ശനിയാഴ്ചയിലെ പ്രത്യേക ട്രേഡിംഗ് സെഷനിൽ നഷ്ടത്തിൽ വ്യാപാരം അവസാനിച്ച സൂചികകളിൽ ചൊവ്വാഴ്ച നേട്ടത്തോടെയുള്ള തുടക്കമാണ് പ്രതീക്ഷിക്കുന്നത്. ഗിഫ്റ്റി നിഫ്റ്റിയിലെ മികച്ച തുടക്കവും ആഗോള സൂചികകളിലെ മുന്നേറ്റവും നല്ലൊരു തുടക്ക സാധ്യത കാണിക്കുന്നു. തുടർച്ചയായ രണ്ടാം സെഷനിലും എസ്ആൻഡ്പി 500 റെക്കോർഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്.
ടെക് ഓഹരികളിലെ നേട്ടവും നിക്ഷേപകർ ഈ വർഷത്തെ സാമ്പത്തിക എസ്റ്റിമേറ്റുകൾക്ക് കാത്തിരിക്കുന്നതിനാലും സൂചികയ്ക്ക് നേട്ടമായി. ഇത് ഇന്ത്യൻ സൂചികകൾക്ക് നേട്ടമാകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ വിവിധ അനലിസ്റ്റുകൾ നിർദ്ദേശിക്കുന്ന ബ്രേക്ക്ഔട്ട് ഓഹരികൾ നോക്കാം.
ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
പൊതുമേഖലയിലുള്ള ഷിപ്പിംഗ് കമ്പനിയാണ് ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ദേശീയ അന്തർദേശീയ വ്യാപാരങ്ങൾ കമ്പനി നൽകുന്നു. 19 കപ്പലുകളുള്ള മാർജിനൽ ലൈനർ ഷിപ്പിംഗ് കമ്പനിയായി തുടങ്ങിയ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയാണ്. ഫ്‌ളീറ്റിൽ ബൾക്ക് കാരിയറുകൾ, ക്രൂഡ് ഓയിൽ ടാങ്കർ, പ്രൊഡക്ട് ടാങ്കർ, കണ്ടെയ്‌നർ വെസൽ, പാസഞ്ചർ കം-കാർഗോ വെസ്സൽ, എൽപിജി, ഓഫ്‌ഷോർ സപ്ലൈ വെസ്സൽ എന്നിവ കമ്പനിക്ക് കീഴിലുണ്ട്.

ബൊനാൻസ പോർട്ട്‌ഫോളിയോയിലെ ടെക്‌നിക്കൽ റിസർച്ച് അനലിസ്റ്റ് ഡ്രുമിൽ വിത്‌ലാനി 183 രൂപയിൽ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഓഹരികൾ വാങ്ങാൻ നിർദ്ദേശിക്കുന്നുണ്ട്. വോളിയം വർധനവോടെ റെക്ടാങ്കുലർ പാറ്റേണിലുള്ള ബ്രേക്ക്ഔട്ട് നടന്ന ഓഹരി സമീപഭാവിയിൽ 196 രൂപയിലേക്ക് കുതിക്കുമെന്നാണ് അനലിസ്റ്റിന്റെ നിരീക്ഷണം.
മുന്നേറ്റത്തെ സൂചിപ്പിക്കുന്ന ഹ്രസ്വകാല ഇഎംഎക്ക് മുകളിലാണ് ഓഹരി വില എന്നതും മൊമെന്റം ഇൻഡിക്കേറ്റായ ആർഎസ്ഐ ഓവർബോട്ട് സോണിലേക്ക് നീങ്ങുന്നത് ശക്തമായ വാങ്ങൽ താൽപ്പര്യം കാണിക്കുന്നതായും കാണാം. ഓഹരി വാങ്ങുന്നവർ 177 രൂപയിലെ സപ്പോർട്ടിൽ സ്റ്റോപ്പ്ലോസ് കരുതണം.
റെയിൻ ഇൻഡസ്ട്രീസ്
കാർബൺ, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ, സിമന്റ് എന്നി മൂന്ന് ബിസിനസുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന കമ്പനിയാണ് റെയിൻ ഇൻഡസ്ട്രീസ് ലിമിറ്റഡ്. ലോകത്തിലെ ഏറ്റവും വലിയ കാൽസിൻഡ് പെട്രോളിയം കോക്ക്, കൽക്കരി ടാർ പിച്ച് എന്നിവയുടെ നിർമാതാക്കളുമായ കമ്പനിക്ക് മൂന്ന് വൻകരകളിലായി 15 നിർമാണ യൂണിറ്റുകളുണ്ട്. ഡ്രുമിൽ വിത്‌ലാനി നിർദ്ദേശിക്കുന്ന മറ്റൊരു ഓഹരിയാണിത്.
റെയിൻ ഇൻഡസ്ട്രീസിന്റെ പ്രതിദിന ചാർട്ടിൽ റൈസിംഗ് ചാനൽ പാറ്റേണിലുള്ള ബ്രേക്ക്ഔട്ട് പ്രകടമാണ്. ഓഹരി 20 ദിവസത്തെ എക്‌സ്‌പോണൻഷ്യൽ മൂവിംഗ് ആവറേജിന് മുകളിലാണ് ട്രേഡ് ചെയ്യുന്നത്. ആർഎസ്ഐ സൂചകം ബുള്ളിഷ് മോഡിലാണെന്നതും ഓഹരിക്ക് മുകളിലേക്കുള്ള മുന്നേറ്റത്തിന് സാധ്യത നൽകുന്നു. 163 രൂപയിൽ ഓഹരി വാങ്ങാനാണ് അനലിസ്റ്റ് നിർദ്ദേശിക്കുന്നത്. 178 രൂപയാണ് ഓഹരിക്ക് നൽകുന്ന ലക്ഷ്യവില. അതേസമയം 157 രൂപയിലെ സപ്പോർട്ട് സ്റ്റോപ്പ്ലോസായി പരിഗണിക്കാം.
സെറ സാനിറ്ററിവെയർ
ഇന്ത്യൻ സാനിറ്ററിവെയർ ബിസിനസിലെ മുൻനിര കമ്പനിയാണ് സെറ സാനിറ്ററിവെയ. വാഷ് ബേസിനുകൾ, ഷവർ പാനലുകൾ, ഷവർ ക്യൂബിക്കിളുകൾ, ബാത്ത് ടബുകൾ, ഷവർ ടെമ്പിളുകൾ തുടങ്ങിയ നിരവധി ഉത്പ്പന്നങ്ങൾ കമ്പനിയുടെ പോർട്ട്ഫോളിയോയിലുണ്ട്. തിരുത്തിലിന് ശേഷം സപ്പോർട്ട് ലെവവിൽ ട്രേഡ് ചെയ്തിരുന്ന സെറ സാനിറ്ററിവെയർ ഓഹരിയിൽ ബ്രേക്ക്ഔട്ട് നടന്നതായി എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് സുബാഷ് ഗംഗാധരൻ വിലയിരുത്തുന്നു.
സെപ്റ്റംബറിൽ 9,740 രൂപ നിലവാരത്തിൽ നിന്ന് തിരുത്തൽ നേരിട്ട ഓഹരി 7,670 രൂപ നിലവാരത്തിൽ പിന്തുണ കണ്ടെത്തിയിരുന്നു. ഇതിന് ശേഷം മുന്നേറ്റം കണ്ട ഓഹരിയിൽ വെള്ളിയാഴ്ച ശരാശരിക്ക് മുകളിലുള്ള വോള്യങ്ങളുടെ പിൻബലത്തിൽ ബ്രേക്ക്ഔട്ട് നടന്നിട്ടുണ്ട്. ഇത് മുന്നേറ്റം തുടരുമെന്ന സാധ്യത കാണിക്കുന്നു. 8150-8190 രൂപ നിലവാരത്തിൽ ഓഹരി വാങ്ങാനാണ് അനലിസ്റ്റ് നിർദ്ദേശിക്കുന്നത്. ലക്ഷ്യവില 8,800 രൂപയും സ്റ്റോപ്പ് ലോസ് 7,800 രൂപയുമാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications