ഭാവിസാധ്യതയുള്ളതും ഗുണമേന്മയുള്ള മാനേജ്മെന്റും പ്രവര്‍ത്തന മികവുമുള്ള കമ്പനികളുടെ ഓഹരികളിലെ നിക്ഷേപം കൈനിറയെ ആദായം നേടാൻ സഹായിക്കും. തിരുത്തലിന് ശേഷം സൂചികകൾ കുതിപ്പിന് ഒരുങ്ങുമ്പോൾ ഓഹരികളിലും മുന്നേറ്റം കാണുന്നുണ്ട്.
സെൻസെക്‌സ് 61,000 പോയിന്റും നിഫ്റ്റി 18,000 പോയിന്റും കടന്നതോടെ വിപണികളിൽ ഊർജം കാണാനുണ്ട്. സൂചികകൾ പുതിയ ഉയരത്തിലേക്ക് എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കുറഞ്ഞ പി/ഇ അനുപാതം ഉള്ളതും ഡിവിഡന്റ് നൽകുന്നതിൽ മുന്നിട്ട് നിൽക്കുന്നതുമായ ഈ 3 ഓഹരികളെ വാല്യു ഇൻവെസ്റ്റ്മെന്റിനായി പരിഗണിക്കാം.
കോള്‍ ഇന്ത്യ
പട്ടികയിലെ ആദ്യ പേരുകാരന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കല്‍ക്കരി കമ്പനിയായ കോള്‍ ഇന്ത്യയാണ്. 1975ല്‍ കമ്പനി ആരംഭിക്കുന്ന സമയത്ത് 79 മില്യണ്‍ ടണ്ണായിരുന്നു ഉത്പാദന ശേഷി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 778.19 ദശലക്ഷം ടണ്ണാണ് ഉത്പാദന ശേഷി. തുടര്‍ച്ചയായി ലാഭവിഹിതം കൈമാറുന്ന ഓഹരിക്ക് 7.29 ശതമാനം ഡിവിഡന്റ് യീല്‍ഡുണ്ട്. 4.90 ശതമാനമാണ് ഓഹരിയുടെ പിഇ അനുപാതം. ഇത് ഓഹരിയെ വളരെ ചെലവ് കുറഞ്ഞതാക്കുന്നു.

കല്‍ക്കരി വില ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കമ്പനിയുടെ മാര്‍ജിനുകള്‍ ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച 233 രൂപയിലാണ് കോള്‍ ഇന്ത്യ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. 263.40 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. 52 ആഴ്ചയിലെ താഴ്ന്ന വില 164.65 രൂപയാണ്.
സിഇഎസ്‍സി ലിമിറ്റഡ്
പശ്ചിമബംഗാളില്‍ വൈദ്യുതി ഉത്പാദനത്തിലും വിതരണത്തിലും ഏര്‍പ്പെട്ടിരിക്കുന്നൊരു സ്വകാര്യ കമ്പനിയാണ് സിഇഎസ്‍സി ലിമിറ്റഡ്. കല്‍ക്കരി ഖനനം, വൈദ്യുതി ഉല്‍പ്പാദനം, വൈദ്യുതി വിതരണം എന്നിവ മേഖലകലില്‍ കമ്പനി പ്രവര്‍ത്തിക്കുന്നു. 6.87 മടങ്ങാണ് സിഇഎസ്‍സി ഓഹരികളുടെ പിഇ അനുപാതം.
തുടര്‍ച്ചയായി ലാഭവിഹിതം കൈമാറുന്ന ഈ പവര്‍ കമ്പനിയുടെ ഡിവിഡന്റ് യീല്‍ഡ് 6.57 ശതമാനമാണ്. 52 ആഴ്ചയിലെ ഉയര്‍ന്ന വില 88.65 രൂപയും 52 ആഴ്ചയിലെ താഴ്ന്ന വില 62.25 രൂപയുമാണ്. വെള്ളിയാഴ്ച 68.50 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.
ആര്‍ഇസി ലിമിറ്റഡ്
പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന് കീഴിലുള്ള പൊതുമേഖലാ കമ്പനിയാണ് ആര്‍ഇസി ലിമിറ്റഡ്. രാജ്യത്തെ പവര്‍ പ്രൊജക്ടുകള്‍ക്ക് ധനസഹായം നല്‍കുകയാണ് കമ്പനി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ബോണസ് ഓഹരികള്‍ പ്രഖ്യാപിച്ചതോടെ ആര്‍ഇസി ലിമിറ്റഡ് ഓഹരികളുടെ ഡിവിഡന്റ് യീല്‍ഡ് 8 ശതമാനത്തിലെത്തി.
3.34 മടങ്ങാണ് ഓഹരിയുടെ പിഇ അനുപാതം. സെക്ടര്‍ പിഇ 5.02 മടങ്ങാണ്. വെള്ളിയാഴ്ച 132.15 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വില 132.40 രൂപയും 52 ആഴ്ചയിലെ താഴ്ന്ന വില 82.24 രൂപയുമാണ്.
ശ്രദ്ധിക്കാൻ
സനോഫി ഇന്ത്യ, ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ് എന്നിവയുൾപ്പെടെ മികച്ച ലാഭവിഹിതം വാഗ്ദാനം ചെയ്യുന്ന നിരവധി ഓഹരികളുണ്ട്. ഡിവിഡന്റുകൾക്ക് നികുതി നൽകേണ്ടതുണ്ടെന്നും നിക്ഷേപകന്റെ മൊത്തത്തിലുള്ള നികുതി ബാധ്യതയെ ആശ്രയിച്ച് നിക്ഷേും പ്ലാൻ ചെയ്യേണ്ടതുമാണ്. കൂടാതെ റെക്കോർഡ് തീയതി മനസിലാക്കി വേണം ഇത്തരം ഓഹരികളിൽ നിക്ഷേപം നടത്താൻ
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications