വിദേശ നിക്ഷേപകരുടെ കണ്ണ് പതിഞ്ഞാൽ ഓഹരികളിൽ കുതിപ്പുണ്ടാവുക സ്വാഭാവികമാണ്. വലിയ നിക്ഷേപം നടത്തുന്ന വിദേശ നിക്ഷേപകരുടെ ഇഷ്ട ഓഹരികൾ പിന്തുടരുന്നത് റിട്ടെയിൽ നിക്ഷേപകരുടെ രീതിയാണ്. ഉയർന്ന അളവിൽ വിദേശ നിക്ഷേപമുള്ള ഓഹരികളാണെങ്കിൽ മികച്ചതാണെന്ന വിലയിരുത്തൽ പൊതുവെയുണ്ട്.
അങ്ങനെയിരിക്കെ 2023 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ
സാമ്പത്തിക വർഷത്തിലും വിദേശ നിക്ഷേപകരുടെ പ്രിയപ്പെട്ടവയായി തുടരുന്ന 3 സ്മോൾ കാപ് ഓഹരികളെയാണ് പരിചയപ്പെടുത്തുന്നത്.
ജിൻഡാൽ സ്റ്റെയിൻലെസ് ലിമിറ്റഡ്
രാജ്യത്തെ ഏറ്റവും വലുതും സംയോജിതവുമായ െയിൻലെസ് സ്റ്റീൽ നിർമാതാക്കളാണ് ജിൻഡാൽ സ്റ്റെയിൻലെസ് സ്റ്റീൽ ലിമിറ്റഡ്. 23,966 കോടി രൂപ വിപണി മൂല്യമുള്ള കമ്പനി സാങ്കേതികമായി നിലവിൽ മിഡ്കാപിലാണ്. കഴിഞ്ഞ 12 മാസത്തിനിടെ ഓഹരി വിലയിലുണ്ടായ 152 ശതമാനം വർധനവാണ് ഇതിന് കാരണം. ഇപ്പോഴും നിഫ്റ്റി സ്മോൾ കാപ് 100 സൂചികയിൽ തുടരുന്നതിനാൽ ഓഹരിയെയും പട്ടികയിൽ ഉൾ്പെടുത്താം.

2023 സാമ്പത്തിക വർഷത്തിലെ വരുമാനം 68 ശതമാനം വർധിച്ച് 35,933.28 കോടി രൂപയി. അറ്റാദായം 12.4 ശതമാനം വർധിച്ച് 2,114.5 കോടി രൂപയായുമായി. 2022 ഡിസംബർ പാദത്തിൽ 13.22 ശതമാനവുമായിരുന്ന വിദേശ നിക്ഷേപകരുടെ പങ്കാളിത്തം 9.6 ശതമാനം വർധിച്ച് 22.82ശതമാനമായി. 2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ വിദേശ നിക്ഷേപകർ ഇത്രയും വാങ്ങാൽ താൽപര്യം കാണിച്ച മറ്റൊരു നിഫ്റ്റി സ്മോൾ കാപ് 100 ഓഹരിയില്ല.
കാമ്പസ് ആക്റ്റീവ് വെയർ ലിമിറ്റഡ്
സ്പോർട്സ്, അത്‍ഷർ പാദരക്ഷകൾ നിർമിക്കുന്നൊരു ഇന്ത്യൻ കമ്പനിയാണ് കാമ്പസ് ആക്റ്റീവ് വെയർ ലിമിറ്റഡ് ലിമിറ്റഡ്. 10,936 കോടി രൂപ വിപണി മൂല്യമുള്ള കമ്പനി മേയ് മാസത്തിലാണ് ലിസ്റ്റിംഗിന്റെ 1 വർഷം പൂർത്തിയാക്കിയത്. 1 വർഷത്തിനിടെ നെഗറ്റീവ് റീട്ടേൺ നൽകിയ ഓഹരിയാണെങ്കിൽ 2023 സാമ്പത്തിക വർഷത്തിൽ കമ്പനി 1,487 കോടി രൂപയുടെ റെക്കോർഡ് വരുമാനം നേടി. 117.12 കോടി രൂപയായിരുന്നു ലാഭം.
93.3 മടങ്ങാണ് ഓഹരിയുടെ പിഇ അനുപാതം. വിലയേറിയ മൂല്യനിർണയത്തിൽ വ്യാപാരം നടത്തിയിട്ടും വിദേശ നിക്ഷേപകർ ഓഹരിയിൽ താൽപര്യം കാണിച്ചു. ഡിസംബറിൽ 6 ശതമാനമായിരുന്നു വിദേശ നിക്ഷേപകരുടെ പങ്കാളിത്തം മാർച്ച് പാദത്തിൽ നേരെ ഇരട്ടിയാക്കി. നിലവിൽ 12.26 ശതമാനം ഓഹരി പങ്കാളിത്തം വിദേശ നിക്ഷേപകർക്കുണ്ട്. മ്യൂച്വൽ ഫണ്ടുകളും നിക്ഷേപം ഉയർത്തി. 5.94 ശതമാനമായിരുന്ന നിക്ഷേപം 6.11 ശതമാനത്തിലേക്ക് ഉയർത്തി.
കെപിഐടി ടെക്നോളജീസ് ലിമിറ്റഡ്
ഐടി കൺസൾട്ടൻസി സേവനങ്ങൾ നൽകുന്ന കമ്പനിയാണ് കെപിഐടി ടെക്നോളജീസ് ലിമിറ്റഡ്. 26,865 കോടി രൂപ വിപണി മൂല്യമുള്ള കമ്പനി കഴിഞ്ഞ 12 മാസങ്ങളിൽ 90.6 ശതമാനം നേട്ടത്തെ തുടർന്ന് മിഡ്കാപിലേക്ക് എത്തി. 2023 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനം 3,047.63 കോടി രൂപയായി. ലാഭം 38.9 ശതമാനം വർധിച്ച് 380.99 കോടി രൂപയായി.
വിദേശ നിക്ഷേപകർ വാങ്ങൽ താൽപര്യം കാണിച്ചതോടെ ഓഹരിയിൽ പാങ്കാളിത്തം 3.17 ശതമാനം വർധിപ്പിച്ചു. 20.3 ശതമാനമായിരുന്നു ഡിസംബറിലെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം. ഇത് 23.42 ശതമാനാക്കി ഉയർത്തി. ഓഹരി വിലയിലെ മുന്നേറ്റവും ശ്രദ്ധേയമാണ്. 1,152 രൂപ എന്ന സർകാല ഉയർന്ന വിലയിലേക്കും ഓഹരിയെത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഫോൺപേ എസ്ബിഐ കാർഡ്: ഈ ഓഫർ നഷ്ടപ്പെടുത്തരുത്, വമ്പൻ ലാഭം!

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ പണനയം: നിക്ഷേപകർക്ക് വരാനിരിക്കുന്നത് വലിയൊരു സാമ്പത്തിക മാറ്റം

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ



Click it and Unblock the Notifications