തിങ്കാളാഴ്ചത്തെ ചോരപ്പുഴയ്ക്ക് ശേഷം ശുഭ സൂചനയോടെയാണ് വിപണി ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികള്‍ നേട്ടത്തിലേക്ക് പോയതിന്റെയും യുഎസ് ഫെഡറല്‍ റിസര്‍വില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലും വിപണികള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
സെന്‍സെക്സ് 446 പോയിന്റ് ഉയര്‍ന്ന് 58,075 ലും നിഫ്റ്റി 119 പോയിന്റ് നേട്ടത്തോടെ 17,107 ലും ക്ലോസ് ചെയ്തു. വിപണിയിലെ അനുകൂലാവസ്ഥ നിക്ഷേപകരിലും ഉണര്‍വുണ്ടാക്കിയിട്ടുണ്ട്.
3-4 ആഴ്ചകള്‍ക്കുള്ളില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്ന ഐസിഐസിഐ ഡയറക്ടും ആക്സിസ് സെക്യൂരിറ്റിസും വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന 4 ഓഹരികളെയാണ് ഈ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്.
എപിഎല്‍ അപ്പോളോ ട്യൂബ്സ്
ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രക്ചറല്‍ സ്റ്റീല്‍ ട്യൂബുകള്‍ നിര്‍മാതാക്കളാണ് എപിഎല്‍ അപ്പോളോ ട്യൂബ്സ്. പ്രതിവര്‍ഷം 2.6 ദശലക്ഷം ടണ്‍ ഉത്പ്പാദന ശേഷിയുള്ള കമ്പനിക്ക് രാജ്യത്തെ 29 നഗരങ്ങളില്‍ വിതരണ ശ്രംഖലയും ഓഫീസുകളുമുണ്ട്.
ഓഹരികള്‍ 1,250 രൂപ നിലവാരത്തില്‍ വാങ്ങാനാണ് ആക്സിസ് സെക്യൂരിറ്റീസ് നിര്‍ദ്ദേശിക്കുന്നത്. മൂന്ന് മുതല്‍ നാല് ആഴ്ചകള്‍ക്കുള്ളില്‍ 12-16 ശതമാനം നേട്ടത്തോടെ ഓഹരി വില 1390-1440 രൂപ നിലവാരത്തിലേക്ക് ഉയരുമെന്ന് ബ്രോക്കറേജ് കണക്കുകൂട്ടുന്നത്.
ഈപ്രകാരം വാങ്ങുന്നവരാണെങ്കിൽ 1,160 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം. വിപണി വില 1198. 80 രൂപ.
ഡിഎല്‍എഫ് ലിമിറ്റഡ്
ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നാണ് ഡിഎല്‍എഫ് ലിമിറ്റഡ്. സ്ഥലം ഏറ്റെടുക്കുക, രൂപകല്‍പ്പന, വികസിപ്പിക്കുക, വില്‍ക്കുക, മാര്‍ക്കറ്റ് ചെയ്യുക തുടങ്ങി റിയല്‍ എസ്റ്റേറ്റ് മേഖലയിലെ എല്ലാത്തരം സംരംഭങ്ങളും കമ്പനിക്ക് കീഴിലുണ്ട്.
374 രൂപ നിലവാരത്തില്‍ ഓഹരികള്‍ വാങ്ങാനാണ് ആക്സിസ് സെക്യൂരിറ്റീസ് നിര്‍ദ്ദേശിക്കുന്നത്. 3-4 ആഴ്ചയ്ക്കുള്ളില്‍ 400- 413 രൂപ നിലവാരത്തിലേക്ക് ഓഹരിവില എത്തുമെന്നാണ് ആക്സിസ് ബാങ്കിന്റെ നിരീക്ഷണം.
9-13 ശതമാനം നേട്ടം പ്രതീക്ഷിക്കുന്ന ഓഹരിയിൽ 350 രൂപ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം. ചൊവ്വാഴ്ച 367.35 രൂപ നിലവാരത്തിലാണ് ഓഹകികള്‍ ക്ലോസ് ചെയ്തത്.
എന്‍സിസി ലിമിറ്റഡ്
അടിസ്ഥാന സൗകര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് നാഗര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ്. വ്യാവസായിക വാണിജ്യ കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, മേല്‍പ്പാലങ്ങള്‍, ജലവിതരണ-പരിസ്ഥിതി പദ്ധതികള്‍, ഭവന നിര്‍മ്മാണം, വൈദ്യുതി ട്രാന്സ്മിഷന് ലൈനുകള്‍, ജലസേചനം, ജലവൈദ്യുത പദ്ധതികള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്.
97- 100 രൂപ നിലവാരത്തില്‍ ഓഹരികള്‍ വാങ്ങനാണ് ആക്സിസ് സെക്യൂരിറ്റീസ് നിര്‍ദ്ദേശിക്കുന്നത്. 17-22 ശതമാനം നേട്ടത്തോടെ 115- 120 രൂപയിലെത്തുമെന്നാണ് ആക്സിസ് സെക്യൂരിറ്റീസിന്റെ നിരീക്ഷണം.
90 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം. തിങ്കളാഴ്ച 104.73 രൂപയിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്.
പേജ് ഇൻഡസ്ട്രീസ്
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, യുഎഇ എന്നിവിടങ്ങളിൽ ജോക്കി ബ്രാൻഡ് ഇന്നർവെയർ/ലെഷർവെയർ ഉത്പ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യാനുള്ള ലൈസൻസുള്ള കമ്പനിയാണ് പേജ് ഇൻഡസ്ട്രീസ്.
പേജ് ഇന്ഡസ്ട്രീസില് 6 ശതമാനം നേട്ടമാണ് ഐസിഐസിഐ ഡയറക്ട് ലക്ഷ്യം വെയ്ക്കുന്നത്. 40,000 രൂപ വരെ ഓഹരി വിലയിലെത്താം.
35,950 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാനും ഐസിഐസിഐ ഡയറക്ട് നിർദ്ദേശിക്കുന്നു. 38,228 രൂപയിലാണ് പേജ് ഇൻഡസ്ട്രീസ് ഓഹരി ചൊവ്വാഴ്ച ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
