അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ ജനുവരി 22 ന് നടക്കുകയാണ്. അയോധ്യ കേന്ദ്രീകരിച്ചുള്ള വലിയ വികസന പ്രവർത്തനങ്ങളും പുതിയ തീർഥാടന കേന്ദ്രത്തിന്റെ വളർച്ചയും അയോധ്യ അടിസ്ഥാനമായുള്ള നിക്ഷേപ താൽപര്യം വർധിപ്പിക്കുകയാണ്. രാമക്ഷേത്രം തുറക്കുന്നതോടെ പ്രതിദിനം 3 ലക്ഷത്തിലധികം പേരെയാണ് പ്രതീക്ഷിക്കുന്നത്. ഇത് അയോധ്യ അടിസ്ഥാനമായുള്ള ഹോട്ടൽ, ഹോസ്പ്പിറ്റാലിറ്റി ഓഹരികളിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയോധ്യ രാമക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് നേട്ടമുണ്ടാക്കുന്നതും ഭാവി വളർച്ച സാധ്യതയുള്ളതുമായ ഓഹരികൾ നോക്കാം.
അപ്പോളോ സിന്ദൂരി ഹോട്ടൽസ്
ക്ഷേത്രം തുറക്കുന്നതും ഭാവിയിലെ നിക്ഷേപങ്ങളും അയോധ്യയിലെയും പരിസരങ്ങളിലെയും ഹോസ്പിറ്റാലിറ്റി മേഖലയുടെ വളർച്ചയിൽ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ഒരു കമ്പനിയാണ് ചെന്നൈ ആസ്ഥാനമായുള്ള അപ്പോളോ സിന്ദൂരി ഹോട്ടൽസ്.
ഒരാഴ്ചയ്ക്കിടെ 64 ശതമാനത്തിന്റെ മുന്നേറ്റമാണ് ഓഹരി വിലയിലുണ്ടായിരിക്കുന്നത്.
അയോധ്യയിലെ തേധി ബസാറിൽ 3,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം കമ്പനി നിർമിക്കുന്നുണ്ട്. അതോടൊപ്പം 1,000-ത്തിലധികം ഭക്തരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു റൂഫ്‌ടോപ്പ് റെസ്റ്റോറന്റ് സംവിധാനവും കമ്പനി അയോധ്യയിൽ ഒരുക്കുന്നു. ഇതാണ് അപ്പോളോ സിന്ദൂരി ഹോട്ടൽസ് ഓഹരികളെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. നിലവിലെ ഓഹരി വില 2,536 രൂപ.

പ്രവേഗ് ലിമിറ്റഡ്
വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആഡംബര ടെന്റുകൾക്ക് പേരുകേട്ട കമ്പനിയാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള പ്രവേഗ് ലിമിറ്റഡ്. കഴിഞ്ഞ നവംബറിൽ അയോധ്യയിലെ ബ്രഹ്മകുണ്ഡിനോട് ചേർന്ന് 30 ടെന്റുകളും ഒരു റെസ്റ്റോറന്റും ഉള്ള ഒരു ആഡംബര റിസോർട്ട് കമ്പനി ആരംഭിച്ചിട്ടുണ്ട്.
ഇതിൽ 75 ശതമാനം ടെന്റുകളും പ്രീ ബുക്ക് ചെയ്തെന്നാണ് വാർത്ത. കൂടാതെ ലക്ഷദ്വീപിൽ ടെന്റുകൾ സ്ഥാപിക്കുന്നതിനുള്ള കരാറും പ്രവേഗ് നേടിയിട്ടുണ്ട്. ഈ രണ്ട് സംഭവ വികാസങ്ങളിലും നേട്ടമുണ്ടാക്കുന്ന ഓഹരി ഒരാഴ്ചയ്ക്കിടെ 43 ശതമാനം വളർന്നു. നിലവിലെ ഓഹരി വില 1,189 രൂപ.
ഇന്ത്യൻ ഹോട്ടൽസ്
ടാറ്റ ഗ്രൂപ്പിന്റെ ആഡംബര ഹോട്ടൽ ബ്രാൻഡുകൾ ഉൾകൊള്ളുന്ന ഇന്ത്യ ഹോട്ടൽസ് വരും കാലങ്ങളിൽ അയോധ്യയിൽ ബിസിനസ് വളർത്താനുള്ള പദ്ധതിയുണ്ട്. 2027 ന്റെ അയോധ്യയിൽ ഇന്ത്യൻ ഹോട്ടൽസ് വിവാന്ത, ജിഞ്ചർ ബ്രാൻഡുകൾക്ക് കീഴിലുള്ള രണ്ട് ഗ്രീൻഫീൽഡ് ഹോട്ടലുകൾ തുറക്കാനാണ് പദ്ധതി. 73,000 കോടി രൂപയിൽ കൂടുതലുള്ള വിപണി മൂലധനമുള്ള ഇന്ത്യൻ ഹോട്ടൽസ് നിലവിൽ കാര്യമായ നേട്ടം ഉണ്ടാക്കിയിട്ടില്ല. 459 രൂപയാണ് വിപണി വില.
ആഡംബര ഹോട്ടൽ ശൃംഖലകളായ ഐടിസി ലിമിറ്റഡ്, ഇഐഎച്ച് ലിമിറ്റഡ് എന്നിവയും അയോധ്യയിൽ ഹോട്ടൽ ആരംഭിക്കാൻ പദ്ധതിയുണ്ട്. ക്ഷേത്രത്തിൽ നിന്ന് 12 കിലോമീറ്റർ അകലെ ഒരു സെവൻ സ്റ്റാർ ഹോട്ടലാണ് ഐടിസിയുടേതായി വരുന്നത്. ഓഹരി വില 463 രൂപ.
ഐആർസിടിസി
ക്ഷേത്ര ഉദ്ഘാടനത്തിനായി അയോധ്യയിലേക്ക് വിവിധ നഗരങ്ങളിൽ നിന്നായി 1000 ത്തോളം ട്രെയിനുകൾ ഓടിക്കാനാണ് ഇന്ത്യൻ റെയിൽവെ പദ്ധതിയിടുന്നതക്. ഇതിൽ നിന്ന് നോട്ടമുണ്ടാക്കുന്നത് ഓൺലൈൻ ട്രെയിൻ ബുക്കിംഗ് രംഗത്തെ കുത്തകയായ ഐആർസിടിസിയാണ്. ഒരാഴ്ചയായി 5 ശതമാനം മുന്നേറിയ ഓഹരി 945 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ടൂർ ഓപ്പറേറ്റർ, ട്രാവൽ അഗ്രഗേറ്റർ കമ്പനികൾക്കും നേട്ടമുണ്ട്. തോമസ് കുക്ക് (ഇന്ത്യ) ലിമിറ്റഡ്, ഈസ് മൈട്രിപ്പ്, റേറ്റ്‌ഗെയിൻ ട്രാവൽ ടെക്‌നോളജീസ് ലിമിറ്റഡ് എന്നി കമ്പനികൾക്കും അയോധ്യ, ലഖ്നൗ എന്നിവിടങ്ങളിലേക്കുള്ള അന്വേഷണങ്ങളിലും ബുക്കിംഗുകളിലും വർധനവുണ്ട്.
ഇൻഡിഗോ
അയോധ്യയിൽ പുതുതായി ആരംഭിച്ച അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ജനുവരി 10 മുതൽ വിമാന സർവീസുകൾ തുടങ്ങിയിട്ടുണ്ട്. ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ ഇൻഡിഗോ ഡൽഹിയിൽ നിന്നും അഹമ്മദാബാദിൽ നിന്നും അയോധ്യയിലേക്ക് സർവീസ് നടത്തും. ഡിമാൻഡ് വർധിച്ചതിനെ തുടർന്ന് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയർന്നിട്ടുണ്ട്. ഇതിൽ നിന്നും നേട്ടം ലഭിക്കുക ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ് ഓഹരികൾക്കാണ്. ഓഹരി വില 3,040 രൂപ.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications