ഇന്ത്യന്‍ ഇക്വിറ്റി വിപണികള്‍ക്ക് ശക്തമായ വളര്‍ച്ചയുണ്ടായ കാലമാണ് 2023 ല്‍ കടന്ന് പോയത്. ഈ കലണ്ടർ വർഷം നിഫ്റ്റിയും സെൻസെക്‌സും ഇതുവരെ ഏകദേശം 17 ശതമാനം റിട്ടേൺ നൽകി. ഈ കാലയളവിൽ 5000 കോടി വിപണി മൂല്യത്തിന് മുകളിലുള്ള 119 ഓഹരികൾ മൾട്ടിബാഗർ റിട്ടേൺ നൽകിയിട്ടുണ്ട്. ഈ കൂട്ടത്തിൽ തന്നെ കഴിഞ്ഞ മൂന്ന് കലണ്ടർ വർഷങ്ങളിൽ മൾട്ടിബാഗർ റിട്ടേൺ നൽകിയ 7 ഓഹരികളുമുണ്ട്. ഇവ വിശദമായി നോക്കാം.
ലോയിഡ് മെറ്റൽ ആൻഡ് എനർജി
ഇരുമ്പയിര് ഖനനം, സ്പോഞ്ച് ഇരുമ്പ് നിർമാണം, വൈദ്യുതി ഉത്പ്പാദനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ കമ്പനിയാണ് ലോയ്ഡ്സ് മെറ്റൽസ് ആൻഡ് എനർജി ലിമിറ്റഡ്. കഴിഞ്ഞ 3 വർഷത്തിനിടെ 6093 ശതമാനം റിട്ടേൺ ആണ് ഓഹരി നൽകിയത്. ബുധനാഴ്ച 625 രൂപയിൽ ലഭ്യമായ ഓഹരിയുടെ ഒരു വർഷത്തെ വളർച്ച 161.88 ശതമാനം ആണ്.
കെപിഐ ഗ്രീൻ എനർജി
കെപി ഗ്രൂപ്പിന്റെ പുനരുപയോഗ ഊർജ മേഖലയിലുള്ള കമ്പനിയാണ് കെപിഐ ഗ്രീൻ എനർജി. സോളാർ അടിസ്ഥാനമാക്കിയുള്ള വൈദ്യുതി നിർമാണത്തിൽ ഏർപ്പെട്ട കമ്പനി 2025 ഓടെ 1000 മെഗാവാട്ട് ശേഷിയിലേക്ക് ഉയരനാണ് പദ്ധതി ഇടുന്നത്. ബുധനാഴ്ച 1324 രൂപയിൽ ലഭ്യമായ ഓഹരി ഈ കലണ്ടർ വർഷത്തിൽ 185.61 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്. 3 വർഷത്തിനിടെ 1527 ശതമാനം ആണ് കെപിഐ ഗ്രീൻ എനർജി ഓഹരിയുടെ റിട്ടേൺ.

അപർ ഇൻഡസ്ട്രീസ്
കണ്ടക്ടറുകൾ, കേബിളുകൾ, പോളിമറുകൾ, ലൂബ്രിക്കന്റുകൾ എന്നിവ നിർമിക്കുന്ന ഇന്ത്യൻ കമ്പനിയാണ് അപർ ഇൻഡസ്ട്രീസ്. കലണ്ടർ വർഷത്തിൽ 200.20 ശതമാനം റിട്ടേണാണ് അപർ ഇൻഡസ്ട്രീസ് നൽകിയത്. ഒരു വർഷത്തിനിടെ 214.34 ശതമാനമാണ് ഓഹരിയുടെ റിട്ടേൺ. 3 വർഷം കൊണ്ട് 1446 ശതമാനം ആണ് ഓഹരി നൽകിയ റിട്ടേൺ.
ഡിബി റിയാലിറ്റി
റസിഡൻഷ്യൽ, കൊമേഴ്സ്യൽ, റീട്ടെയിൽ, മറ്റ് പ്രോജക്ടുകൾ നടത്തുന്ന റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനിയാണ് ഡിബി റിയൽറ്റി ലിമിറ്റഡ്. ഒരു വർഷത്തിനിടെ 99.95 ശതമാനാണ് ഓഹരി നൽകിയ റിട്ടേൺ. മൂന്ന് വർഷത്തിനിടെ 1330 ശതമാനമാണ് ഓഹരിയുടെ റിട്ടേൺ. ബുധനാഴ്ച 186.75 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്.
ദി ഫെർട്ടിലിസർ ആൻഡ് കെമിക്കൽ ട്രാവൻകൂർ
ഫാക്ട് എന്ന ചുരുക്ക പേരിലറിയപ്പെടുന്ന വളം രാസവസ്തു നിർമാണ കമ്പനിയാണ് ദി ഫെർട്ടിലൈസേഴ്സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്. 1218 ശതമാനം ആണ് ഓഹരിയുടെ മൂന്ന് വർഷത്തെ റിട്ടേൺ. ഒരുവർഷത്തിനിടെ 162ശതമാനവും കലണ്ടർ വർഷത്തിൽ 116.80 ശതമാനവും ഓഹരി റിട്ടേൺ നൽകി.ബുധനാഴ്ച 771.75 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്.
പവർ മെക് പ്രോജക്ട്
ഹൈദരാബാദ് ആസ്ഥാനമായ പവർ മെക്ക് പ്രോജക്ട്‌സ് ലിമിറ്റഡ് അടിസ്ഥാന സൗകര്യ മേഖലയിൽ പ്രവർത്തിക്കുന്ന നിർമാണ കമ്പനിയാണ്. പവർ സെക്ടറിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മൂന്ന് വർഷത്തിനിടെ ഓഹരിയുടെ പ്രകടനം 861 ശതമാനം ആണ്. കലണ്ടർ വർഷത്തിൽ 103.69 ശതമാനം റിട്ടേൺ നൽകിയ പവർ മെക് ഓഹരികൾ നിലവിൽ 4,050 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ



Click it and Unblock the Notifications