ബുധനാഴ്ചത്തെ നേട്ടത്തിന്റെ തുടർച്ചയിലാണ് ഇന്ത്യൻ വിപണി. നിഫ്റ്റി 41.80 പോയിന്റ് ഉയർന്ന് 17855.40 ലും സെൻസെക്സ് 143.39 പോയിന്റ് ഉയർന്ന് 60443.97 ലുമാണ് വ്യാപാരംനടക്കുന്നത്. ഇന്നലെ വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയിൽ വാങ്ങലുകാരായതും വിപണിക്ക് ശക്തമായ പിന്തുണ നൽകി.
വിപണി പോസറ്റീവായി തുടരുമ്പോൾ മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപിച്ചാൽ നേട്ടം സ്വന്തമാക്കാം. ഇത്തരത്തിൽ ഹ്രസ്വകാലത്തേക്ക് നേട്ടമുണ്ടാക്കാൻ ഷെയർഖാൻ നിർദ്ദേശിക്കുന്ന 4 ഹോസ്പ്പിറ്റാലിറ്റി സെക്ടർ ഓഹരികളാണ് ചുവടെ കൊടുക്കുന്നത്.
ഇന്ത്യന്‍ ഹോട്ടല്‍സ്
ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ ഹോസ്പ്പിറ്റാലിറ്റി രംഗത്തെ മുന്‍നിര കമ്പനിയാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ്. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിക്ക് കീഴില്‍ താജ്, സെലിക്യുഷന്‍സ്, വിവാന്ത, ജിഞ്ചര്‍ തുടങ്ങി 20 ലധികം ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ 10 രാജ്യങ്ങളിലായി 250 ലധികം ഹോട്ടലുകള്‍ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിക്ക് കീഴിലുണ്ട്.

ഇന്ത്യന്‍ ഹോട്ടല്‍സ് ഓഹരികള്‍ 333-339 രൂപ നിലവാരത്തില്‍ വാങ്ങാനാണ് ഷെയര്‍ഖാന്‍ നിര്‍ദ്ദേശിക്കുന്നത്. 330-325 രൂപയിലേക്ക് ഓഹരികള്‍ താഴ്ന്നാല്‍ അധിക ഓഹരികള്‍ വാങ്ങാം. 3-4 ആഴ്ചയ്ക്കുള്ള ഓഹരികൾ ലക്ഷ്യ വിലയായ 360-380 രൂപയിലേക്ക് എത്തുമെന്നാണ് ഷെയർഖാന്റെ റിപ്പോർട്ട്. 11 ശതമാനം നേട്ടമാണിത്. 317 രൂപയാണ് സ്റ്റോപ്പ് ലോസ് നിശ്ചിയിച്ചിട്ടുള്ളത്.
1 വര്‍ഷത്തിനിടെ 45 ശതമാനം നേട്ടമാണ് ഓഹരി വിലയിലുണ്ടായത്. 2023 ല്‍ ഇതുവരെ 7.50 ശതമാനം നേട്ടവും ഓഹരിവിലയിലുണ്ടായി. 340 രൂപയിലാണ് വ്യാഴാഴ്ച ഓഹരികള്‍ വ്യാപാരം നടക്കുന്നത്.
ഇഐഎച്ച് ലിമിറ്റഡ്
ഓബ്‌റോയി ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യന്‍ ആഡംബര ഹോട്ടല്‍ ശ്രംഖലയാണ് ഇഐഎച്ച് ലിമിറ്റഡ്. ഓബ്‌റോയ്, ട്രൈഡന്റ്, മെയ്ഡിന്‍സ് എന്നി പേരുകളാണ് ഹോട്ടലുകള്‍ നടത്തുന്നത്. 7 രാജ്യങ്ങളിലായി 4,935 റൂമുകള്‍ ഇഐഎച്ച് ലിമിറ്റഡിന് കീഴിലുണ്ട്.
170രൂപ- 175 രൂപ നിലവാരത്തില്‍ ഓഹരികള്‍ വാങ്ങാനാണ് ഷെയര്‍ഖാന്‍ നിര്‍ദ്ദേശിക്കുന്നത്. 3-4 ആഴ്ചയ്ക്കുള്ളില്‍ 195-205 രൂപ നിലവാരത്തില്‍ ഓഹരികളെത്തുമെന്നാണ് ഷെയര്‍ഖാന്റെ റിപ്പോര്‍ട്ട്. 162 രൂപയാണ് സ്റ്റോപ്പ് ലോസ്. 1 വര്‍ഷത്തിനിടെ 13 ശതമാനം നേട്ടമാണ് ഇഐഎച്ച് ഓഹരികള്‍ നല്‍കിയത്. എന്നാല്‍ 2023 ല്‍ ഇതുവരെ 2.50 ശതമാനം ഇടിവാണ്. വ്യാഴാഴ്ച 171.25 രൂപയിലാണ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്.
വണ്ടര്‍ല ഹോളിഡേയ്‌സ്
ഇന്ത്യയിലെ മുന്‍നിര അമ്യൂസ്മെന്റ് പാര്‍ക്ക് വണ്ടര്‍ലാ ഹോളിഡേയ്‌സ്. അരുണ്‍ കെ ചിറ്റിലപ്പിള്ളിയും കൊച്ചൗസെഫ് ചിറ്റിലപ്പിള്ളിയും പ്രമോട്ട് ചെയ്യുന്ന വണ്ടര്‍ലയ്ക്ക് കൊച്ചി, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായി മൂന്ന് അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ ഉണ്ട്. കമ്പനിക്ക് കീഴില്‍ ബംഗളൂരുവില്‍ ഒരു റിസോര്‍ട്ടും പ്രവര്‍ത്തിക്കുന്നുണ്ട്.
430 രൂപ- 440 രൂപ നിലവാരത്തില്‍ ഓഹരികള്‍ വാങ്ങാനാണ് ഷെയര്‍ഖാന്‍ നിര്‍ദ്ദേശിക്കുന്നത്. 3-4 ആഴ്ചയ്ക്കുള്ളില്‍ 500-580 രൂപയിലേക്ക് ഓഹരികളെത്തും. നിലവിലെ ഓഹരി വിലയിൽ നിന്ന് 28 ശതമാനം നേട്ടമാണിത്. ഓഹരികള്‍ വാങ്ങുന്നവര്‍ 379 രൂപയില്‍ സ്റ്റോപ്പ് ലോസ് ക്രമീകരിക്കാനും ഷെയര്‍ഖാന്‍ നിര്‍ദ്ദേശിക്കുന്നു.
1 വര്‍ഷത്തിനിടെ 73 ശതമാനം നേട്ടം നല്‍കിയ ഓഹരി 2023 ല്‍ ഇതുവരെ 28 ശതമാനം മുന്നേറി. നിലവില്‍ 451.75 രൂപയിലാണ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്.
ലെമണ്‍ ട്രീ ഹോട്ടല്‍സ്
ഇന്ത്യയിലെ മുന്‍നിര ഹോട്ടല്‍ ശൃംഖലയാണ് ലെമണ്‍ ട്രീ ഹോട്ടല്‍സ് ലിമിറ്റഡ്. 2004 മെയ് മാസത്തില്‍ 49 മുറികളോടെ ആദ്യ ഹോട്ടല്‍ തുറന്ന കമ്പനിക്ക് ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 54 ഇടങ്ങളിലായി 88 ഹോട്ടലുകളില്‍ 8,400 മുറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ലെമണ്‍ ട്രീ ഓഹരികള്‍ 84-87 രൂപ നിലവാരത്തില്‍ വാങ്ങാനാണ് ഷെയര്‍ഖാന്‍ നിര്‍ദ്ദേശിക്കുന്നത്. 3-4 ആഴ്ചയ്ക്കുള്ളില്‍ ഓഹരികള്‍ 97-104 രൂപയിലേക്ക് എത്താമെന്നാണ് ഷെയര്‍ഖാന്റെ റിപ്പോര്‍ട്ട്. നിലവിലെ വിലയിൽ നിന്ന് 19 ശതമാനം നേട്ടമാണിത്. 77 രൂപയാണ് സ്റ്റോപ്പ് ലോസ്. 1 വര്‍ഷത്തിനിടെ 28 ശതമാനം നേട്ടമാണ് ഓഹരി വിലയിലുണ്ടായത്. നിലവില്‍ 86.95 രൂപയിലാണ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ഓഹരി വിപണിയിൽ വൻ കുതിപ്പിന് ഈ രണ്ട് കമ്പനികൾ

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?



Click it and Unblock the Notifications