യുഎസിലെ ഡെറ്റ് സീലിംഗ് ചർച്ചകളും മുൻനിര കമ്പനികളുടെ സമ്മിശ്ര ത്രൈമാസ വരുമാനവുമാണ് വ്യാഴാഴ്ച വിപണിയെ കീഴടക്കിയത്. സൂചികകൾ നേട്ടത്തിൽ ആരംഭിച്ചെങ്കിലും സെഷന്റെ അവസാനത്തിൽ നേട്ടം നഷ്ടപ്പെടുത്തുന്ന കാഴ്ചയായിരുന്നു.
നിഫ്റ്റി 51.80 പോയിന്റ് നഷ്ടത്തിൽ 18,129.95 ലും സെൻസെക്സ് 128.90 പോയിന്റ് ഇടിഞ്ഞ് 61431 ലും ക്ലോസ് ചെയ്തു. നിഫ്റ്റി ബാങ്ക് ഒഴികെ എല്ലാ സൂചികകളും നഷ്ടത്തിലാണ്. വിപണിയെ ഈ ഇടിവിലും 50 ശതമാനം വരെ ലാഭമുണ്ടാക്കാൻ സാധിക്കുന്ന 5 ഓഹരികൾ വാങ്ങാൻ വിദേശ ബ്രോക്കർമാർ നിർദ്ദേശിക്കുന്നുണ്ട്. അവ വിശദമായി നോക്കാം.
എൽഐസി ഹൗസിംഗ് ഫിനാൻസ്
മാർച്ച് പാദഫലത്തിന് പിന്നാലെ എൽഐസി ഹൗസിംഗ് ഫിനാൻസ് ഓഹരികൾ ഇടിയുകയാണെങ്കിലും കുതിപ്പിനുള്ള സാധ്യതയാണ് ഹോംങ്കോങ് ആസ്ഥാനമായ ബ്രോക്കറേജ് സ്ഥാപനമായ സിഎൽഎസ്എ ലിമിറ്റഡ് കാണുന്നത്. നാലാം പാദഫലത്തിന് പിന്നാലെ ബുധനാഴ്ച ആദ്യ വ്യാപാര ദിനത്തിൽ എൽഐസി ഹൗസിംഗ് ഫിനാൻസിന്റെ ഓഹരികൾ 5.93 ശതമാനം ഇടിഞ്ഞിരുന്നു. വ്യാഴാഴ്ച 1.39 ശതമാനം ഇടിഞ്ഞ് 365.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഈ ഓഹരി 550 രൂപ ലക്ഷ്യവിലയിൽ വാങ്ങാനാണ് സിഎൽഎസ്എ നിർദ്ദേശിക്കുന്നത്. നിലവിലെ ഓഹരി വിലയിൽ നിന്ന് 50 ശതമാനം നേട്ടമാണിത്. എൽഐസി ഹൗസിംഗ് ഫിനാൻസ് കമ്പനിയുടെ മാർച്ച് പാദത്തിലെ ലാഭത്തിൽ 5.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 1,180.3 കോടിയാണ് ലാഭം. കഴിഞ്ഞ വർഷം മാർച്ച് പാദത്തിൽ 1,118.6 കോടി രൂപയായിരുന്നു. കമ്പനി 8.50 രൂപ ലാഭവിഹിതം നിർദ്ദേശിച്ചിട്ടുണ്ട്.
ടാറ്റ മോട്ടോഴ്സ്
നാലാം പാദഫലത്തിന് പിന്നാലെ കുതിച്ച ടാറ്റ മോട്ടോഴ്സ് ഓഹരികൾ വിദേശ ബ്രോക്കറേജ് സ്ഥാപനമായ ഗോൾഡ്മാൻ സാച്ച്സാണ് വാങ്ങാൻ നിർദ്ദേശിക്കുന്നത്. നേരത്തെ 550 രൂപയായിരുന്ന ലക്ഷ്യവില 600 രൂപയാക്കി ഉയർത്തി. ഈ വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ തുടർച്ചയായി 52 ആഴ്ചയിലെ പുതിയ ഉയർന്ന വില കുറിച്ച ഓഹരികൾ 508.20 രൂപയിലാണ് വ്യാപാരം നടക്കുന്നത്. നിലവിലെ വിലയിൽ നിന്ന് 18 ശതമാനം മുന്നേറ്റമാണിത്.
2022-23 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ടാറ്റ മോട്ടോഴ്സിന്റെ പാദഫലം മികച്ചതായിരുന്നു. മുൻ വർഷം ഇതേ പാദത്തിൽ 1,032.84 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ കമ്പനി 5,407.79 കോടി രൂപയുടെ ലാഭം റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ ഓയിൽ
മികച്ച പാദഫലം റിപ്പോർട്ട് ചെയ്ത മറ്റൊരു ഓഹരിയാണ് ഇന്ത്യൻ ഓയിൽ. മാർച്ച് പാദത്തില്‍ കമ്പനിയുടെ ലാഭത്തില്‍ 52 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 10,841.23 കോടി രൂപയാണ് ലാഭം റിപ്പോർട്ട് ചെയ്തത്. ഇന്ത്യന്‍ ഓയില്‍ ഓഹരികള്‍ 105 രൂപയാണ് ലക്ഷ്യ വിലയിൽ വാങ്ങാനാണ് സിഎൽഎസ്എ നിർദ്ദേശിക്കുന്നത്. വ്യാഴാഴ്ച 1.88 ശതമാനം ഇടിഞ്ഞ് 85.90 രൂപയിലാണ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. ഈ വിലയിൽ നിന്ന് 22 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
ഡിഎൽഎഫ്
റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡിഎൽഎഫിന് മാർച്ച് പാദത്തിൽ ലാഭം 41 ശതമാനം വർധിച്ച് 570 കോടി രൂപയായിരുന്നു. മികച്ച ത്രൈമാസ ഫലം ഓഹരിക്ക് കുതിപ്പുണ്ടാക്കി. 478.70 രൂപ എന്ന പുതിയ ലക്ഷ്യവിലയിലെത്തിയ ഓഹരികൾ 459.50 രൂപയിലാണ് വ്യാപാരം അവസാനാപ്പിച്ചത്. ഓഹരികൾക്ക് ജെപി മോർഗാൻ നൽകുന്ന ലക്ഷ്യ വില 510 രൂപയാണ്. 10 ശതമാനം നേട്ടമാണിത്.
ക്രെഡിറ്റ് ആക്സസ് ഗ്രാമീൺ
മൈക്രോ ഫിനാൻസ് സ്ഥാപനമായ ക്രെഡിറ്റ് ആക്സസ് ഗ്രാമീൺ ലാഭത്തിൽ ഇരട്ടയക്ക വളർച്ച കാണിച്ചു. 37.45 ശതമാനം വ ളർന്ന് 296.57 കോടി രൂപയായാണ് ത്രൈമാസത്തിലെ ലാഭം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലിത് 215.76 കോടി രൂപയായിരുന്നു. വ്യാഴാഴ്ച 1,182.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ച ഓഹരി 1350 രൂപ ലക്ഷ്യ വിലയിൽ വാങ്ങാനാണ് സിഎൽഎസ്എ നിർദ്ദേശിക്കുന്നത്. 14.21 ശതമാനം നേട്ടമാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

ബെംഗളൂരുവിലും മുംബൈയിലും ഹോട്ടലുകൾ താൽക്കാലിക അടച്ചുപൂട്ടലിലേക്ക്; മലയാളികളടക്കം ആശങ്കയിൽ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും

പിപിഎഫ് മുതൽ സുകന്യ സമൃദ്ധി വരെ; ചെറുകിട നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയേണ്ടതെല്ലാം

ഐടി ജോലി വീട്ടിലിരുന്ന് ചെയ്യാം, വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാൻ ആലോചിച്ച് കമ്പനികൾ, കാരണം ഇതാണ്

ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടി; മാര്‍ച്ച് 15 മുതല്‍ സര്‍വീസ്, സമയക്രമം ഇതാ

എണ്ണ വിതരണത്തിൽ തലപുകച്ച് ഏഷ്യൻ രാജ്യങ്ങൾ, കടുത്ത നിയന്ത്രണവുമായി പാകിസ്ഥാൻ, സ്കൂളുകൾ അടച്ചു



Click it and Unblock the Notifications