ദീർഘകാല നിക്ഷേപകർക്ക് മികച്ച വരുമാനം നൽകുന്ന ഓഹരികളാണ് ഡിവിഡന്റ് ഓഹരികൾ. ഓഹരി വിലയിലെ മുന്നേറ്റത്തിനൊപ്പം വർഷത്തിൽ സ്ഥിര വരുമാനം ലാഭവിഹിതം വഴി ലഭിക്കും. പലപ്പോഴും മികച്ച ഡിവിഡന്റ് യീൽഡുള്ള ഓഹരികൾ തേടുന്ന നിക്ഷേപകർക്ക് മികച്ച വില നൽകേണ്ടി വരും. എന്നാൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നിക്ഷേപകരെ ഞെട്ടിച്ചൊരു ഓഹരിയാണ് സ്റ്റാൻഡേർഡ് ഇൻഡസ്ട്രീസ്. 1 വർഷത്തിനിടെ 100 ശതമാനം ഉയർന്ന ഓഹരികൾ നിക്ഷേപകർക്ക് 20 ശതമാനം ഡിവിഡന്റ് യീൽഡിൽ ലാഭവിഹിതവും കൈമാറി.
സ്റ്റാൻഡേർഡ് ഇൻഡസ്ട്രീസ്
ടെക്സ്റ്റൈൽസ് വസ്ത്രങ്ങളുടെയും രാസവസ്തുക്കളുടെയും ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് സ്റ്റാൻഡേർഡ് ഇൻഡസ്ട്രീസ്. കോട്ടൺ, പോളിസ്റ്റർ, നൂൽ, മറ്റ് തുണിത്തരങ്ങൾ, പുരുഷന്മാരുടെയും സ്ത്രീകളുടെയും റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവ കമ്പനി നിർമിക്കുന്നു. കെമിക്കൽ ഡിവിഷനിൽ കാസ്റ്റിക് സോഡ, പൊട്ടാഷ്, ക്ലോറിൻ, ഹൈഡ്രോക്ലോറിക് ആസിഡ്, പൊട്ടാസ്യം കാർബണേറ്റ്, എഥൈൽ ക്ലോറൈഡ്, മറ്റ് രാസവസ്തുക്കൾ എന്നിവയാണ് നിർമിക്കുന്നത്.
ഞെട്ടിപ്പിക്കുന്ന ലാഭവിഹിതം
2022-23 സാമ്പത്തിക വര്‍ഷത്തില്‍ ലാഭവിഹിതം കൈമാറിയ സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഡിവിഡന്റ് യീല്‍ഡ് പരിശോധിക്കുമ്പോള്‍ ബാങ്ക് സ്ഥിര നിക്ഷേപം, പിപിഎഫ് നിക്ഷേപങ്ങളെ മറികടക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകരുടെ പണം ഇരട്ടിയാക്കി മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയ ഓഹരി കൂടിയാണിത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് തവണകളിലാണ് ഈ ഓഹരി ലാഭവിഹിതം പ്രഖ്യാപിച്ചത്.

2005 മുതല്‍ 18 തവണയാണ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡസ്ട്രീസ് ലാഭവിബിതം നല്‍കരിയത്. 2022 മേയ് 30 നാണ് ആദ്യം ഓഹരി എക്‌സ് ഡിവിഡന്റ് ട്രേഡ് ചെയ്യത്. 1.75 രൂപയാണ് ഓഹരിയൊന്നിന് ലാഭവിഹിതം നല്‍കിയത്. 2022 ആഗസ്റ്റ് പത്തിനായിരുന്നു രണ്ടാമത്തെ ലാഭവിഹിതം. 0.75 രൂപയാണ് ലാഭവിഹികമായി നല്‍കിയത്. 2.50 രൂപയാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റാൻഡേർഡ് ഇൻഡസ്ട്രീസ് നല്‍കിയ ലാഭവിഹിതം.
ഡിവിഡന്റ് യീല്‍ഡ്
2023 സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തില്‍ 12.50 രൂപയായിരുന്നു സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില. ഈ വിലയില്‍ ഓഹരികള്‍ വാങ്ങിയവര്‍ക്ക് 2.50 രൂപ ലാഭവിഹിതമായി കൈമാറി. ഇതുപ്രകാരം 2023 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി നല്‍കിയ ഡിവിഡന്റ് യീല്‍ഡ് 20 ശതമാനമാണ് (2.50 രൂപ/12.50 രൂപ*100). 100 ശതമാനത്തിലധികം കുതിച്ച് നിലവിൽ 31.05 രൂപയാണ് ഓഹരി വില. ഈ വില പ്രകാരം 8.05 ശതമാനാണ് നിലവിലെ ഡിവിഡന്റ് യീല്‍ഡ്.
ബാങ്കിനെ വെല്ലുന്ന വരുമാനം
ബാങ്ക് സ്ഥിര നിക്ഷേപം, പിപിഎഫ് പലിശ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച ഡിവിഡന്റ് യീല്‍ഡാണ് സ്റ്റാൻഡേർഡ് ഇൻഡസ്ട്രീസിന്. നിലവില്‍ പബ്ലിക്ക് പ്രൊവിഡന്‍റ് ഫണ്ടിന് 7.10 ശതമാനമാണ് പലിശ ലഭിക്കുന്നത്. ബാങ്ക് സ്ഥിര നി്‌ഷേപത്തിന് 7 ശതമാനം മുതല്‍ 7.50ശതമാനം വരെ കണക്കാക്കാം. ഇത് പരിഗണിക്കുമ്പോൾ ഈ മള്‍ട്ടിബാഗര്‍ പെന്നി ഓഹരിയിലെ 2023 ലെ ഡിവിഡന്റ് യീൽഡും നിലവിലെ ഡിവിഡന്റ യീൽഡും ബാങ്ക്, പിപിഎഫ് റിട്ടേണുകളെ മറികടക്കും.
ഓഹരി വില
മള്‍ട്ടിബാഗര്‍ ഓഹരിയായി മാറിയ സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡസ്ട്രീസ് 31.05രൂപയിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. 2022 മേയ് 13 നുള്ള വില 15.10 രൂപയാണ്. 52 ആഴചയ്ക്കിടെ 40.80 രൂപയാണ് ഓഹരിയുടെ ഉയര്‍ന്ന വില, താഴ്ന്ന വില 14.70 രൂപയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
