ഹ്രസ്വകാല നേട്ടം; ഈ വാരം വാങ്ങാന്‍ 5 ഓഹരികള്‍ നിര്‍ദ്ദേശിച്ച് ബ്രോക്കറേജ്; കൂട്ടത്തില്‍ 2 ടാറ്റ ഓഹരികളും

ആഗോള വിപണികളെ തകര്‍ച്ചയെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം സെക്ഷനിലും ഇന്ത്യന്‍ വിപണികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 0.75 ശതമാനത്തിന് മുകളളില്‍ ഇടിഞ്ഞ് 16,946 ലും സെന്‍സെക്‌സ് 57,527 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്‌മോള്‍കാപ് സൂചികകള്‍ 1.37 ശതമാനം നഷ്ടം നേരിട്ടപ്പോള്‍ മിഡ് കാപ് സൂചികകള്‍ 1.25 ശതമാനവും ഇടിഞ്ഞു. ഈ വാരത്തെ പ്രതീക്ഷയോടെയാണ് നിക്ഷേപകര്‍ കാണുന്നത്. എന്നാല്‍ അമേരിക്കയുടെ സിറിയയിലെ വ്യോമാക്രമണം സംബന്ധിച്ച ഭൗമ-രാഷ്ട്രീയ പിരിമുറുക്കം കൂടുതല്‍ രൂക്ഷമായാല്‍ ആഗോള ഓഹരി വിപണികളെ ബാധിച്ചേക്കാമെന്നാണ് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് റിസര്‍ച്ച് വൈസ് പ്രസിഡന്റ് അനൂജ് ഗുപ്ത വിലയിരുത്തുന്നത്.

തിങ്കളാഴ്ച ഏഷ്യന്‍ വിപണികളിലെ ക്രൂഡ് ഓയില്‍ വിലയുടെ ചലനം ഇന്ത്യന്‍ വിപണിയെ ബാധിക്കും. അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന ഏത് വര്‍ധനയും ഇന്ത്യന്‍ വിപണിയെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ വരുന്ന ആഴ്ച ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന 5 ഓഹരികള്‍ ഏതെക്കെയാണെന്നും സ്്‌റ്റോപ്പ് ലോസും അറിയും.

ഇന്‍ഫോസിസ്

രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇന്‍ഫോസിസ്. കട ബാധ്യതകളില്ലാത്ത ഐടി കമ്പനി ബിസിനസ് കണ്‍സള്‍ട്ടിംഗ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഔട്ട്‌സോഴ്‌സിംഗ് സേവനങ്ങള്‍ നല്‍കുന്നു. കമ്പനിക്ക്
ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എനര്‍ജി & യൂട്ടിലിറ്റികള്‍, ലൈഫ് സയന്‍സസ്, ഹെല്‍ത്ത്കെയര്‍, കണ്‍സ്യൂമര്‍ പാക്കേജ്ഡ് ഗുഡ്സ് ആന്‍ഡ് ലോജിസ്റ്റിക്‌സ് എന്നി മേഖലയിലും ബിസിനസുണ്ട്.

ഇന്‍ഫോസിസ് ഓഹരികള്‍ ഓവര്‍സോള്‍ഡ് സോണില്‍ നിന്ന് തിരികെ വന്നതിനാല്‍ 1,410 രൂപ വരെ ഉയരാമെന്നാണ് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് നിര്‍ദ്ദേശിക്കുന്നത്. നിലവിലെ ഓഹരി വിലയായ 1,380 രൂപയില്‍ ഓഹരി വാങ്ങുന്നവര്‍ 1,342 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാന്‍ ബ്രോക്കറേജ് നിര്‍ദ്ദേശിക്കുന്നു.

ഹ്രസ്വകാല നേട്ടം; ഈ വാരം വാങ്ങാന്‍ 5 ഓഹരികള്‍ നിര്‍ദ്ദേശിച്ച് ബ്രോക്കറേജ്

എസ്ബിഐ കാര്‍ഡ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ജിഇ ക്യാപിറ്റലും ചേര്‍ന്ന് 1998 ഒക്ടോബറില്‍ ആരംഭിച്ച് ക്രെഡിറ്റ് കാര്‍ഡ്, പേയ്മെന്റ് കമ്പനിയാണ്
എസ്ബിഐ കാര്‍ഡ് പേയ്‌മെന്റ് സര്‍വീസ് ലിമിറ്റഡ്. രാജ്യത്തെ രണ്ടാമത്തെ വലിയ ക്രെഡിറ്റ് കാര്‍ഡ് ഇഷ്യൂവറായ എസ്ബിഐ കാര്‍ഡിന് 15.5 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളുണ്ട്.

710 രൂപ നിലവാരത്തില്‍ ബ്രോട്ട്ഔട്ടിലാണ് എസ്ബിഐ ഓഹരികളുള്ളത്. ഇതിനാല്‍ 723 രൂപ നിലവാരത്തില്‍ എസ്ബിഐ കാര്‍ഡ് വാങ്ങുന്നൊരാള്‍ക്ക് 760 രൂപ ലക്ഷ്യവില കണക്കാക്കാം. ഈ നിര്‍ദ്ദേശം അടിസ്ഥാനമാക്കി ഓഹരികള്‍ വാങ്ങുന്നൊരാള്‍ 698 രൂപ നിലവാരത്തില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം. 

കൊട്ടക് മഹീന്ദ്ര ബാങ്ക്

രാജ്യത്തെ മുന്‍നിര ബാങ്കിംഗ് സ്ഥാപനമാണ് കൊട്ടക് മഹീന്ദ്ര ബാങ്ക്. നിക്ഷേപ ബാങ്കിംഗ്, സ്റ്റോക്ക് ബ്രോക്കിംഗ്, കാര്‍ ഫിനാന്‍സ്, അസറ്റ് മാനേജ്‌മെന്റ്, ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയിലും കൊട്ടക് മഹീന്ദ്ര ബാങ്കിന് ബിസിനസുണ്ട്.

കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികളില്‍ സമീപകാല സെഷനുകളില്‍ ട്രേഡ് വോളിയം കൂടുതലാണ്. ഇത് വിപണിചാഞ്ചാട്ടങ്ങളിലും ഓഹരിക്ക് നേട്ടമാണ്. വെള്ളിയാഴ്ച 1,691.55 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരികള്‍ 1,715 രൂപ എന്ന ഹ്രസ്വകാല ലക്ഷ്യവിലയില്‍ വാങ്ങാമെന്ന് ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് നിര്‍ദ്ദേശിച്ചു. 1,654 രൂപ നിലവാരത്തില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കണം.

ടാറ്റ സ്റ്റീല്‍

നൂറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള രാജ്യത്തെ മുന്‍നിര സ്റ്റീല്‍ നിര്‍മാണ കമ്പനിയാണ് ടാറ്റാ സ്റ്റീല്‍. ബ്രിട്ടണും നെതര്‍ലാന്‍ഡും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ദക്ഷിണ പൂര്‍വ്വേഷ്യയിലും ഉള്‍പ്പെടെ 26 രാജ്യങ്ങളില്‍ ഉത്പാദന കേന്ദ്രങ്ങളുണ്ട്. രാജ്യത്തെ രാണ്ടാമത്തെ വലിയ സ്റ്റീല്‍ ഉത്പാദകകരുമാണ് ടാറ്റ സ്റ്റീല്‍.

ടാറ്റ സ്റ്റീല്‍ ഓഹരികള്‍ സപ്പോര്‍ട്ട് സോണിന് അരികെയാണ്. നിലവിലെ വിലയായ 102.15 രൂപയില്‍ ഓഹരികള്‍ വാങ്ങിയാല്‍ 114 രൂപയിലേക്ക് ഉയരാമെന്ന് ബ്രോക്കറേജ് വിലയിരുത്തുന്നു. സ്‌റ്റോപ്പ് ലോസ് 94 രൂപ.

ഹ്രസ്വകാല നേട്ടം; ഈ വാരം വാങ്ങാന്‍ 5 ഓഹരികള്‍ നിര്‍ദ്ദേശിച്ച് ബ്രോക്കറേജ്

ടാറ്റ മോട്ടോഴ്‌സ്

ലോകത്തെ രണ്ടാമത്തെ വലിയ ബസ് നിര്‍മ്മാതാക്കളും നാലാമത്തെ വലിയ ട്രക്ക് നിര്‍മ്മാണ കമ്പനിയും പതിനെട്ടാമത്തെ വലിയ യാത്രാവാഹന നിര്‍മ്മാതാവുമാണ് ടാറ്റാ മോട്ടോര്‍സ്. ഇന്ത്യയില്‍ അഞ്ചിടത്തും ദഷിണ കൊറിയ, ബ്രിട്ടണ്‍, അര്‍ജന്റീന എന്നീ രാജ്യങ്ങളിലും ടാറ്റ മോട്ടോര്‍സിന് നിര്‍മ്മാണ ശാലകളുണ്ട്. 416 രൂപയില്‍ വെള്ളിയാഴ്ച ക്ലോസ് ചെയ്ത ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ക്ക് ഹ്രസ്വകാലത്തേക്ക് 450 രൂപയാണ് ഐഐഎഫ്എല്‍ ബ്രോക്കറേജ് നിര്‍ദ്ദേശിക്കുന്നത്. 388 രൂപയില്‍ സ്‌റ്റോ്പ് ലോസ് ക്രമീകരിക്കണം..

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X