കഴിഞ്ഞ ഒരു മാസങ്ങളിലായി ഇന്ത്യന്‍ വിപണി തിരിച്ചു വരവിന്റെ പാതയിലാണെന്ന് പറയാം. ഏപ്രില്‍ മാസവസാനത്തെ മികച്ച ക്ലോസിംഗ് വരാനിരിക്കുന്ന പുതിയ കുതിപ്പിന്റെ ലക്ഷണമാണെന്ന നിരീക്ഷണമാണ് വിദഗ്ധര്‍ പങ്കുവെയ്ക്കുന്നത്. സെന്‍സെക്സ് 61,000 പോയിന്റും നിഫ്റ്റി 18,000 പോയിന്റും കടന്നതോടെ വിപണികളില്‍ ഊര്‍ജം കാണാനുണ്ട്.
കഴിഞ്ഞ ദിവസം പുറത്തു വന്ന ബാങ്കിംഗ് കമ്പനികളുടെ മികച്ച പ്രകടനം വരും ദിവസങ്ങളിലും സൂചിക മുന്നോട്ടേക്ക് കുതിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ബുള്ളിഷ് ട്രെന്‍ഡ് കാണിക്കുന്ന 6 ഓഹരികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഹ്രസ്വകാലത്തില്‍ 55 ശതമാനം വരെ ഈ ഓഹരികള്‍ വളരാമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.
പിവിആര്‍
14,332 രൂപ വിപണി മൂല്യമുള്ള മള്‍ട്ടിപ്ലക്സ് ശ്രംഖലയായ പിവിആര്‍ ഓഹരിക്ക് 20 വിദഗ്ധരില്‍ നിന്ന് ബുള്ളിഷ് എസ്റ്റിമേറ്റുണ്ട്. നിലവില്‍ 10.46 മടങ്ങ് പിബി അനുപാതത്തിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. വെള്ളിയാഴ്ച 1,450.10 രൂപയില്‍ വ്യാപാരം അവസാനിച്ച പിവിആര്‍ ഓഹരികള്‍ക്ക് ശരാശരി ലക്ഷ്യവില 2,022 രൂപയാണ്. നിലവിലെ വിലയില്‍ നിന്ന് 38.26 ശതമാനം നേട്ടമാണിത്.

മഹാനഗര്‍ ഗ്യാസ്
മഹാരാഷ്ട്ര സര്‍ക്കാറിന്റെയും ഗെയില്‍ ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ മഹാനഗര്‍ ഗ്യാസ് ലിമിറ്റഡ് പ്രകൃതിവാതക വിതരണ കമ്പനിയാണ്. 17 വിശകലന വിദഗ്ധര്‍ ഓഹരികള്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. നിലവിലെ ഓഹരിി വിലയായ 1007 രൂപയില്‍ നിന്ന് 9.41 ശതമാനം നേട്ടമാണ് ഹ്രസ്വകാലം കൊണ്ട് ഓഹരി വിലയിലുണ്ടാകുന്നത്. ഓഹരികള്‍ 1,103 രൂപ ലക്ഷ്യ വിലയാക്കി വാങ്ങാനാണ് നിര്‍ദ്ദേശം.
കെഇസി ഇന്റര്‍നാഷണല്‍
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഇലക്ട്രിക് പവര്‍ ട്രാന്സ്മിഷന് ടവറുകളുടെ നിര്‍മാതാക്കളാണ് കെഇസി ഇന്റര്‍നാഷണല്‍. 15 വിദഗ്ധരാണ് കെഇസി ഇന്റര്‍നാഷണല്‍ ഓഹരികളില്‍ ബുള്ളിഷ് ട്രെന്‍ഡ് പറയുന്നത്. 508 രൂപയാണ് ഓഹരിക്ക് വിദഗ്ധര്‍ നിശ്ചയിക്കുന്ന ശരാശരി ലക്ഷ്യ വില. നിലവിലെ ഓഹരി വിലയായ 458.55 രൂപയില്‍ നിന്ന് 10.69 ശതമാനം നേട്ടമാണിത്.
മണപ്പുറം ഫിനാന്‍സ്
കേരളത്തില്‍ നിന്നുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ വാങ്ങാന്‍ 13 വിദഗ്ധരാണ് നിര്‍ദ്ദേശിക്കുന്നത്. പിബി അനുപാതം 1.31 മടങ്ങാണ്. നിലവിലെ ഓഹരി വിലയില്‍ നിന്ന് 12 ശതമാനം നേട്ടം ഹ്രസ്വകാലം കൊണ്ട് നേടാം. 129.50 രൂപയാണ് മണപ്പുറം ഫിനാന്‍സിന്റെ നിലവിലെ ഓഹരി വില. ലക്ഷ്യ വില 148 രൂപ.
സിറ്റി യൂണിയന് ബാങ്ക്
തമിഴ്നാട്ടിലെ കുംഭകോണം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കാണ് സിറ്റി യൂണിയന് ബാങ്ക്. ഈ ബാങ്കിംഗ് ഓഹരികള്‍ വാങ്ങുന്നവര്‍ക്ക് ഹ്രസ്വകാലത്തേക്ക് 34.53 ശതമാനം നേട്ടമാണ് ലഭിക്കുന്നത്. 13 വിദഗ്ധരാണ് ഓഹരിയില്‍ ബുള്ളിഷ പറഞ്ഞുവെയ്ക്കുന്നത്. 141.75 രൂപയാണ് ഓഹരി വില. 190.56 രൂപ ലക്ഷ്യ വിലയില്‍ ഓഹരികള്‍ വാങ്ങാനാണ് നിര്‍ദ്ദേശം.
സിഇഎസ്സി
പശ്ചിമബംഗാളില്‍ വൈദ്യുതി നിര്‍മാണ, വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് സിഇഎസ്സി. 9,100 കോടി വിപണി മൂല്യമുള്ള ഈ സ്മോള്‍ കാപ് ഓഹരയില്‍ 13 വിദഗ്ധരാണ് വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നത്. 65.80 രൂപയുള്ള ഓഹരിയില്‍ 55.33 ശതമാനം മുന്നേറ്റമാണ് വിദഗ്ധര്‍ കാണുന്നത്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്.
സ്വന്തം റിസ്കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
