പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ മാസത്തിൽ ഇന്ത്യൻ ഇക്വിറ്റി വിപണികൾ 3 ശതമാനം നേട്ടമാണുണ്ടാക്കിയത്. ഈ മുന്നേറ്റം തുടരുമെന്ന വിശകലന വിദഗ്ധരുടെ നിരീക്ഷണങ്ങളെ ഉറപ്പിക്കുന്ന പ്രകടനമാണ് മേയ് മാസത്തിലെ ആദ്യ വ്യാപാരത്തിലും ഉണ്ടായത്. സെൻസെക്‌സ് തുടർച്ചയായ എട്ടാം സെഷനിലേക്കും നിഫ്റ്റി തുടർച്ചയായ 6-ാം സെഷനിലുമാണ് നേട്ടത്തിൽ അവസാനിക്കുന്നത്. സെൻസെക്സ് ഇക്കാലയളവിൽ 3 ശതമാനം നേട്ടമുണ്ടാക്കി. വിദേശ സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തപ്പോഴാണ് ഇന്ത്യൻ വിപണികളുടെ നേട്ടം.
സെൻസെക്‌സ് 242 പോയിന്റ് ഉയർന്ന് 61,354.71 ലും നിഫ്റ്റി 83 പോയിന്റ് ഉയർന്ന് 18,147.65 ലുമാണ് ക്ലോസ് ചെയ്തത്. ഇൻഫോസിസ്, റിലയൻസ് ഇൻഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുക്കി തുടങ്ങിയ ഓഹരികളാണ് സെൻസെക്സിലെ നേട്ടത്തിന് കാരണമായത്.
ബജാജ് ഓട്ടോ, ലാർസൻ ആൻഡ് ടൂബ്രോ, ഡോ.റെഡ്ഡീസ് ലാബ്‌സ്, ചോളമണ്ഡലം ഇൻവെസ്റ്റ്‌മെന്റ് , ഇന്ത്യൻ ഹോട്ടൽസ് കമ്പനി, നെസ്‌ലെ ഇന്ത്യ, സീമെൻസ് എന്നിവയുൾപ്പെടെ 145 ഓഹരികൾ ചൊവ്വാഴ്ച 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. നിലവിലെ വിപണി സാഹചര്യത്തിൽ 17 ശതമാനം വരെ ഉയർന്ന സാധ്യതയുണ്ടെന്ന് വിവിധ അനലിസ്റ്റുകളിൽ കണ്ടെത്തിയ 4 ഓഹരികളാണ് ചുവടെ വിശദമാക്കുന്നത്.

ജെകെ ടയര്‍
ഇന്ത്യയിലെ മുന്‍നിര ടയര്‍ കമ്പനിയായ ജെകെ ടയര്‍ ഓഹരികളില്‍ 16 ശതമാനം നേട്ടം നല്‍കുമെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഡെറിവേറ്റീവ് അനലിസ്റ്റ് സുഭാഷ് ഗംഗാധരന്റെ നിരീക്ഷണം. 181.75 രൂപ വിലയുള്ള ഓഹരികള്‍ 210 രൂപ ലക്ഷ്യവിലയില്‍ വാങ്ങാനാണ് നിര്‍ദ്ദേശിക്കുന്നത്. ഈ നിര്‍ദ്ദേശ പ്രകാരം ഓഹരി വാങ്ങുന്നവര്‍ 164 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം.
പോളിപ്ലെക്‌സ് കോര്‍പ്പറേഷന്‍
വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ബയാക്‌സിയലി ഓറിയന്റഡ് പോളിസ്റ്റര്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയാണ് പോളിപ്ലെക്‌സ്. 1,520 രൂപ ലക്ഷ്യവിലയില്‍ ഓഹരിയില്‍ വാങ്ങാമെന്നാണ് സുഭാഷ് ഗംഗാധരന്റെ നിര്‍ദ്ദേശിക്കുന്നത്.
1,349.25 രൂപയിലാണ് ചൊവ്വാഴ്ച ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈ വിലയില്‍ ഓഹരി വാങ്ങുന്നവര്‍ക്ക് 12 ശതമാനം നേട്ടം ലഭിക്കും. ഈ നിര്‍ദ്ദേശ പ്രകാരം ഓഹരികള്‍ വാങ്ങുന്നവര്‍ 1,260 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം.
അപ്പോളോ ഹോസ്പിറ്റല്‍
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ആശുപത്രി ശ്രംഖലയാണ് അപ്പോളോ ഹോസ്പിറ്റല്‍. ചൊവ്വാഴ്ച 4,482.30 രൂപയില്‍ വ്യാപാരം അവ സാനിപ്പിച്ച ഓഹരികള്‍ ഹ്രസ്വകാലത്തിനിടെ 3 ശതമാനം ഉയരുമെന്നാണ് 5പൈസ.കോമിലെ ലീഡ് റിസര്‍ച്ച് രുചിത് ജെയിനിന്റെ നിര്‍്‌ദ്ദേശം. 4,600- 4,660 രൂപ ലക്ഷ്യവിലയില്‍ ഓഹരികള്‍ വാങ്ങാനാണ് നിര്‍ദ്ദേശിക്കുന്നത്. സ്‌റ്റോപ്പ് ലോസ് 4,420.
ആര്‍ഇസി
വൈദ്യുത മന്ത്രാലയത്തിന് കീഴിലുള്ള ആര്‍ഇസി ലിമിറ്റഡ് ഇന്ത്യയിലുടനീളമുള്ള വൈദ്യുത പദ്ധതികള്‍ക്ക് ഫിനാന്‍സ് ചെയ്യുന്ന കമ്പനിയാണ്. ചൊവ്വാഴ്ച 136.40 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലയില്‍ നിന്നും 10 ശതമാനം നേട്ടമാണ് ഓഹരിയിലുണ്ടാവുക. 140 രൂപ ലക്ഷ്യവിലയില്‍ ഓഹരികള്‍ വാങ്ങാനാണ് രുചിത് ജെയിന്‍ നിര്‍ദ്ദേശിക്കുന്നത്. സ്‌റ്റോപ്പ് ലോസ് 123 രൂപ.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications