കുറഞ്ഞ വിലയിൽ വ്യാപാരം നടക്കുന്ന പെന്നി ഓഹരികളിൽ മൾട്ടിബാഗർ റിട്ടേൺ നൽകാനുള്ള സാധ്യത കണക്കിലെടുത്താണ് പലരും നിക്ഷേപിക്കുന്നത്. ഇവിടെ ഓഹരികളിൽ നിക്ഷേപിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യമാണ് കമ്പനിയുടെ അടിത്തറ. ഇതിൽ പ്രധാനപ്പെട്ടതാണ് ക്യാഷ് ഫ്ലോ. എല്ലാ ബിസിനസുകൾക്കും കൈയിൽ ധാരാളം പണം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പെന്നി ഓഹരികളിൽ പ്രത്യേകിച്ച്. ചെറിയ വിപണിമൂല്യം, പരിമിതമായ പണലഭ്യത, ട്രാക്ക് റെക്കോർഡിന്റെ അഭാവം എന്നിവ കാരണം പെന്നി സ്റ്റോക്കുകൾ വലിയ കമ്പനികളേക്കാൾ സ്വാഭാവികമായും അപകടസാധ്യതയുള്ളതാണ്.
പെന്നി ഓഹരികൾക്ക് പണ ലഭ്യത കുറയുന്ന ഘട്ടത്തിൽ മൂലധനം സമാഹരിക്കാനോ ബിസിനസിൽ നിന്ന് പുറത്തുപോകാനോ ഉള്ള സാധ്യതകളാണ് മുന്നിലുള്ളത്. മൂലധന സമാഹരണം ബുദ്ധിമുട്ടുള്ളതും ചെലവേറിയതിനാൽ കമ്പനികൾക്ക് ആസ്തികൾ ലിക്വിഡേറ്റ് ചെയ്യേണ്ടി വരാറുണ്ട്. അതിനാൽ തന്നെ പെന്നി ഓഹരികൾ തിരയുമ്പോൾ പണമൊഴുക്കുള്ള ഓഹരികളെ തേടണം. ഇത്തരത്തിലുള്ള 4 ഓഹരികളെയാണ് ഈ ലേഖനം പരിചയപ്പെടുത്തുന്നത്.

ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ്
റോഡ്, ഹൈവെ നിർമാണങ്ങളിൽ പരിചയമുള്ള ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയാണ് ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് ലിമിറ്റഡ്. റോഡ് മെയിന്റനൻസ്, നിർമാണം, എയർപോർട്ട് വികസനം, റിയൽ എസ്റ്റേറ്റ് എന്നിവയുൾപ്പെടെ അടിസ്ഥാന സൗകര്യ മേഖലയിലെ മറ്റ് ബിസിനസുകളിലും കമ്പനിക്ക് പ്രധാന്യമുണ്ട്.
2024 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ കമ്പനി 1,745 കോടി രൂപയുടെ വിൽപനയാണ് രേഖപ്പെടുത്തിയത്. 96 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. 2023 മാർച്ച് 31 വരെ 1,783 കോടി രൂപയാണ് കമ്പനിയുടെ കയ്യിലുള്ള പണം. കമ്പനിയുടെ ഡെബ്റ്റ്-ഇക്വിറ്റി അനുപാതം 1.33 മടങ്ങാണ്. വ്യാഴാഴ്ച 35.40 രൂപയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.
ഹാത്ത്‌വേ കേബിൾ
കേബിൾ വഴിയുള്ള ഇന്റർനെറ്റ് സേവനങ്ങളുടെ വിതരണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഹാത്ത്‌വേ കേബിൾ. കേബിൾ ടെലിവിഷൻ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളിൽ കമ്പനിക്ക് ബിസിനസുണ്ട്.
2024 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ ആകെ വിൽപന 484 കോടി രൂപയും അറ്റാദായം 20 കോടി രൂപയുമാണ്. 2023 മാർച്ച് 31-ന് 171 കോടി രൂപയാണ് കമ്പനിയുടെ കയ്യിലുള്ള പണം. കടരഹിതമായ കമ്പനിയുടെ ഓഹരി നിലവിൽ 18.65 രൂപയിൽ ലഭ്യമാണ്.
ഇൻഫിബീം അവന്യൂസ്
സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് സേവനങ്ങൾ, മെയിന്റനൻസ്, വെബ് ഡെവലപ്‌മെന്റ്, പേയ്‌മെന്റ് ഗേറ്റ്‌വേ സേവനങ്ങൾ, ഇ-കൊമേഴ്‌സ്, മറ്റ് അനുബന്ധ ഐടി സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ഇൻഫിബീം അവന്യൂസ്.
2024 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ വിൽപ്പന 790 കോടി രൂപയും അറ്റാദായം. 40 കോടി രൂപയുമാണ്. കടരഹിതമായ കമ്പനിയുടെ കയ്യിൽ 2023 മാർച്ച് 31 നുള്ള കണക്ക് പ്രകാരം 317 കോടി രൂപയുണ്ട്. വ്യാഴാഴ്ച 20.05 രൂപയിലാണ് ഓഹരിയുടെ ക്ലോസിംഗ്.
പിസി ജ്വല്ലർ
സ്വർണാഭരണങ്ങൾ, വജ്രം പതിച്ച ആഭരണങ്ങൾ, വെള്ളി വസ്തുക്കൾ എന്നിവയുടെ നിർമാണം, വിൽപന, വ്യാപാരം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് പിസി ജ്വല്ലർ.
2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ വിൽപ്പന 68 കോടി രൂപയാണ്. 172 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ നഷ്ടം. 2023 മാർച്ച് 31 വരെ 42.1 കോടി രൂപയാണ് കമ്പനിയുടെ കയ്യിലുള്ള പണം. ഡെബ്റ്റ്-ഇക്വിറ്റി അനുപാതം 1.01 മടങ്ങ് ആണ്. 29.90 രൂപയിലാണ് വ്യാഴാഴ്ച ഓഹരി ക്ലോസ് ചെയ്തത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ടാറ്റ മോട്ടോഴ്സ് Q1 ഫലം: നിക്ഷേപകർ ഉറ്റുനോക്കുന്ന ആ നിർണായക പ്രഖ്യാപനം ഉടൻ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications