കമ്പനികളുമായി ബന്ധപ്പെട്ട ചെറുചലനങ്ങൾ അവയുടെ ഓഹരികളെയും ബാധിക്കാം. സർക്കാർ പ്രഖ്യാപനങ്ങളോ കമ്പനിക്കുള്ളലെ വാർത്തകളോ ഓഹരി വിലയിൽ പോസ്റ്റീവും നെഗറ്റീവുമായ ചലനങ്ങളുണ്ടാക്കും. വിപണി ഇടിവ് നേരിടുമ്പോഴും കൺസ്ട്രഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ഈ പൊതുമേഖല കമ്പനിയുടെ കുതിപ്പിന് കാരണവും ഇത്തരമൊരു വാർത്തയാണ്.
541 കോടി രൂപയുടെ മൂന്ന നിർമാണ കരാറുകളാണ് എൻബിസിസി ലിമിറ്റഡ് എന്ന പൊതുമേഖലാ നവരത്‍ന കമ്പനി നേടിയത്. ഇതിന് പിന്നാലെ തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിലയിൽ കുതിപ്പാണ്. കമ്പനിയുടെ വിശദാംശങ്ങൾ നോക്കാം.
എൻബിസിസി ലിമിറ്റഡ്
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഒരു നവരത്ന കമ്പനിയാണ് എൻബിസിസി ലിമിറ്റഡ്. പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസി, എൻജിനീയറിംഗ് പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ, റിയൽ എസ്റ്റേറ്റ് എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലാണ് കമ്പനി പ്രവർത്തിക്കുന്നത്.
2021-22 സാമ്പത്തിക വർഷത്തിൽ പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസി മേഖലയിൽ നിന്നാണ് മൊത്തം വരുമാനത്തിന്റെ 92 ശതമാനവും എത്തിയത്. എൻജിനീയറിംഗ്, നിർമാണ മേഖലയിൽ നിന്ന് 6.5 ശതമാനവും റിയൽ എസ്റ്റേറ്റിൽ നിന്ന് 1.5 ശതമാനവും വരുമാനം നേടി.
മൂന്ന് പ്രധാന കരാറുകൾ
ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നായി 541.02 കോടി രൂപയുടെ ഓർഡറുകളാണ് കമ്പനിക്ക് ലഭിച്ചത്. ഹിമാചൽ പ്രദേശിലെ ചമ്പയിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമാണത്തിന് നാഷണൽ ഹെൽത്ത് മിഷന്റെ 23.75 കോടി രൂപയുടെ ഓർഡറാണ് ആദ്യത്തേത്.
ജമ്മു കശ്മീർ സർക്കാറിന്റെ ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വികസിപ്പിക്കുന്നതിനുള്ള 217.27 കോടി രൂപയുടെ ഓർഡറും എൻബിസിസി നേടി. ഭുവനേശ്വറിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്‌നോളജി-ഇന്ത്യൻ ഓയിൽ ഒഡീഷ കാമ്പസിൽ 300 കോടി രൂപയുടെ നിർമാണ കരാറാണ് മറ്റൊന്ന്. കരാറുകൾ ലഭിച്ചതോടെ ഓഹരി വിലയിൽ മുന്നേറ്റമുണ്ടായി.
ഓഹരി വില
ബുധനാഴ്ച 2 ശതമാനം ഉയര്‍ന്ന് 36.25 രൂപയിലാണ് ഓഹരി ക്ലോസ് ചെയതത്. വ്യാഴാഴ്ചയും ഇതേ മുന്നേറ്റം ഓഹരി വിലയിുണ്ടായി. 2.60 ശതമാനം ഉയര്‍ന്ന് ഓഹരി വില 37.90 രൂപയിലെത്തി. നിലവില്‍ 37.20 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 5 ദിവസത്തിനിടെ 7.55 ശതമാനം വർധനവാണ് ഓഹരി വിലയിലുണ്ടായത്. 2012 ഏപ്രില്‍ 13 ന് ലിസ്‌റ്റ് ചെയ്ത കമ്പനി ഇതുവരെ 480.70 ശതമാനം റിട്ടേൺ നൽകി.
34.26 മടങ്ങാണ് കമ്പനിയുടെ പിഇ അനുപാതം. പ്രതിയോഹരി ബുക്ക് വാല്യു 10.77 രൂപയാണ്. 2012 ല്‍ ലസിറ്റ് ചെയതത് മുതല്‍ മുടങ്ങാതെ ലാഭ വിഹിതം കൈമാറുന്ന കമ്പനി13 തവണ ഇതുവരെ ലാഭ വിഹിതം നല്‍കി. ഡിവിഡന്റ് യീല്‍ഡ് 1.34 രൂപയാണ്. 43.75 രൂപയാണ് 52 ആഴ്ചത്തെ ഉയര്‍ന്ന വില. 26.55 രൂപയാണ് 52 ആഴചയിലെ താഴ്ന്ന വില.
ഓഹരി വിഹിതം
61.75 ശതമാനം ഓഹരികളും പ്രമോട്ടര്‍മാര്‍ കൈവശം വച്ചിരിക്കുന്ന കമ്പനിയില്‍ വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും നിക്ഷേപം ഉയര്‍ത്തുകയാണ്. 2022 സെപ്റ്റംബര്‍ പാദത്തില്‍ 3.31 ശതമാനമായിരുന്ന വിദേശ നിക്ഷേപകരുടെ വിഹിതം ഡിസംബര്‍ പാദത്തില്‍ 3.36 ശതമാനമായി. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വിഹിതം 10.46 ശതമാനത്തില്‍ നിന്ന് 10.90 ശതമാനമായി.
സാമ്പത്തികം
2023 ഫെബ്രുവരി 24 വരെ കമ്പനിയുടെ ഏകീകൃത ഓർഡർ ബുക്ക് 54,600 കോടി രൂപയായിരുന്നു. ജനുവരിയിൽ 194.17 കോടി രൂപയുടെ മൊത്തം ബിസിനസ് എൻബിസിസി നേടി. ഡിസംബറിലിത് 309.10 കോടി രൂപയും നവംബറിൽ 300.41 കോടി രൂപയുമായിരുന്നു.
മൂന്നാം പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 2,191.24 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ മൊത്തം വരുമാനത്തേക്കാൾ 6.56 ശതമാനത്തിന്റെ വർധനവാണിത്. നികുതിക്ക് ശേഷമുള്ള അറ്റാദായം 71.39 കോടി രൂപയുമാണ്. കഴിഞ്ഞ അഞ്ച് വർഷമായി കട ബാധ്യതകളില്ലാതെയാണ് കമ്പനി മുന്നോട്ട് പോകുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത



Click it and Unblock the Notifications