ബാങ്കിംഗ് ഓഹരികളിൽ നിക്ഷേപം ആഗ്രഹിക്കുന്നവരാണെങ്കിൽ പൊതുമേഖലാ ബാങ്കിംഗ് ഓഹരികളെ പരിഗണിക്കാവുന്നതാണ്. ഏതാനും ആഴ്ചകളായി മികച്ച റാലിയാണ് പിഎസ്‌യു ബാങ്കിംഗ് ഓഹരികളിൽ കാണുന്നത്. ബാങ്കുകളുടെ 2023 സാമ്പത്തിക വർഷത്തിലെ മികച്ച നാലാം പാദഫലം പുറത്തു വന്നതോടെ പൊതുമേഖലാ ബാങ്കിംഗ് ഓഹരികളിൽ കൂടുതൽ ആത്മവിശ്വാസം കാണാനുണ്ട്.
നിഫ്റ്റി ഏപ്രിൽ മാസത്തി 3 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 12.1 ശതമാനമാണ് ഉയർന്നത്. പൊതുമേഖലാ ബാങ്കിംഗ് ഓഹരികളിൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ മികച്ച വാല്യുവേഷനിൽ ഇപ്പോൾ ലഭ്യമായ 3 ഓഹരികളെ പരിചയപ്പെടാം.
കാനറ ബാങ്ക്
മുന്‍നിര പൊതുമേഖലാ ബാങ്കായ കാനറ ബാങ്കാണ് വിലകുറവില്‍ ലഭ്യമായ പൊതുമേഖലാ ബാങ്കിംഗ് ഓഹരികളിലൊന്ന്. 57,607 കോടി രൂപ വിപണി മൂല്യമുള്ള ലാര്‍ജ് കാപ് ഓഹരി 319.20 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ 94,256.89 കോടി രൂപയായിരുന്നു ബാങ്കിന്റെ വരുമാനം. 6,124 കോടി രൂപ ലാഭവും ബാങ്ക് നേടി.

തുടര്‍ച്ചയായ നാല് പാദങ്ങളിലായി വിദേശ നിക്ഷേപകര്‍ കാനറ ബാങ്കില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തുകയാണ്. നിലവില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 8.95 ശതമാനവും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 11.69 ശതമാനം ഓഹരികളും കാനറ ബാങ്കില്‍ നിക്ഷേപവുമാണ്ട്,
തുടര്‍ച്ചയായ 12 മാസങ്ങളിലെ കമ്പനിയുടെ വരുമാനം 1 ലക്ഷം കോടി കടന്നു. 51.48 രൂപയാണ് ഓഹരിയുടെ പ്രതിയോഹരി വരുമാനം (ഇപിഎസ്). 15 വര്‍ഷത്തെ ഉയര്‍ന്ന നിരക്കാണിത്. 6.17 മടങ്ങ് പിഇ അനുപാതത്തിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. 15.20 മടങ്ങാണ് സെക്ടര്‍ പിഇ. മികച്ച വാല്യുവേഷനിലുള്‌ല ഓഹരി കഴിഞ്ഞ 1 വര്‍,്തതിനിടെ 38 ശതമാനം നേട്ടം നല്‍കി.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
മറ്റൊരു ലാർജ് കാപ് പിഎസ്യു ബാങ്കിംഗ് ഓഹരിയാണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. 51,857 കോടി രൂപയാണ് വിപണി മൂല്യം. 75.55 രൂപയിലാണ് ബുധനാഴ്ച ഓഹരി വ്യാപാരം നടക്കുന്നത്. തുടർച്ചയായ 12 മാസത്തെ ബാങ്കിന്റെ വരുമാനം എക്കാലത്തെയും ഉയർന്ന നിലയായ 88,668.87 കോടി രൂപയിലെത്തി. അതേ കാലയളവിൽ 7,173.15 കോടി രൂപ അറ്റാദായവും ഈ പൊതുമേഖലാ ബാങ്ക് നേടി. 5 വർഷത്തിനിടെ വരുമാനത്തിൽ 16.4 ശതമാനം വാർഷിക വളർച്ചയാണ് രേഖപ്പെടുത്തുന്നത്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വില കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏകദേശം ഇരട്ടിയായി. നിക്ഷേപകന് 96.5 ശതമാനം റിട്ടേണാണ് ലഭിച്ചത്. നൽകുന്നു. ഓഹരിയുടെ വാല്യുവേഷൻ നോക്കിയാൽ 7.23 മടങ്ങാണ് പിഇ അനുപാതം. 2.5 ശതമാനം ഡിവിഡന്റ് യീൽഡ് മറ്റൊരു ആകർഷണിയതയാണ്. കഴിഞ്ഞ 4 പാദങ്ങളായി വിദേശ നിക്ഷേപകർ നിക്ഷേപം ഉയർത്തുന്ന യൂണിയൻ ബാങ്കിൽ നിലവിൽ 1.67 ശതമാനം ഓഹരികൾ വിദേശ നിക്ഷേപകർക്കുണ്ട്.
ബാങ്ക് ഓഫ് മഹാരാഷ്ട്ര
ബാങ്ക് ഓഫ് മഹാരാഷ്ട്രയാണ് പട്ടികയിലെ അവസാന പേര്. 20,332 കോടി രൂപ വിപണി മൂല്യമുള്ള മിഡ്‌കാപ് ഓഹരി ബുധനാഴ്ച 29.60 രൂപയിലാണ് വ്യാപാരം നടക്കുന്നത്. മറ്റു പൊതുമേഖലാ ബാങ്കുകളെ പോലെ കഴിഞ്ഞ ഒരു വർഷത്തിൽ 70.6 ശതമാനം നേട്ടമാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര ഓഹരികളിലുണ്ടായത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നാലാം പാദഫലത്തിൽ 5,317.06 കോടി രൂപയാണ് റിപ്പോർട്ട് ചെയ്ത വരുമാനം. 839.93 കോടി രൂപ ലാഭവും ബാങ്ക് നേടി.
ബാങ്ക് ഓഫ് മഹാരാഷ്ട്ര സംബന്ധിച്ച കഴിഞ്ഞ 10 പാദങ്ങൾക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന ഫലമാണിക്. 2023 സാമ്പത്തിക വർഷത്തിലെ ലാഭം 125.6 ശതമാനം വളർന്ന് 2,602.79 കോടി രൂപയായി. ഉയർന്ന വരുമാനം മൂല്യനിർണ്ണയത്തെ വളരെ ആകർഷകമാക്കി. 7.81 മടങ്ങാണ് ഓഹരിയുടെ പിഇ അനുപാതം. 4.3 ശതമാനം ഡിവിഡന്റ് യീൽഡുള്ള ഓഹരി 1.30 രൂപ അന്തിമ ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications