ഈ ആഴ്ച ലാഭ വിഹിതവും ഓഹരി വിഭജനവും പ്രഖ്യാപിച്ച കമ്പനികളിതാ; ഈ ഓഹരികൾ കയ്യിലുണ്ടോ? എപ്പോൾ വാങ്ങാം

പുതിയ വാരം ഇന്ത്യൻ ഓഹരി വിപണി വ്യാപാരം തുടങ്ങുമ്പോൾ നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട പ്രധാനകാര്യങ്ങളിലൊന്നാണ് ഓഹരി വിഭജനവും ലാഭ വിഹിതം കൈമാറലും. ഈ ആഴ്ച മികച്ച ലാഭ വിഹിതം കൈമാറുന്ന കമ്പനികളെ പോർട്ട്ഫോളിയോയിലെത്തിക്കാൻ നിക്ഷേപകർക്ക് അവസരമുണ്ട്. ഇതോടൊപ്പം വിവിധ കമ്പനികൾ ഓഹരി വിഭജനവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവർത്തന ലാഭത്തിൽ നിന്നാണ് കമ്പനികൾ ഇടക്കാല ലാഭ വിഹിതം കൈമാറുന്നത്.

ഓഹരി വിഭജനം

ഓഹരിയുടെ വില ഉയര്‍ന്നു നില്‍ക്കുകയും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം കുറയുകയും ചെയ്യുമ്പോള്‍ വ്യാപാര ഇടപാടുകളുടെ എണ്ണവും താഴും. ഇത് ലിക്വിഡിറ്റിയെ ബാധിക്കും. ഈയൊരു പശ്ചാത്തലത്തിലാണ് കമ്പനികള്‍ പ്രധാനമായും ഓഹരി വിഭജനം പരിഗണിക്കുന്നത്.

ഇത്തരത്തിൽ ഈ ആഴ്ച ലാഭ വിഹിതം കൈമാറുന്നതിനും ഓഹരി വിഭജനത്തിനും റെക്കോർഡ് തീയതി പ്രഖ്യാപിച്ച കമ്പനികളെ പരിചയപ്പെടാം. ഇന്ത്യയിൽ ഇക്വിറ്റി സെറ്റിൽമെന്റ് സൈക്കിൾ T+1 ആയി മെച്ചപ്പെട്ടതിനാൽ, ഡിവിഡന്റുകളുടെ എക്‌സ്-ഡിവിഡന്റ് തീയതിയും റെക്കോർഡ് തീയതിയും മിക്ക കമ്പനികൾക്കും ഓരേ ദിവസമാണ്.

ഹിന്ദുജ ​ഗ്ലോബൽ സോല്യൂഷൻസ്

ഹിന്ദുജ ​ഗ്ലോബൽ സോല്യൂഷൻസ്

ബിസിനസ് പ്രോസസ്സ് മാനേജ്മെന്റ് സേവനങ്ങൾ നൽകുന്നൊരു മിഡ് കാപ് കമ്പനിയാണ് ഹിന്ദുജ ​ഗ്ലോബൽ സോല്യൂഷൻസ്. ബാക്ക് ഓഫീസ് പ്രോസസ്സിംഗ്, കോണ്‍ടാക്റ്റ് സെന്റര്‍, ഐടി സേവനങ്ങള്‍ എന്നിവയുടെ ഔട്ട്സോഴ്സിംഗ് രം​ഗത്താണ് കമ്പനി പ്രവർത്തിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 25 ശതമാനം ലാഭ വിഹിതമാണ് കമ്പനി കൈമാറുന്നത്. ഇതുപ്രകാരം ഓഹരി ഉടമയ്ക്ക് 2.50 രൂപ ലാഭ വിഹിതം ലഭിക്കും. ഇതിനായുള്ള റെക്കോര്‍ഡ് തീയതി മാര്‍ച്ച് 6 ആണ്.

12 മാസത്തിനിടെ 35 രൂപയാണ് കമ്പനി ലാഭ വിഹിതമായി കൈമാറിയത്. നിലിവിലെ ഓഹരി വില പ്രകാരം 2.58 ശതമാനമാണ് ഡിവിഡന്റ് യീൽഡ്. വെള്ളിയാഴ്ച 3.18 ശതമാനം ഉയര്‍ന്ന് 1356 രൂപയിലാണ് കമ്പനി ക്ലോസ് ചെയതത്. 

മാരികോ ലിമിറ്റഡ്

മാരികോ ലിമിറ്റഡ്

സൗന്ദര്യം‌, ആരോഗ്യ മേഖലകളില്‍ ഉപഭോക്തൃ ഉത്പ്പന്നങ്ങൾ നിർമിക്കുന്ന ബഹുരാഷ്ട്രകമ്പനിയാണ് മാരിക്കോ ലിമിറ്റഡ്. മുംബൈ ആസ്ഥാനമായ മാരിക്കോയ്ക്ക് ഏഷ്യയിലും ആഫ്രിക്കയിലുമായി 25-ലധികം രാജ്യങ്ങളില്‍ വിപണിയുണ്ട്. 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 450 ശതമാനം ലാഭ വിഹിതമാണ് കമ്പനി പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഓഹരിയൊന്നിന് 4.50 രൂപ ലഭിക്കും. മാര്‍ച്ച് 8 ആണ് കമ്പനിയുടെ റെക്കോര്‍ഡ് തീയതി.

2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി ഇതുവരെ 9.25 രൂപയാണ് ലാഭ വിഹിതം നൽകിയത്. 1.85 ശതമാനമാണ് ഡിവിഡന്റ് യീല്‍ഡ്. വെള്ളിയാഴ്ച 0.13 ശതമാനം ഉയര്‍ന്ന് 499.65 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 

​ഗുജറാത്ത് ടൂൾറൂം ലിമിറ്റഡ്

​ഗുജറാത്ത് ടൂൾറൂം ലിമിറ്റഡ്

ക്യാപ്റ്റല്‍ ഗുഡ്‌സ് ഇന്‍ഡസ്ട്രിയിൽ പ്രവര്‍ത്തിക്കുന്ന ഗുജറാത്ത് ടൂള്‍ റൂം ലിമിറ്റഡ് 1:10 അനുപാതത്തിലാണ് ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുള്ളത്. 10 രൂപ മുഖവിയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരകളായി വിഭജിക്കും. ഇതിനുള്ള റെക്കോർഡ് തീയതി മാര്‍ച്ച 6 ആണ്.

വെള്ളിയാഴ്ച 0.42 ശതമാനം ഉയര്‍ന്ന് 106.65 രൂപയിലാണ് കമ്പനി ക്ലോസ് ചെയതത്. കഴിഞ്ഞ വര്‍ഷത്തില്‍ മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയ ഓഹരിയാണിത്. 16.30 രൂപയില്‍ നിന്നാണ് ഓഹരി 544.17 ശതമാനം ആദായം നൽകിയത്. 

കെപി എനർജി ലിമിറ്റഡ്

കെപി എനർജി ലിമിറ്റഡ്

ഊർജ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന ചെറുകിട കമ്പനിയാണ് കെപി എനർജി ലിമിറ്റഡ്. കമ്പനി 1:2 അനുപാതത്തില്‍ ഓഹരി വിഭജനം പ്രഖ്യാപിച്ചിട്ടുണ്ട്. 10 രൂപ മുഖവിലയു ഓഹരി 5 രൂപ മുഖവിലയുള്ള 2 ഓഹരികളായി വിഭജിക്കും. കെപി എനർജി ഓഹരികൾ കയ്യിലുള്ളവർക്ക് ഇരട്ടിയാകും. റെക്കോര്‍ഡ് തീയതി മാർച്ച് 10 ആണ്.

വെള്ളിയാഴ്ച കെപി എനര്‍ജിയുടെ ഓഹരികള്‍ 1.46 ശതമാനം ഉയര്‍ന്ന് 329.15 രൂപയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 38.60 ശതമാനം ആദായം നൽകിയ ഓഹരി മൂന്ന് വർഷത്തിനിടെ മള്‍ട്ടിബാഗര്‍ റിട്ടേണ്‍ 199 ശതമാനം നൽകി. 

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X