ഒരു കമ്പനിയുടെ ഓഹരിയിൽ നിക്ഷേപിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട പ്രധാന അളവുകോലാണ് പ്രതിയോഹരി വരുമാനം അഥവ ഇപിഎസ്. കമ്പനിയുടെ ഒരു ഓഹരിയുടെ ലാഭക്ഷമത വ്യക്തമാക്കുന്നതാണ് പ്രതിയോഹരി വരുമാനം. കഴിഞ്ഞ നാല് പാദങ്ങളിലെ കണക്ക് പരിശോധിച്ചാൽ സ്ഥിരമായി ഇപിഎസ് വർധിപ്പിക്കുന്ന കമ്പനികളെ കാണാം.
മാർച്ച് 22 പാദത്തിൽ ഇപിഎസ് 10 രൂപയ്ക്ക് മുകളിൽ നിൽക്കുന്നതും തുടർന്നുള്ള ഓരോ പാദങ്ങളിലും മാർച്ച് 23 വരെ ഇപിഎസ് ഉയർത്തുകയും ചെയ്ത 500 കോടിക്ക് മുകളിൽ വിപണി മൂല്യമുള്ള കമ്പനികളെ പരിശോധിച്ചാൽ 8 കമ്പനികളെ കാണാനാകും. കഴിഞ്ഞ ഒരു വർഷ കാലയളവിലെ പ്രകടനം പരിശോധിച്ചാൽ 60 ശതമാനം വരെ റിട്ടേൺ നൽകിയവയാണ് ഇവ. ഇതിൽ മുന്നിട്ട് നിൽകുന്ന 5 ഓഹരികളെ പരിശോധിക്കാം.
എന്താണ് പ്രതിയോഹരി വരുമാനം
കമ്പനിയുടെ ഒരു ഓഹരിയുടെ ലാഭക്ഷമത അളക്കുന്നതിനാണ് പ്രതിയോഹരി വരുമാനം ഉപയോഗിക്കുന്നത്. ഇപിഎസ് വളരുന്നു എന്നതിനർഥം ഓരോ ഓഹരിയുടെയും അടിസ്ഥാനത്തിൽ വരുമാനം വർദ്ധിക്കുന്നു എന്നാണ്. വർദ്ധിച്ച വരുമാനം, ചെലവ് നിയന്ത്രണം, മെച്ചപ്പെട്ട കാര്യക്ഷമത, ഫലപ്രദമായ മൂലധന മാനേജ്മെന്റ് എന്നിവ വളർച്ചയ്ക്ക് സംഭാവന നൽകുന്ന ഘടകങ്ങളാണ്. ഒരു ഓഹരിയുടെ പ്രതിയോഹരി വരുമാനം വളരുന്നു എന്നത് നിക്ഷേപകർക്ക് അനുകൂലമാണ്. കമ്പനിയുടെ വരുമാനത്തെ അതിന്റെ മൊത്തം ഓഹരികളുടെ എണ്ണം കൊണ്ട് ഹരിച്ചാണ് ഇപിഎസ് കണക്കാക്കുന്നത്.

വെസ്റ്റ് കോസ്റ്റ് പേപ്പർ
പേപ്പർ, പേപ്പർ ബോർഡ് എന്നിവ നിർമിക്കുന്ന കമ്പനി തുടർച്ചയായ പാദങ്ങളിൽ പ്രതിയോഹരി വരുമാനം (ഇപിഎസ്) വർധിപ്പിക്കുകയാണ്. 2022 ജൂണ്‍ പാദത്തില്‍ 28.06 ശതമാനമായിരുന്ന പ്രതിയോഹരി വരുമാനം 2023 മാര്‍ച്ച് പാദത്തിൽ 42.13 രൂപയായി.
കുറഞ്ഞ കടം, 2 വർഷമായി മെച്ചപ്പെടുന്ന പ്രതിയോഹരി ബുക്ക് വാല്യു, ആഭ്യന്തര, വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പങ്കാളിത്തം ഉയർത്തുന്നത് എന്നിവ ഓഹരിയെ മികച്ചതാക്കുന്നു. 528 രൂപയിൽ വ്യാപാരം നടക്കുന്ന ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 664 രൂപയാണ്. 1 വർഷത്തിനിടെ 63 ശതമാനം റിട്ടേണാണ് ഓഹരികൾ നൽകിയത്.
കനറാ ബാങ്ക്
പൊതുമേഖലാ ബാങ്കിംഗ് ഓഹരിയായ കാനറ ബാങ്ക് കഴിഞ്ഞ നാല് പാദങ്ങളിലായി വരുമാനവും ലാഭവും ഉയര്‍ത്തുകയാണ്. 2 വര്‍ഷമായി പ്രതിയോഹരി ബുക്ക് വാല്യു മെച്ചപ്പെടുത്തുന്ന ഓഹരിയിൽ ഇപിഎസിലും മുന്നേറ്റം കാണിക്കുന്നു. 2022 ജൂൺ പാദത്തിൽ12 രൂപയായിരുന്ന കാനറ ബാങ്ക് ഓഹരിലുടെ പ്രതിയോഹരി വരുമാനം 2023 മാര്‍ച്ച് പാദത്തില്‍ 18.39 രൂപയിലേക്ക് മുന്നേറി.
വിദേശ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി പങ്കാളിത്തം ഉയർത്തുന്നത് മറ്റൊരു മികച്ച ഘടകമാണ്. 1 വര്‍ഷത്തിനിടെ 58 ശതമാനം മുന്നേറ്റം നടത്തിയ ഓഹരിയുടെ 52 ആഴ്ചയിലെ ഉയര്‍ന്ന വില 342 രൂപയാണ്. നിലവിലെ വില 298.80 രൂപ.
സോളാര്‍ ഇന്‍ഡസ്ട്രീസ്
കുറഞ്ഞ കടമുള്ള സോളാര്‍ ഇന്‍ഡസ്ട്രീസ് കഴിഞ്ഞ 2 വര്‍ഷമായി വാര്‍ഷിക ലാഭം വര്‍ധിപ്പിക്കുകയാണ്. സര്‍വ മേഖലകളിലും മുന്നേറ്റം കാണിക്കുന്ന ഓഹരികളുടെ ഇപിഎസിലും മുന്നേറ്റം കാണാം. 2022 ജൂണ്‍ പാദത്തില്‍ 18.81 രൂപയായിരുന്ന സോളര്‍ ഇൻഡസ്ട്രീസ് ഓഹരികളുടെ പ്രതിയോഹരി വരുമാനം 2023 മാര്‍ച്ചിൽ 22.78 രൂപയായി ഉയർന്നു. 1 വർഷത്തിനിടെ 42 ശതമാനം മുന്നേറിയ ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില 4536 രൂപയാണ്. 3,789.45 രൂപയിലാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
സ്വകാര്യ ബാങ്കിംഗ് ഓഹരിയായ ഇൻഡസ്ഇൻഡ് ബാങ്ക് 1 വർഷത്തിനിടെ 40 ശതമാനം റിട്ടേൺ നൽകി. 52 ആഴ്ചയിലെ ഉയർന്ന വില 1,275 രൂപയാണ്. 2022 ജൂണ്‍ പാദത്തില്‍ 21.05 രൂപയായിരുന്ന ഓഹരിയുടെ പ്രതിയോഹരി വരുമാനം 2023 മാര്‍ച്ച് പാദത്തിൽ 26.34 രൂപയായി ഉയർന്നു. വ്യാഴാഴ്ച 1,259.55 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഐഷര്‍ മോട്ടോഴ്‌സ്
വാഹന നിർമാണ രംഗത്തുള്ള ഐഷർ മോട്ടോഴ്സ് കുറഞ്ഞ കട ബാധ്യതയുള്ള കമ്പനിയാണ്. തുടർച്ചയായ 2 വർഷത്തെ വരുമാനം, ലാഭം, പ്രതിയോഹരി ബുക്ക് വാല്യു എന്നിവയിൽ ഐഷർ മോട്ടോഴ്സ് വളർച്ച കാണിക്കുന്നു. 22.33 രൂപയായിരുന്ന 2022 ജൂണ്‍ പാദത്തില്‍ ഐഷര്‍ മോട്ടോഴ്‌സ് ഓഹരികളുടെ പ്രതിയോഹരി വരുമാനം.
2023 മാർച്ച് പാദത്തിൽ ഇത് 33.11 രൂപയായി ഉയർന്നു. 1 വർഷത്തിനിടെ 31 ശതമാനം മുന്നേറ്റമാണ് ഓഹരികൾ കാഴ്ച വെച്ചത്. 3,886 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. 3,645.40 രൂപയിലാണ് വ്യാഴാഴ്ച ഓഹരികൾ വ്യാപാരം നടക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications