വ്യാപാര ആഴ്ചയുടെ ആദ്യ ദിവസം തന്നെ നഷ്ടത്തിലാണ് ഇന്ത്യൻ വിപണി തുടങ്ങിയത്. തിങ്കളാഴ്ച വ്യാപാരത്തിനിടെ 16,900 ന് താഴേക്ക് വീണ നിഫ്റ്റി 17002 ല്‍ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് 300 പോയിന്റ് ഇടിഞ്ഞ് 57,628 ല്‍ ക്ലോസ് ചെയ്തു.
വിപണിയിയിലെ ഇടിവിൽ മികച്ച നിരവധി കമ്പനികൾ 52 ആഴ്ച താഴ്ന്ന നിലയിലെത്തി. ഈ അവസരം മുതലാക്കി വാങ്ങിയാൽ ഹ്രസ്വകാലയളവിൽ 58 ശതമാനം നേട്ടം പ്രതീക്ഷിക്കുന്നൊരു മിഡ് കാപ് ഓഹരി വാങ്ങാൻ മൂന്ന് ബ്രോക്കറേജുകളാണ് നിർദ്ദേശിക്കുന്നത്.

സെഞ്ച്വറി പ്ലൈബോർഡ്
രാജ്യത്ത് പ്ലൈവുഡിന്റെ പ്രധാന നിർമാതാക്കളാണ് കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന സെഞ്ച്വറി പ്ലൈബോർഡ്. സെഞ്ചുറിപ്ലൈ എന്ന ബ്രാൻഡിന് കീഴിൽ കമ്പനി ഉത്പ്പന്നങ്ങൾ വില്പന നടത്തുന്നത്.
20 ലധികം രാജ്യങ്ങളിൽ കയറ്റുമതിയുള്ള സെഞ്ച്വറി പ്ലൈബോർഡ് സെഞ്ച്വറി റിപ്ലൈ അഡ്‌ഷീവ് എസ്എച്ച്, സെഞ്ച്വറിപ്ലൈ ഡിഡിഎൽ ബൈൻഡർ, സെഞ്ചുറിപ്ലൈ എസ്ആർ പശ എന്നിങ്ങനെ മൂന്ന് തരം പശകളും നിർമിക്കുന്നു.
ഓഹരി വില
നിലവിലെ ഓഹരി വില പരിശോധിക്കുകയാണെങ്കിൽ സെഞ്ചുറി പ്ലൈ ബോർഡ് ഓഹരികൾ 52 ആഴ്ചയിലെ താഴ്ന്ന വിലയിലാണെന്ന് കാണാം. തിങ്കളാഴ്ച വ്യാപാരത്തിനിടെ ഓഹരി 466 രൂപയെന്ന പുതിയ താഴ്ന്ന വില കുറിച്ചു.
2022 മാർച്ച് 23 ന് 749 രൂപ നിലവാരത്തിലായിരുന്നു സെഞ്ചുറി പ്ലൈബോർഡ് ഓഹരികൾ. ഈ നിലയിൽ നിന്ന് 38 ശതമാനം ഇടിവിലാണ് ഓഹരികൾ.
തിങ്കാളാഴ്ച 479.45 രൂപയിലാണ് സെഞ്ച്വറി പ്ലൈലുഡ് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ 10 വർഷ കാലയളവിൽ 800 ശതമാനത്തിലധികം ഉയർന്ന് നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ നൽകിയ ഓഹരിയാണിത്.
സാമ്പത്തികം
ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനത്തിൽ ഇടിവാണ്. 889.01 കോടി രൂപയാണ് വരുമാനമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇത് കഴിഞ്ഞ പാദത്തിലെ മൊത്ത വരുമാനമായി 928.97 കോടിയേക്കാൾ 4.30 ശതമാനം കുറവാണ്. നികുതിക്ക് ശേഷമുള്ള അറ്റാദായം 82.35 കോടി രൂപയാണ്.
29.78 മടങ്ങാണ് പിഇ റേഷ്യോ, 69.95 രൂപയാണ് പ്രതിരോഹരി ബുക്ക് വാല്യു. 0.14 മടങ്ങാണ് ഡെബ്റ്റ് ടു ഇക്വിറ്റി റേഷ്യോ.

ലക്ഷ്യവില അറിയാം
52 ആഴ്ചയിലെ താഴ്ന്ന നിലയിലാണെങ്കിലും ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസും നുവാമ റിസർച്ചിലെ അനലിസ്റ്റുകളും വാങ്ങാൻ നിർദ്ദേശിക്കുന്നൊരു ഓഹരിയാണ് സെഞ്ച്വറി പ്ലൈബോർഡ്.
പണപ്പെരുപ്പം, വർധിച്ചുവരുന്ന തടി വില എന്നിവ കാരണം സെഞ്ച്വറി പ്ലൈബോർഡ് ലിമിറ്റഡിന് സമീപ കാലത്ത് ഡിമാന്റിൽ കുറവുണ്ടായിരുന്നു. എന്നാൽ കമ്പനിയുടെ ശക്തമായ വളർച്ചാ സാധ്യതകൾ, ഉയർന്ന വരുമാന അനുപാതങ്ങൾ, ആരോഗ്യകരമായ ബാലൻസ് ഷീറ്റ് എന്നിവ ഐസിഐസിഐ ഡയറക്ട് ചൂണ്ടിക്കാട്ടുന്നു.
ഐസിഐസിഐ സെക്യൂരിറ്റീസ് ഓഹരിക്ക് 758 രൂപ ലക്ഷ്യവിലയിട്ടാണ് വാങ്ങാൻ നിർദ്ദേശിക്കുന്നത്.ഇത് ഓഹരിയുടെ നിലവിലെ വിലയിൽ നിന്ന് 58 ശതമാനം ഉയർച്ചയാണ്.
ഭവന ഡിമാൻഡിലെ മാന്ദ്യം, ഉയർന്ന ഇൻപുട്ട് വിലകൾ എന്നിവ ഓഹരിക്ക് മുകളിലെ അപകട സാധ്യതകളാണ്. ഇത് ഡിമാൻഡിനെയോ ലാഭത്തെയോ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ഐസിഐസിഐ സെക്യൂരിറ്റീസ് വിലയിരുത്തുന്നു.

എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ്
മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് 715 രൂപ ലക്ഷ്യ വിലയിലാണ് സെഞ്ച്വറി പ്ലൈബോർഡിന് നൽകുന്നത്. ശക്തമായ ഫ്രാഞ്ചൈസികൾ, രാജ്യമെമ്പാടുള്ള വിതരണം, അഗ്രസീവ് മാർക്കറ്റിംഗ്, വിശാലമായ സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റ്, ആരോഗ്യകരമായ റിട്ടേൺ അനുപാതങ്ങൾ എന്നിവയാണ് ഓഹരിയിൽ എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് കാണുന്ന അനുകൂല ഘടകം.
നുവാമ റിസർച്ച്
നുവാമ റിസർച്ചിലെ അനലിസ്റ്റുകളും ഓഹരി വാങ്ങാൻ നിർദ്ദേശിക്കുന്നു. ലക്ഷ്യവില 663 രൂപയാണ്. വൈവിധ്യമാർന്ന ഉൽപ്പന്ന പോർട്ട്‌ഫോളിയോ, വിശാലമായ വിതരണം, ശക്തമായ ബ്രാൻഡ് നാമം എന്നിവ കണക്കിലെടുത്ത് കമ്പനിയുടെ ദീർഘകാല വളർച്ചാ സാധ്യതകളിൽ ബ്രോക്കറേജ് പോസിറ്റീവാണ്.
FY23/FY24 ലെ വരുമാന എസ്റ്റിമേറ്റ് യഥാക്രമം 14 ശതമാനവും 9 ശതമാനമായി കുറച്ചിട്ടുണ്ട്. നിലവിലെ ഡിമാൻഡിലെ കുറവ് എംഡിഎഫ് സെഗ്‌മെന്റിലെയും മറ്റ് പ്രധാന സെഗ്‌മെന്റുകളിലെയും താഴ്ന്ന വളർച്ചയും കാരണം
2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രവർത്തനം മോശമായിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications