നിക്ഷേപകർക്ക് ഓഹരിയിൽ നിന്ന് ഇരട്ട വരുമാനം നേടാനുള്ള വഴികളാണ് ലാഭവിഹിതവും ഓഹരി വിലയിലെ മൂല്യവർധനവും. ലാഭവിഹിതം നൽകുന്ന കമ്പനികളുടെ ഓഹരികളിൽ പൊതുവെ പതുക്കെ മാത്രമാണ് വില വർധനവ് കാണാറുള്ളത്. അതേസമയം കഴിഞ്ഞ കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ലാഭവിഹിതം നൽകിയ 5 ഓഹരികൾ നിഫ്റ്റിയുടെ റിട്ടേണിനെ മറികടന്ന് 33 ശതമാനത്തിലധികം ഉയർന്നു. ഒരേ സമയം ലാഭവിഹിതവും മൂല്യവർധനവും നൽകിയ ഓഹരികളെ നോക്കാം.
കോൾ ഇന്ത്യ
ഗവൺമെന്റ് ഓഫ് ഇന്ത്യയ്ക്ക് കീഴിലുള്ള മഹാരത്ന കമ്പനിയാണ് കോൾ ഇന്ത്യ. രാജ്യത്തിന് ആവശ്യമായ കൽക്കരിയുടെ 83 ശതമാനവും കോൾ ഇന്ത്യയാണ് ഉത്പാദിപ്പിക്കുന്നത്. 1975-ൽ പ്രവർത്തനം ആരംഭിച്ച മഹാരത്ന പദവിയുള്ള കോൾ ഇന്ത്യയ്ക്ക് 352 ഖനികളുണ്ട്. കോക്കിംഗ് കൽക്കരി, നോൺ-കോക്കിംഗ് കൽക്കരി, മിഡ്‌ലിങ് തുടങ്ങി നിരവധി തരത്തിലുള്ള കൽക്കരികൾ ഖനനം ചെയ്‌തെടുക്കുന്നു. വൻകിട താപവൈദ്യുത നിലയങ്ങൾ, സ്റ്റീൽ, സിമന്റ് നിർമാണ കമ്പനികളാണ് കമ്പനിയുടെ മുഖ്യ ഉപഭോക്താക്കൾ.
12 മാസത്തിനിടെ 24.50 രൂപയാണ് കോൾ ഇന്ത്യ ഓഹരി ഉടമകൾക്ക് ലാഭവിഹിതമായി നൽകിയത്. വ്യാഴാഴ്ചയിലെ ക്ലോസിംഗ് വിലയായ 389.40 രൂപ പ്രകാരം 6.29 ശതമാനമാണ് ഓഹരിയുടെ ഡിവിഡന്റ് യീൽഡ്. അതേസമയം ഓഹരികൾ ഒരു വർഷത്തിനിടെ 74.4 ശതമാനം റിട്ടേൺ നൽകി.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
കേന്ദ്ര സർക്കാറിന് കീഴിലുള്ള എണ്ണ കമ്പനിയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഇന്ത്യൻ ഓയിലും അതിന്റെ ഉപകമ്പനികളും ചേർന്ന് ഇന്ത്യൻ പെട്രോളിയം വിപണിയിൽ മൊത്തം 47 ശതമാനം പങ്കാളിത്തമുണ്ട്. 12 മാസത്തിനിടെ 8 രൂപ ലാഭവിഹിതം നൽകിയ ഓഹരിക്ക് നിലവിലെ ഓഹരി വിലയായ 143.70 രൂപ പ്രകാരം 5.57 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്. ഒരു വർഷത്തിനിടെ ഓഹരി നൽകിയ റിട്ടേൺ 67.7 ശതമാനമാണ്.
ഭാരത് പെട്രോളിയം കോർപ്പറേഷൻ
മഹാരത്ന പദവിയുള്ള മറ്റൊരു പൊതു മേഖലാ എണ്ണക്കമ്പനിയാണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ. മുംബൈ ആസ്ഥാമായി പ്രവർത്തിയ്ക്കുന്ന കമ്പനിക്ക് മുംബൈയിലും കൊച്ചിയിലുമായി രണ്ട് വലിയ റിഫൈനറികളുണ്ട്. രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണ കമ്പനിയാണിത്. 12 മാസത്തിനിടെ 25 രൂപ ലാഭവിഹിതം നൽകിയ ഓഹരിയാണ് ഭാരത് പെട്രോളിയം. 474.40 രൂപ വിപണി വിലയുള്ള ഓഹരിക്ക് 5.27 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്. ഓഹരി വില ഒരു വർഷ കാലയളവിൽ 32.9 ശതമാനം മുന്നേറി.
ഓയിൽ ഇന്ത്യ
അസംസ്‌കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പര്യവേക്ഷണം, വികസനം, ഉൽപ്പാദനം, ക്രൂഡ് ഓയിൽ ഗതാഗതം, ദ്രവ പെട്രോളിയം വാതകത്തിന്റെ ഉത്പാദനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ്. പെട്രോളിയം മന്ത്രാലയത്തിന് കീഴില്‍ ആസാം കേന്ദ്രമാക്കിയാണ് കമ്പനിയുടെ പ്രവര്‍ത്തനം. 12 മാസത്തിനിടെ കമ്പനി നിൽകിയ ലാഭവിഹിതം 19 രൂപയാണ്.
403.10 രൂപയിൽ വ്യാപാരം നടക്കുന്ന ഓഹരിക്ക് 4.71 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്. ഒരു വർഷത്തിനിടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റം 77.8 ശതമാനാണ്.
ഒഎൻജിസി
ഇന്ത്യയിൽ പൊതുമേഖലയിലുള്ള പെട്രോളിയം കമ്പനികളിലൊന്നാണ് ഓയിൽ ആന്റ് നാച്ചുറൽ ഗാസ് കോർപ്പറേഷൻ. ഇന്ത്യയിലെ അസംകൃത എണ്ണ ഉൽപാദനത്തിന്റെ 77 ശതമാനവും പ്രകൃതി വാതക ഉല്പാദനത്തിന്റെ 81 ശതമാനവും ഒഎൻജിസിയുടെ സംഭാവനയാണ്. 12 മാസത്തിനിടെ ഒഎൻജിസി പ്രതിയോഹരി 10.25 രൂപ ലാഭവിഹിതം നൽകി. 234.05 രൂപ വിലയിൽ ലഭ്യമായ ഓഹരിക്ക് 4.38 ശതമാനമാണ് ഡിവിഡന്റ് യീൽഡ്. അതേസമയം ഓഹരി ഒരു വർഷത്തിനിടെ 48.8 ശതമാനം റിട്ടേണും നൽകി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications