ബുധനാഴ്ച ഒറ്റദിവസം സെൻസെക്സ് 1600ലധികം പോയിന്റ് ഇടിഞ്ഞപ്പോൾ നിക്ഷേപ മൂല്യം നാല് ലക്ഷം കോടിയിലധികം നഷ്ടപ്പെട്ടു. പല നിക്ഷേപകരും പോർട്ട്ഫോളിയോ നഷ്ടത്തിലേക്ക് എത്തുമ്പോഴുള്ള ആശങ്കയിലാണ്. ഈ സാഹചര്യത്തിലും പോർട്ട്ഫോളിയോയെ കാര്യമായി ബാധിക്കാതിരിക്കണമെങ്കിൽ മികച്ച് ഡിവിഡന്റ് യീൽഡുള്ള ഓഹരികൾ കയ്യിൽ വേണം.
കുറഞ്ഞ ചാഞ്ചാട്ടം പ്രകടിപ്പിക്കുകയും തുടർച്ചയായി ലാഭവിഹിതം നൽകുന്ന ഇത്തരം ഓഹരികളുള്ള പോർട്ട്ഫോളിയോ തിരുത്തലിന്റെ സമയത്തും ബലമാണ്. 2023-ൽ കമ്പനികൾ നൽിയ വാർഷിക ലാഭവിഹിതം പരിശോധിച്ചാൽ കമ്പനികളുടെ ഡിവിഡന്റ് യീൽഡ് പല നിക്ഷേപ പലിശകളേക്കാളും മുകളിൽ നിൽക്കുന്നത് കാണാം. മികച്ച ഡിവിഡന്റ് യീൽഡ് പുലർത്തുന്ന കമ്പനികൾ നോക്കാം.

വേദാന്ത ലിമിറ്റഡ്
2023ൽ നാല് തവണകളായി വേദാന്ത പ്രതിയോഹരി 62.50 രൂപയാണ് ലാഭവിഹിതമായി നൽകിയത്. 2023 ഫെബ്രുവരി 3-ന് ആദ്യമായി ഇടക്കാല ലാഭവിഹിതമായി ഓഹരിയൊന്നിന് 12.50 രൂപ നിരക്കിൽ എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്തു. ഏപ്രിൽ ആറിന് 20.50 രൂപയും മേയ് 30 തിന് 18.50 രൂപയും ഡിസംബർ 27 ന് 11 രൂപയും ഇടക്കാല ലാഭവിഹിതം നൽകുന്നതിനായി ഓഹരി എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്തു.
2023 ന്റെ തുടക്കത്തിൽ ഏകദേശം 316 രൂപയിലായിരുന്നു വേദാന്ത ഓഹരികൾ ട്രേഡ് ചെയ്തിരുന്നത്. ഇത് അനുസരിച്ച് 2023-ൽ വേദാന്തയുടെ ഡിവിഡന്റ് യീൽഡ് ഏകദേശം 19.80 ശതമാനമാണ്.
ആർഇസി
കേന്ദ്ര വൈദ്യുത മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല കമ്പനിയാണ് റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ അഥവാ ആർഇസി. 2023 ൽ നാല് തവണകളായി കമ്പനി 14.10 രൂപ ലാഭവിഹിതം നൽകി. ഫെബ്രുവരി 9-ന് ഒരു ഓഹരി ഇടക്കാല ലാഭവിഹിതത്തിന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്ത ഓഹരി 3.25 രൂപ ലാഭവിഹിതം നൽകി.
ജൂലായ് 14 ന് 4.35 രൂപയും ഓഗസ്റ്റ് 14 ന് 3 രൂപയും ലാഭവിഹിതത്തിനായി എക്സ് ഡിവിഡന്റായി. നവംബർ 11 ന് ഇടക്കാല ലാഭവിഹിതമായി 3.50 രൂപ നൽകുന്നതിനായി ഓഹരി എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്തു.
2023 ആരംഭിക്കുമ്പോൾ 120.50 രൂപയിൽ ലഭ്യമായിരുന്നു ഓഹരിയാണ് ആർഇസി. ഈ വിലയിൽ ഏകദേശം 11.70 ശതമാനമാണ് കമ്പനിയുടെ ഡിവിഡന്റ് യീൽഡ്. 2023 ൽ 250 ശതമാനം റിട്ടേൺ നൽകിയ ഓഹരി കൂടിയാണിത്.
ഇന്ത്യൻ ഓയിൽ
പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 2023-ൽ രണ്ട് തവണ എക്‌സ്-ഡിവിഡന്റ് ട്രേഡ് ചെയ്തിട്ടുണ്ട്. മൊത്തം എട്ട് രൂപ പ്രതിയോഹരി ലാഭവിഹിതവും നൽകി. ജൂലായ് 28-ന് 3 രൂപ ലാഭവിഹിതം നൽകുന്നതിനും നവംബർ 10-ന് 5 രൂപ ലാഭവിഹിതം നൽകുന്നതിനും ഓഹരി എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്തു.
2023 ന്റെ തുടക്കത്തിൽ 78 രൂപയിൽ ലഭ്യമായ ഓഹരിക്ക് ഇത് പ്രകാരം 10.25 ശതമാനം ഡിവിഡന്റ് യീൽഡ് വരും. 2023ൽ ഇന്ത്യൻ ഓയിൽ ഓഹരികൾ 65 ശതമാനത്തിലധികം റിട്ടേണും നൽകി.
കോൾ ഇന്ത്യ
തുടർച്ചയായ ലാഭവിഹിതം നൽകുന്ന ഈ പൊതുമേഖല സ്ഥാപനമായ കോൾ ഇന്ത്യ പ്രതിയോഹരി 24.50 രൂപയാണ് 2023ൽ ലാഭവിഹിതം നൽകിയത്. ഓഹരി മൂന്ന് തവണ എക്‌സ്-ഡിവിഡന്റ് മൂന്ന് തവണ ട്രേഡ് ചെയ്തു. ഫെബ്രുവരി 21 ന് എട്ട് രൂപ ലാഭവിഹിതത്തിനായി ഓഹരി എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്തു, ഓഗസ്റ്റ് 18, നവംബർ 21 തീയതികളിൽ യഥാക്രമം 4 രൂപ, 15.25 രൂപ എന്നിങ്ങനെ ലാഭവിഹിതം നൽകുന്നതിനായി ഓഹരി എക്സ്-ഡിവിഡന്റ് ട്രേഡ് ചെയ്തു.
2023-ൽ 224.75 രൂപ നിലവാരത്തിൽ വ്യാപാരം ആരംഭിച്ച കോൾ ഇന്ത്യ ഓഹരി 376.20 നിലവാരത്തിലേക്ക് ഉയർന്നു. ഓഹരി ഉടമകൾക്ക് 65 ശതമാനത്തിലധികം റിട്ടേണും കോൾ ഇന്ത്യ ഓഹരികൾ നൽകി. 2023 ന്റെ തുടക്കത്തിലെ ഓഹരി വിലയായ 224.75 രൂപയിൽ കോൾ ഇന്ത്യയുടെ ഡിവിഡന്റ് യീൽഡ് 10.90 ശതമാനമാണ്.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നൽകുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭ നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
