യുക്രൈൻ- റഷ്യാ യുദ്ധവും പണപ്പെരുപ്പവും അടക്കമുള്ള അന്താരാഷ്ട്ര, ആഭ്യന്തര വിഷയങ്ങൾ കാരണം കഴിഞ്ഞ വർഷം വിവിധ ഓഹരികളിൽ തിരുത്തൽ നേരിട്ടിരുന്നു. പുതിയ വർഷത്തിൽ മാറി വരുന്ന സാഹചര്യത്തിൽ തിരികെ കയറുന്ന ഇത്തരം ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കുക എന്നത് നല്ല ലാഭമുണ്ടാക്കാൻ ഗുണകരമാകും.
അടിസ്ഥാനപരമായി മികച്ചു നിൽക്കുന്ന ഓഹരികള്‍ കണ്ടെത്തി ദീര്‍ഘകാലയളവ് കണക്കാക്കി നിക്ഷേപിക്കുന്നതിലൂടെ ഗുണകരമായ നേട്ടമുണ്ടാക്കാം. ഇത്തരത്തിലൊരു അവസരം തിരയുകയാണെങ്കിൽ 2023-ൽ വളരാൻ തുടങ്ങുന്ന 2 ഓഹരികളെ പരിചയപ്പെടാം.
എച്ച്എൽഇ ഗ്ലാസ്കോട്ട്
കെമിക്കൽ, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങൾക്കായി ഫിൽട്ടറേഷൻ, ഡ്രൈയിംഗ് ഉപകരണങ്ങൾ, ഗ്ലാസ് കൊണ്ടുള്ള ഉപകരണങ്ങൾ തുടങ്ങിയ ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനിയാണ് എച്ചഎൽഇ ഗ്ലാസ്കോട്ട്. ഫിൽട്ടറേഷൻ ഡ്രൈനിംഗ് ഉപകരണ വിഭാഗത്തിൽ 50 ശതമാനം വിപണി വിഹിതം കമ്പനിക്കുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ, കമ്പനിയുടെ ഓഹരികൾ 50.88 ശതമാനം തിരുത്തൽ നേരിട്ടു. റഷ്യ-ഉക്രെയ്ൻ യുദ്ധം, ഉയർന്ന പണപ്പെരുപ്പം, ഇന്ധനം, ലോഹം തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വില വർധനവ് എന്നിവ കമ്പനിയുടെ ലാഭ മാർജിനിനെ ബാധിച്ചു.

സാധ്യതകൾ
ചൈനയുടെ പുതിയ സി+1 തന്ത്രം കാരണം കെമിക്കൽ വ്യവസായങ്ങളിൽ നിന്ന് വലിയ ഡിമാന്റ് കമ്പനി ഉത്പ്പന്നങ്ങൾക്ക് ലഭിക്കുന്നുണ്ട്. ഇത് കമ്പനിയുടെ ഓർഡർ ബുക്കിലും പ്രതിഫലിക്കുന്നുണ്ട്. 2022 ഡിസംബറിലെ കണക്കനുസരിച്ച് ഓർഡർ ബുക്ക് 5.3 ബില്യൺ ആണ്. എല്ലാ പ്ലാന്റുകളുടെയും ഉത്പാദന ശേഷി വിപുലീകരണം ഇതിനോടകം നടത്തിയിനാൽ ഉയരുന്ന ആവശ്യകത നേരിടാൻ കമ്പനിക്കാകും.
സാമ്പത്തികം
ഉയർന്ന ഓർഡറുകൾ കാരണം കമ്പനിയുടെ വരുമാനത്തിൽ 47.2 ശതമാനം വാർഷിക വളർച്ചയുണ്ട്. അറ്റാദായവും 60.9 ശതമാനം വാർഷിക വളർച്ച കാണിക്കുന്നു. അഞ്ച് വർഷത്തെ ശരാശരി റിട്ടേൺ ഓൺ ഇക്വിറ്റി 38 ശതമാനമാണ്. കഴിഞ്ഞ നാല് വർഷങ്ങളിലായി ഡെബ്റ്റ് ഇക്വിറ്റി റേഷ്യോ കുറയുകയാണ്. 2 മടങ്ങിൽ നിന്ന് 0.5 മടങ്ങായി.
പ്രതിയോഹരി വരുമാനം 10.30രൂപയാണ്. പിഇ 52.22 മടങ്ങാണ്. പ്രതിയോഹരി ബുക്ക് വാല്യു 18.89 രൂപയാണ്. തുടർച്ചയായ ലാഭ വിഹിതം കൈമാറുന്ന കമ്പനി 12 മാസത്തിനിടെ 5 രൂപയാണ് ലാഭ വിഹിതമായി കൈമാറിയത്. ഡിവിഡന്റ് യീൽഡ് - 0.93 ശതമാനം. തിങ്കളാഴ്ച 537.85 രൂപയിലാണ് ക്ലോസ് ചെയ്തത്. -ആഴ്ചത്തെ ഉയർന്നത്. 1,179.80 രൂപയാണ് 52 ആഴ്ചത്തെ ഉയർന്ന വില. 508 രൂപയാണ് 52 ആഴ്ചത്തെ താഴ്ന്ന വില.

ഡോ. ലാൽ പാത്ത് ലാബ്
ഡയഗ്‌നോസ്റ്റിക്, അനുബന്ധ ആരോഗ്യ പരിശോധനകൾ നടത്തുന്നൊരു കമ്പനിയാണ് ഡോക്ടർ ലാൽ പാത്ത്‌ലാബ്‌സ് ലിമിറ്റഡ്. കോവിഡ് വരുമാനം കുറഞ്ഞതും പണപ്പെരുപ്പവും കമ്പനിയുടെ പ്രകടനത്തിലും ബാധിച്ചു. കമ്പനി ഏറ്റെടുത്ത സബർബൻ ഡയഗ്‌നോസ്റ്റിക്‌സിന്റെ കുറഞ്ഞ മാർജിനുകളും കമ്പനിക്ക് തിരിച്ചടിയായി.
ഡിസംബർ പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 2 ശതമാനവും കോവിഡ് വരുമാനം 80 ശതമാനവും കുറഞ്ഞു. അറ്റാദായ മാർജിൻ 11 ശതമാനമായി കുറഞ്ഞു. 2021 ജൂൺ പാദത്തിൽ ലാഭം മാർജിൻ 22 ശതമാനത്തിലെത്തിയിരുന്നു.
സാമ്പത്തികം
കോവിഡ് സാഹചര്യം കുറഞ്ഞു വരുന്നതിനാൽ കോവിഡ് ഇതര വരുമാനത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കമ്പനിയുടെ കോവിഡ് ഇതര വരുമാനം 2021 ഡിസംബറിലെ 88 ശതമാനത്തിൽ നിന്ന് 2022 ഡിസംബർ പാദത്തിൽ 97 ശതമാനമായി ഉയര‍്‍ന്നു. രോഗികളുടെ എണ്ണം, പൊതു സേവന കേന്ദ്രങ്ങൾ തുടങ്ങിയ പ്രവർത്തന അളവുകളും മെച്ചപ്പെട്ടു. വരുമാനം കഴിഞ്ഞ 5 വർഷത്തെ കണക്കിൽ 14.5 ശതമാനവും അറ്റദായം 15.3 ശതമാനം വാർഷിക വളർച്ച നേടിയതിനാൽ കമ്പനിക്ക് മെച്ചപ്പെട്ടതായിരുന്നു.
ഡിസംബറിലെ മൂന്നാം പാദഫലത്തിന് ശേഷം കമ്പനിയുടെ പ്രതിയോഹരി വരുമാനം 29.21 രൂപയായി കുറഞ്ഞു. പിഇ 67.06 ആണ്. പ്രതിയോഹരി ബുക്ക് വാല്യു 178.16 രൂപയാണ്. 2016 മുതൽ ലാഭ വിഹിതം കൈമാറുന്ന കമ്പനി 12 മാസത്തിനിടെ 12 രൂപ ലാഭ വിഹിതം കൈമാറി. ഡിവിഡന്റ് യീൽഡ് 0.61 രൂപയാണ്, തിങ്കളാഴ്ച 1958.95 രൂപയിലാണ് ഓഹരികൾ ക്ലോസ് ചെയ്തത്. 52-ആഴ്ചയിലെ ഉയർന്ന വില 2,878.55 രൂപയും 52 ആഴ്ചയിലെ താഴ്ന്ന വില 1,805.55 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications