ബാങ്കിംഗ് ഓഹരികളിൽ നിക്ഷേപമുള്ളവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികളെ പറ്റിയാണ്. മിക്ക ബാങ്കുകളും 2023 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദഫലം പ്രഖ്യാപിച്ച് കഴിഞ്ഞതിനാൽ പോർട്ട്ഫോളിയോയിലുള്ള ബാങ്കിംഗ് ഓഹരികളുടെ നിഷ്ക്രിയ ആസ്തി (എൻപിഎ) പരിശോധിക്കണം.
തിരിച്ചടവ് മുടങ്ങിയ വായ്പകളെയാണ് നിഷ്ക്രിയ ആസ്തികളായി മാറ്റുന്നത്. ഉയർന്ന നിഷക്രിയ ആസ്തി ബാങ്കിന്റെ പ്രവർത്തനങ്ങളെയും ലാഭത്തെയും മുന്നോട്ട് പോക്കിനെയും പ്രതികൂലമായി ബാധിക്കുന്നവയാണ്. നാലാം പാദഫലം പ്രഖ്യാചിച്ച ബാങ്കുകളിൽ ഉയർന്ന നെറ്റ് എൻപിഎയുള്ള 8 ബാങ്കുകളെ പരിചയപ്പെടാം.
നിഷ്ക്രിയ ആസ്തി
ബാങ്കുകൾ നിഷ്ക്രിയ ആസ്തികളെ ഗ്രോസ് എൻപിഎ, നെറ്റ് എൻപിഎ 2 തരത്തിൽ കണക്കാക്കുന്നു. ബാങ്കിന്റെ വായ്പകളിലെ നിഷ്ക്രിയ ആസ്തിയായ വായ്പകളുടെ മൊത്തം മൂല്യമാണ് മൊത്ത നിഷ്‌ക്രിയ ആസ്തികൾ അഥവാ ഗ്രോസ് എൻപിഎ. പ്രൊവിഷനിംഗിനും ശേഷം ബാങ്കിന് നേരിടേണ്ടി വരുന്ന കിട്ടകടങ്ങളാണ് നെറ്റ് എൻപിഎ ആയി കണക്കാക്കുന്നത്. ബാങ്കിന്റെ യഥാർഥ നഷ്ടമാണ് എൻപിഎ.

നെറ്റ് എൻപിഎ അനുപാതവും റിസ്കും
ബാങ്കിന്റെ മൊത്തത്തിലുള്ള ആസ്തി നിലവാരത്തിന്റെ സൂചകമാണ് ഗ്രോസ് എൻപിഎ. അതേസമയം ബാങ്കിന്റെ സാമ്പത്തിക ആരോഗ്യത്തെയും റിസ്ക് മാനേജ്മെന്റ് രീതികളെ സംബന്ധിച്ചും കൃത്യമായി മനസിലാക്കാൻ നെറ്റ് എൻപിഎ സഹായിക്കും. പ്രൊവിഷനുകൾക്ക് ശേഷം ബാങ്കിന്റെ യഥാർത്ഥ സാമ്പത്തിക നഷ്ടത്തെ നെറ്റ് എൻപിഎ കാണിക്കുന്നു.
കിട്ടാക്കടമായി കിടക്കുന്ന വായ്പകൾക്കെതിരെ ബാങ്ക് മതിയായ പ്രൊവിഷൻ നടത്തുമ്പോഴാണ് കുറഞ്ഞ നെറ്റ് എൻപിഎ അനുപാതം ഉണ്ടാകുന്നത്. അതുവഴി ബാങ്കിന്റെ യഥാർത്ഥ സാമ്പത്തിക നഷ്ടം കുറയ്ക്കുന്നു. ഉയർന്ന നെറ്റ് എൻപിഎ അനുപാതം കിട്ടാക്കടമായ അണ്ടർ പ്രൊവിഷൻ ആണ് സൂചിപ്പിക്കുന്നത്. ഇത് ബാങ്കിന്റെ ലാഭക്ഷമത, മൂലധന പര്യാപ്തത, മൊത്തത്തിലുള്ള സാമ്പത്തിക ആരോഗ്യം എന്നിവയെ പ്രതികൂലമായി ബാധിക്കും.
സൗത്ത് ഇന്ത്യന്‍ ബാങ്ക്
നാലാം പാദഫലം വന്നതിന് പിന്നാലെ മികച്ച മുന്നേറ്റമാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളിലുള്ളത്. 5 ദിവസത്തിനിടെ 7.45 ശതമാനം ഉയര്‍ന്ന ഓഹരികള്‍ ചൊവ്വാഴ്ച 17.30 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ബാങ്കിന്റെ നെറ്റ് എന്‍പിഎ സ്വകാര്യ ബാങ്കുകളില്‍ ഏറ്റവും ഉയര്‍ന്നതാണ്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 1.86 ശതമാനമാണ് ബാങ്കിന്റെ നെറ്റ് എന്‍പിഎ. 21.8 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില. പിഇ അനുപാതം 4.72 മടങ്ങാണ്.
ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്ക്
പട്ടികയില്‍ രണ്ടാമത് ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്കാണ്. 2023 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 1.62 ശതമാനമാണ് ബാങ്കിന്റെ നെറ്റ് എന്‍പിഎ. 1 വര്‍ഷത്തിനിടെ 95.13 ശതമാനം റിട്ടേണ്‍ നല്‍കിയ ബാങ്കാണ് ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്ക്. ചൊവ്വാഴ്ച 56.10 രൂപയിലാണ് ബാങ്ക് വ്യാപാരം നടക്കുന്നത്. 62.8 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില, 4.91 മടങ്ങാണ് പിഇ.
ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ നെറ്റ് എന്‍പിഎ 1.21 ശതമാനത്തിലാണ്. 2023 ല്‍ ഇതുവരെ 30.44 ശതമാനം റിട്ടേണ്‍ നല്‍കിയ ഈ ബാങ്കിംഗ് ഓഹരി ചൊവ്വാഴ്ച 78.15 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 52 ആഴ്ചയിലെ ഉയര്‍ന്ന വില 80.90 രൂപയാണ്. പിഇ അനുപാതം 15.14 മടങ്ങാണ്.
ആര്‍ബിഎല്‍ ബാങ്ക്
മാര്‍ച്ച് പാദത്തിലെ ആര്‍ബിഎല്‍ ബാങ്കിന്റെ നെറ്റ് എന്‍പിഎ 1.10 ശതമാനത്തിലാണ്. 151.90രൂപയിലാണ് ബാങ്ക് ഓഹരികള്‍ വ്യപാരം നടക്കുന്നത്. 52 ആഴ്ചയിലെ ഉയര്‍ന്ന വില 189.30 രൂപ. പിഇ 9.91 മടങ്ങ്.
ഡിസിബി ബാങ്ക്
ഡിസിബി ബാങ്കിന്റെ നെറ്റ് എന്‍പിഎ മാര്‍ച്ച് പാദത്തില്‍ 1.04 ശതമാനത്തിലാണ്. 1 വര്‍ഷത്തിനിടെ 37.37 ശതമാനം നേട്ടം നല്‍കിയ ഡിസിബി ബാങ്ക് ഓഹരികള്‍ ചൊവ്വാഴ്ച 114.55 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 52 ആഴ്ചയിലെ ഉയര്‍ന്ന വില 141.20 രൂപ. പിഇ 7.66 മടങ്ങാണ്.
മറ്റു ബാങ്കുകൾ
നെറ്റ് എന്‍പിഎ 1 ശതമാനത്തില്‍ കുറവുള്ള ബാങ്കുകള്‍ നോക്കാം. ഐഡിബിഐ ബാങ്കിന് മാര്‍ച്ച് പാദത്തില്‍ 0.92 മടങ്ങാണ് നെറ്റ് എന്‍പിഎ. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ നെറ്റ് എന്‍പിഎ 0.86 ശതമാനവും യെസ് ബാങ്കിന്റേത് 0.83 ശതമാനവുമാണ്. 61.15 മടങ്ങാണ് യെസ് ബാങ്കിന്റെ പിഇ അനുപതം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications