ബാങ്കിംഗ് ഓഹരികൾക്ക് മികച്ച നേട്ടം കണ്ടെത്തിയ വർഷമായിരുന്നു കഴിഞ്ഞ ഒരു വർഷം. ബിഎസ്ഇ ബാങ്ക്സ് സൂചികയും ബെഞ്ച്മാർക്ക് സൂചികയായ സെൻസെക്സും ഒരു വർഷ കാലയളവിൽ യഥാക്രമം 24 ശതമാനവും 14.5 ശതമാനവും നേട്ടമാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇയിലെ ഭൂരിഭാഗം ബാങ്കിംഗ് ഓഹരികളും കഴിഞ്ഞ വർഷം ഇരട്ടയക്ക വരുമാനം നൽകി.
ഇക്കാലയളവിൽ നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ (100% ത്തിലധികം വളർച്ച) നൽകിയ 7 ഓഹരികളാണുള്ളത്. ഇവയിൽ മാർച്ച് പാദത്തിലെ സാമ്പത്തിക ഫലം പ്രഖ്യാപിച്ച അഞ്ച് ഓഹരികൾക്ക് ലാഭത്തിൽ വലിയ മുന്നേറ്റമുണ്ടാക്കി. ഇതോടൊപ്പം വാർഷികാടിസ്ഥാനത്തിൽ 20 ശതമാനത്തിലധികം ലാഭ വളർച്ച പ്രകടമാക്കിയ ഇവ 52 ആഴ്‌ചയിലെ ഉയർന്ന വിലയേക്കാൾ താഴ്ന്നാണ് വ്യാപാരം നടക്കുന്നത്. വിശദമായി നോക്കാം.
യൂക്കോ ബാങ്ക്
പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്ക് കഴിഞ്ഞ 1 വര്‍ഷത്തിനിടെ 141 ശതമാനം റിട്ടേണാണ് നല്‍കിയത്. നിലവിലെ ഓഹരി വില 27.15 രൂപയാണ്. 52 ആഴ്ചയിലെ ഉയര്‍ന്ന വില 38 രൂപയാണ്. യൂക്കോ ബാങ്കിന്റെ മാര്‍ച്ച് പാദത്തില്‍ ലാഭത്തില്‍ 86 ശതമാനം വര്‍ധനവാണുണ്ടായത്. 581 കോടി രൂപയാണ് നാലാം പാദത്തിലെ ലാഭം. കഴിഞ്ഞ വര്‍ഷം നാലാം പാദത്തിലെ ലാഭം 312 കോടി രൂപയാണ്.

പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക്
പൊതുമേഖലാ ബാങ്കിംഗ് ഓഹരിയായ പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് ഒരു വര്‍ഷത്തിനിടെ 112 ശതമാാനം മുന്നേറി. 31.95 രൂപയാണ് നിലവിലെ ഓഹരി വില. 45 രൂപയാണ് 52 ആഴ്ചയിലെ താഴന്ന വില. 32 ശതമാനമാണ് ബാങ്കിന്റെ ലാഭത്തിലുണ്ടായ വര്‍ധനവ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 346 കോടിയായിരുന്ന ലാഭം 2022-23 സാമ്പത്തക വര്‍ഷത്തില്‍ 457 കോടി രൂപയായി.
സൗത്ത് ഇന്ത്യന്‍ ബാങ്ക്
ലാഭത്തില്‍ കുതിച്ചു ചാട്ടമുണ്ടാക്കിയ മറ്റൊരു സ്വകാര്യ ബാങ്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. നാലാം പാദഫലം വന്നതിന് പിന്നാലെ വെള്ളിയാഴ്ച 8.28 ശതമാനം കുതിച്ച ബാങ്കിംഗ് ഓഹരി 17.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ലാഭത്തില്‍ 23 ശതമാനമത്തിന്റെ നേട്ടമാണുണ്ടായത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നാലം പാദത്തില്‍ സൗത്ത്് ഇന്ത്യന്‍ ബാങ്ക് 334 കോടി രൂപയുടെ ലാഭമുണ്ടാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നാലാം പാദത്തില്‍ 272 കോടിയായിരുന്നു ലാഭം.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ
പട്ടികയിലെ മറ്റൊരു പൊതുമേഖല സാന്നിധ്യമാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ. 1 വര്‍ഷത്തിനിടെ102 ശതമാനം മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയ ഓഹരി 71.60രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 96 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ലാഭത്തില്‍ മാര്‍ച്ച് പാദത്തില്‍ 93 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 2783 കോടി രൂപയായിരുന്നു ലാഭം. 2022 സാമ്പത്തിക വര്‍ഷത്തില്‍ 1440 കോടി രൂപയായിരുന്നു ബാങ്കിന്റെ ലാഭം.
ഇന്ത്യന്‍ ബാങ്ക്
1 വര്‍ഷത്തിടെ മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയ മറ്റൊരു പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്ക്.നാലാം പാദത്തില്‍ ബാങ്കിന്റെ ലാഭത്തില്‍ 47 ശതമാനത്തിന്റെ വര്‍ധനവ് കാണാം. 2023 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ 1447 കോടി രൂപ ബാങ്ക് ലാഭം നേടി. മുന്‍വര്‍ഷത്തില്‍ ഇത് 984 കോടി രൂപയായിരുന്നു.
കരൂര്‍ വൈശ്യ ബാങ്ക്, കർണാടക ബാങ്ക്
സ്വകാര്യ ബാങ്കുകളില്‍ കഴിഞ്ഞ 1 വർഷത്തിനിടെ മുന്നേറ്റം നടത്തിയ ബാങ്കാണ് കരൂര്‍ വൈശ്യ ബാങ്ക്. 1 വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് 120 ശതമാനം റിട്ടേണ്‍ നല്‍കി. നിലവിലെ ഓഹരി വില 96.40 രൂപയാണ്. 116 രൂപയാണ് 52 ആഴ്ചയിലെ ഉയര്‍ന്ന വില. മേയ് 15 നാണ് ബാങ്കിന്റെ നാലാം പാദഫലം പ്രഖ്യാപിക്കുന്നത്. കർണാടക ബാങ്ക് ഓഹരി 1 വർഷത്തിനിടെ 116 ശതമാനമാണ് ഉയർന്നത്. മേയ് 26 നാണ് നാലാം പാദഫലം പ്രഖ്യാപിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്



Click it and Unblock the Notifications