൾ 32 ശതമാനമാണ് ഇടിഞ്ഞത്. 

ബ്രോക്കറേജ് മേഖലയിൽ വർധിച്ച് വരുന്ന മത്സരമാണ് ഇടിവിനുള്ള കാരണം. കാരണം ആകാം. 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിലും ജിയോജിത് ലാഭത്തിലാണ്. ഇക്കാലയളവിൽ 660 ദശലക്ഷം മില്യൺ ലാഭമാണ് റിപ്പോർട്ട് ചെയതത്. 2022 സാമ്പത്തിക വർഷത്തിൽ 1,429 ദശലക്ഷം രൂപുടെ ലാഭവും 5,000 ദശലക്ഷം രൂപയുടെ വില്പനയുമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്.

ബ്രോക്കിംഗ് സെഗ്‌മെന്റിൽ നിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി ജിയോജിത്ത് വിതരണ ബിസിനസിലേക്ക് കൂടി കടക്കുന്നത് മികച്ച സൂചനയമാണ്. നിലവിൽ 9.15 മടങ്ങ് പിഇ അനുപാതത്തിലാണ് ഓഹരികൾ ട്രേഡ് ചെയ്യുന്നത്. സെക്ടർ പിഇയേക്കാൾ കുറവാണിത്.

പ്രതിയോഹരി ബുക്ക് വാല്യു 32 രൂപയാണ്. 2001 മുതല്‍ 26 തവണയാണ് ജിയോജിത്ത് ലാഭവിഹിതം കൈമാറിയത്. 12 മാസത്തിനിടെ 3 രൂപയാണ് ലാഭവിഹിതം നല്‍കിയത്. നിലവിലെ ഓഹരി വിലയില്‍ 7.58 ശതമാനമാണ് ഡിവി‌ഡന്റ് യീൽഡ്. 

മണാലി പെട്രോകെമിക്കൽസ്

എഎം ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഭാഗമായ ചെന്നെെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മണാലി പെട്രോകെമിക്കൽസ് പെട്രോകെമിക്കൽ ഉത്പ്പന്നങ്ങളുടെ നിർമാതാക്കളാണ്. പ്രൊപിലീൻ ഓക്സൈഡ്, പ്രൊപിലീൽ ഗ്ലൈക്കോൾ, പോളിയോൾ എന്നിവയാണ് പ്രധാന ഉത്പ്പന്നങ്ങൾ. ഈ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഒരേയൊരു ഇന്ത്യൻ കമ്പനിയായതിനാൽ കമ്പനിക്ക് കുത്തക സ്വഭാവം ഉണ്ടെന്ന് പറയാം.

പ്രകടനം

കഴിഞ്ഞ ഒരു വർഷത്തിനിടെ, കമ്പനിയുടെ ഓഹരികൾ 46 ശതമാനം ഇടിഞ്ഞു. ബുധനാഴ്ച 60 രൂപ നിലവാരത്തിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്. തുടർച്ചയായ പാദങ്ങളിൽ ദുർബലമായ പ്രകടനമാണ് ഓഹരി വിലയിലുണ്ടായ ഇടിവിന് കാരണം. 

അടിത്തറ ഭദ്രം; നിക്ഷേപത്തിന് 'പെർഫെക്ട് ഓക്കെ'; 60 രൂപയിൽ താഴെയുള്ള 2 ഓഹരികൾ; വാങ്ങുന്നോ

2022 ഡിസംബറിൽ അവസാനിച്ച ഒമ്പത് മാസത്തെ പ്രകടനവുമായി താരതമ്യം ചെയ്താൽ 2023 സാമ്പത്തിക വർഷത്തിൽ വില്പന 32 ശതമാനവും അറ്റാദായം 83 ശതാമനവും കുറഞ്ഞു. 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ 9 മാസങ്ങളിലായി മണാലി പെട്രോകെമിക്കൽസ് 511 ദശലക്ഷം രൂപയുടെ ലാഭമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് നേടിയ 3,071 മില്ല്യൺ രൂപയാണ് ലാഭം. 

പ്രതിസന്ധി

കമ്പനിയുടെ വില്പനയുടെ ഏകദേശം 40 ശതമാനവും യൂറോപ്പിലേക്കാണ്. യുകെയിലെ മാന്ദ്യ ആശങ്കകളും വൈദ്യുതി പ്രതിസന്ധിയുടെ ആഘാതവും കമ്പനിയുടെ പ്രകടനത്തെ ബാധിച്ച ഘടകങ്ങളാണ്.

ഇതോടൊപ്പം അന്താരാഷ്ട്ര കമ്പനികളിൽ നിന്ന് നേരിടുന്ന വെല്ലുവിളിയാണ് മറ്റൊന്ന്. ഇന്ത്യയിലേക്ക് കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന അന്താരാഷ്ട്ര കമ്പനികൾ കടുത്ത മത്സരം സൃഷ്ടിക്കുന്നുണ്ട്. ഉത്പാദന ശേഷി വർധിപ്പിക്കാനുള്ള ശ്രമത്തിൽ 2 ഘട്ടങ്ങളിലായി പോളിസ്റ്റർ പോളിയോൾ പ്ലാന്റ് കമ്പനി സ്ഥാപിക്കുന്നുണ്ട്.

8.71 മടങ്ങി പിഇ റേഷ്യോയിലാണ് ഓഹരികൾ ട്രേഡ് ചെയ്യുന്നത്. ഇത് സെക്ടർ പിഇയേക്കാൾ കുറവാണ്. 59.91 രൂപയാണ് ഓഹരിയുടെ പ്രതിയോഹരി ബുക്ക് വാല്യു. തുടര്‍ച്ചയായി ലാഭവിഹിതം നല്‍കുന്ന ഓഹരി 12 മാസത്തിനിടെ 2.50 രൂപ ഓഹരി ഉടമകള്‍ക്ക് കൈമാറി. നിലവിലെ ഓഹരി വിലയില്‍ 4.14 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X