ഓഹരിയൊന്നിന് 72 രൂപ വരെ നേടാം; ഈ ആഴ്ച ലാഭവിഹിതവും ഓഹരി വിഭജനവും പ്രഖ്യാപിച്ച 9 കമ്പനികളിതാ

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം വിപണി തിങ്കളാഴ്ച വ്യാപാരം ആരംഭിക്കും. കഴിഞ്ഞ വാരത്തില്‍ 3 ദിവസം മാത്രമാണ് വിപണി പ്രവര്‍ത്തിച്ചത്. 10 ന് ആരംഭിക്കുന്ന ആഴചയില്‍ 14-ാം തീയതി അംബേദര്‍ ജയന്തി പ്രമാണിച്ചും വിപണിക്ക് അവധിയാണ്. തിങ്കളാഴ്ച ആഴ്ച് ആരംഭിക്കാനിരിക്കെ ഈ വാരം സംഭവിക്കാനിരിക്കുന്ന കോര്‍പ്പറേറ്റ് സംഭവവികാസങ്ങളെ അറിഞ്ഞിരിക്കാം.

ഈ വാരത്തില്‍ നിരവധി കമ്പനികള്‍ ലാഭ വിഹിതം, ഓഹരി വിഭജനം എന്നിവയ്ക്കുള്ള എക്സ് ഡിവിഡന്റ് തീയതി നിശ്ചിയിട്ടുണ്ട്. നേരത്തെ റെക്കോര്‍ഡ് തീയതിയുടെ 2 ദിവസം മുന്‍പായിരുന്നു എക്സ് ഡിവിഡന്റ് തീയതി കണക്കാക്കിയിരുന്നത്. നിലവില്‍ ഇന്ത്യയില്‍ ഠ+1 സെറ്റില്‍മെന്റ് ആരംഭിച്ചതിനാല്‍ റെക്കോര്‍ഡ് തീയതിയും എക്സ് ഡിവിഡന്റ് തീയതിയും തുല്യമാണ്.

ഷാഫ്‌ലര്‍ ഇന്ത്യ ലിമിറ്റഡ്

ഷാഫ്‌ലര്‍ ഗ്രൂപ്പിന്റെ ഉപസ്ഥാപനമാണ് ഷാഫ്‌ലര്‍ ഇന്ത്യ ലിമിറ്റഡ്. ഓട്ടോമോട്ടീവുകളിലും മറ്റ് വ്യവസായങ്ങളിലും ഉപയോഗിക്കുന്ന ബോള്‍, റോളര്‍ ബെയറിംഗുകള്‍ എന്നിവയാണ് കമ്പനി നിര്‍മിക്കുന്നത്. രാജ്യത്ത് നാല് പ്ലാന്റുകള്‍ കമ്പനിക്കുണ്ട്. 2 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 1200 ശതമാനം അന്തിമ ലാഭവിഹിതമാണ് കമ്പനി നല്‍കുന്നത്. ഓഹരിയൊന്നിന് 24 രൂപ ലഭിക്കും. എക്സ് ഡിവിഡന്റ് തീയതി ഏപ്രില്‍ 11 ആണ്. വ്യാഴാഴ്ച 2.44 ശതമാനം ഉയര്‍ന്ന് 3024 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്.

ഓഹരിയൊന്നിന് 72 രൂപ വരെ നേടാം; ഈ ആഴ്ച ലാഭവിഹിതവും ഓഹരി വിഭജനവും പ്രഖ്യാപിച്ച 9 കമ്പനികളിതാ

വരുണ്‍ ബീവറേജസ്

കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍, ശീതളപാനീയങ്ങള്‍, ആല്‍ക്കഹോള്‍ ഇതര പാനീയങ്ങള്‍ എന്നിവ നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനിയാണിത്. പെപ്സികോ പാനിയങ്ങളുടെ ഇന്ത്യയിലെ വിതരണക്കാരും വരുണ്‍ ബീവറേജസാണ്. പാക്ക്ഡ് ഡ്രിഗിംഗ് വാട്ടറായ അക്വാഫിന, ക്വാക്കര്‍ ഓട്‌സ്, ട്രോപ്പിക്കാന ഫ്രൂട്ട് ജ്യൂസുകള്‍, ഗറ്റോറേഡ് സ്‌പോര്‍ട്‌സ് തീം പാനീയങ്ങള്‍ എന്നിവയുടെ വിതരണാവകാശവും കമ്പനിക്കാണ്.

ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 1 രൂപ ലാഭവിഹിതം ലഭിക്കും. ഏപ്രില്‍ 12 ആണ് ഇതിനുള്ള റെക്കോര്‍ഡ് തീയതി. വ്യാഴാഴ്ച 1,392.75 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്.

വിശാഖ ഇന്‍ഡസ്ട്രീസ്

സിമന്റ് ഫൈബര്‍ ഷീറ്റുകള്‍ (വി-ബോര്‍ഡുകള്‍), സ്പിന്നിംഗ് നൂല്‍, ഫൈബര്‍ സിമന്റ് ബോര്‍ഡുകള്‍, പാനലുകള്‍, സോളാര്‍ പാനലുകള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനിയാണ് വിശാഖ ഇൻഡസ്ട്രീസ്. രാജ്യത്ത് 13 നിര്‍മാണ ശാലകളുണ്ട്.് ഓഹരിയൊന്നിന് 7 രൂപയാണ് കമ്പനി ഇടക്കാല ലാഭവിഹിതം നല്‍കുന്നത്. എക്സ് ഡിവിഡന്റ് തീയതി ഏപ്രില്‍ 12 ആണ്, വ്യാഴാഴ്ച 381 രൂപയിലാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. 

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

നുസ്ലി വാഡിയയുടെ നേതൃത്വത്തിലുള്ള വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്. ഇന്ത്യയിലെ ഏറ്റവും പഴയ കമ്പനികളിലൊന്നാണ് ബ്രിട്ടാനിയ. ബ്രിട്ടാനിയ ബിസ്‌ക്കറ്റ്, ബ്രെഡ്, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങള്‍ 60ലധികം രാജ്യങ്ങളില്‍ വില്പന നടത്തുന്നു.

ഓഹരിയൊന്നിന് 72 രൂപയാണ് കമ്പനി നല്‍കുന്ന ലാഭവിഹിതം. ഏപ്രില്‍ 13 ആണ് ലാഭവിഹിതം ലഭിക്കാനുള്ള റെക്കോര്‍ഡ് തീയതി. 4299.75 രൂപയിലാണ് ഓഹരി വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. 

എഡൽവെയ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസ്

നിക്ഷേപ ബാങ്കിംഗ്, ഇക്വിറ്റി നിക്ഷേപം, സ്വകാര്യ ക്ലയന്റ് ബ്രോക്കിംഗ്, അസറ്റ് മാനേജ്‌മെന്റ്, ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസറി സേവനങ്ങള്‍, വെല്‍ത്ത് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ് ബ്രോക്കിംഗ്, ഹോള്‍സെയില്‍ ഫിനാന്‍സിംഗ് സേവനങ്ങള്‍ നല്‍കുന്ന സാമ്പത്തിക സ്ഥാപനമാണ് എഡൽവെയ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസ്. ഓഹരിയൊന്നിന് 0.25 രൂപയാണ് കമ്പനി പ്രഖ്യാപിച്ച ലാഭവിഹിതം. ഇതിനുള്ള എക്സ്ഡിവിഡന്റ് തീയതി ഏപ്രില്‍ 13 ആണ്. വ്യാഴാഴ്ച 1.20 ശതമാനം ഉയര്‍ന്ന് 54.68 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

ഗുഡ്ലക്ക് ഇന്ത്യ ലിമിറ്റഡ്

സ്റ്റീല്‍ ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന ഒരു ഇന്ത്യന്‍ കമ്പനിയാണ് ഗുഡ്‌ലക്ക് ഇന്ത്യ ലിമിറ്റഡ്. 1986-ല്‍ സ്ഥാപിതമായ കമ്പനിയുടെ ആസ്ഥാനം ഉത്തര്‍പ്രദേശിലെ ഗാസിയാബാദാണ്. ഓഹരിയൊന്നിന് 2 രൂപയാണ് കമ്പനി നല്‍കുന്ന ലാഭവിഹിതം. ഏപ്രില്‍ 13 ആണ് എക്സ് ഡിവിഡന്റ് തീയതിയായി നിശ്ചയിച്ചിട്ടുള്ളത്. 419.45 രൂപയാണ് വ്യാഴാഴ്ചത്തെ ക്ലോസിംഗ് വില. 

ഓഹരി വിഭജനം

ഈ വാരം മൂന്ന് കമ്പനികളാണ് ഓഹരി വിഭജനത്തിന് തീയതി നിശ്ചയിചിട്ടുള്ളത്. ഡീപ് ഇന്‍ഡസ്ട്രീസ് ഏപ്രില്‍ 10നാണ് ഓഹരി വിഭജനത്തിനുള്ള റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിട്ടുള്ളത്. കംഫേര്‍ട്ട്, മുഫിന്‍ ഗ്രീന്‍സ് എന്നിവ ഏപ്രില്‍ 13 നാണ് റെക്കോര്‍ഡ് തീയതി.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X