മികച്ച കമ്പനികളെ കണ്ടെത്തി നിക്ഷേപിക്കുകയും ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുന്നവർക്ക് നല്ല ലാഭം ഓഹരി വിപണി നൽകിയിട്ടുണ്ട്. ഇത്തരത്തില്‍ നിക്ഷേപകരെ സമ്പന്നരാക്കിയ അനവധി ഓഹരികള്‍ ഇന്ത്യന്‍ വിപണിയുണ്ട്. ഓരോ ഘട്ടത്തിലും കമ്പനിയെ പിന്തുടരുകയും വിലയിടിയുന്ന ഘട്ടത്തിൽ വാങ്ങാൻ അവസരമാക്കുകയും ചെയ്യുന്നവർക്കാണ് മൾട്ടിബാഗർ നേട്ടം ലഭിക്കുന്നത്.
ഇതിനൊപ്പം ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോൾ ഡിവിഡന്റ്, ഓഹരി വിഭജനം എന്നീ നേട്ടങ്ങളും ലഭിക്കും. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 1 ലക്ഷം രൂപയുടെ നിക്ഷേപം 56 ലക്ഷമാക്കിയ ഒരു പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് ഈ ലേഖനത്തിൽ.
നിബ് ലിമിറ്റഡ്
ഓഹരി വിപണിയിലെ നിക്ഷേപകരുടെ കീശ നിറച്ചൊരു ടെക്‌സ്‌റ്റൈല്‍ ഓഹരിയാണ് നിബ് ലിമിറ്റഡ്. കഴിഞ്ഞ 3 വര്‍ഷത്തിനിടെ 12 രൂപയില്‍ നിന്ന് 391 രൂപയിലേക്കാണ് ഈ കുഞ്ഞന്‍ ഓഹരി കുതിച്ചത്. വ്യവസായ രംഗത്ത് പ്രവർത്തിക്കുന്നൊരു സ്മോൾ കാപ് കമ്പനിയാണ് നിബ് ലിമിറ്റഡ്. ഇലക്ട്രോണിക് ഘടകങ്ങളുടെ വ്യാപാരം, സാങ്കേതിക പദ്ധതികളിൽ കൺസൾട്ടൻസി സേവനങ്ങൾ നൽകൽ എന്നിവയാണ് പ്രധാന ബിസിനസ്.
നിബ് ഡിഫൻസ് ലിമിറ്റഡും ബിസിനസിൽ ഉൾപ്പെടുന്നു, ഇ-സൈക്കിൾ, ഇ-റിക്ഷകൾ തുടങ്ങിയ ഇലക്ട്രോണിക് വാഹനങ്ങളുടെ രൂപകൽപ്പന, നിർമ്മാണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന നിബ് ഇ മോട്ടോർ ലിമിറ്റഡും കമ്പനിയുടെ ഭാഗമാണ്.
ഓഹരി വില ചരിത്രം
2023 ല്‍ ഉയര്‍ന്ന നിലവാരത്തിലെത്തിയ നിബ് ലിമിറ്റഡിന്റെ ഓഹരിയില്‍ നിലവില്‍ പ്രൊഫിറ്റ് ബുക്കിംഗിലാണ്. കഴിഞ്ഞ 1 മാസമായി കമ്പനി 10 ശതമാനമാണ് ഇടിഞ്ഞത്. എന്നാല്‍ കഴിഞ്ഞ 6 മാസത്തിനിടെ ഈ സ്‌മോള്‍ കാപ് ഓഹരി നിക്ഷേപകര്‍ക്ക് മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കി.
175 രൂപ നിലവാരത്തില്‍ നിന്ന് 391 രൂപയിലെത്തിയ ഓഹരി 125 ശതമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞ 1 വര്‍ഷത്തിനിടെ 50 രൂപയില്‍ നിന്നാണ് ഓഹരി 391 രൂപയിലേക്ക് എത്തിയത്. 675 ശതമാനത്തിന്റെ ആദായം ഇക്കാലയളവിൽ ലഭിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍, ഈ ഡിഫന്‍സ് ഷെയര്‍ ഏകദേശം 12 മുതല്‍ 391 രൂപ വരെ ഉയര്‍ന്നു, ഈ കാലയളവില്‍ 32.50 തവണയായി ഉയര്‍ന്നു. അഞ്ചു വർഷം മുൻപ് 7.10 രൂപയിലായിരുന്ന ഈ പെന്നി ഓഹരി വ്യാഴാഴ്ച 390 രൂപയിലാണ് ക്ലോസ് ചെയ്തത്. ഏകദേശം 5500 ശതമാനം വളർച്ചയാണ് ലഭിച്ചത്.
നിക്ഷേപം
6 മാസത്തിനിടെ ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചൊരാള്‍ക്ക് ഇത് 2.25 ലക്ഷം രൂപയാക്കി മാറ്റാനായി. 1 വർഷം മുൻപാണ് നിബ് ലിമിറ്റഡിൽ1 ലക്ഷം രൂപ നിക്ഷേപിച്ചതെങ്കിൽ ഇന്ന് 7.75 ലക്ഷം രൂപയായിരിക്കും മൂല്യം. 3 വര്‍ഷം മുന്‍പ് 1 ലക്ഷം നിക്ഷേപിച്ച വ്യക്തിക്ക് 32.50 ലക്ഷമാക്കിയാണ് നിബി ലിമിറ്റഡ് തിരികെ നൽകിയത്. 5 വര്‍ഷം മുന്‍പ് 1 ലക്ഷം നിക്ഷേപിച്ച വ്യക്തിക്ക് 56 ലക്ഷം നേടാനായി.
ഓഹരി വിശദാംശങ്ങള്‍
വിവിധ മേഖലകളിൽ ബിസിനസ് നടത്തുന്ന നിബ് ലിമിറ്റഡിന്റെ 62.97 ശതമാനം ഓഹരികളും പ്രമോട്ടർമാരുടെ കയ്യിലാണ്. എന്നാൽ വിദേശ നിക്ഷേപകരോ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾക്കോ നിബ് ലിമിറ്റഡിൽ നിക്ഷേപമില്ല. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത നിബ് ലിമിറ്റഡിന്റെ
നിലവിലെ വിപണി മൂല്യം 408 കോടി രൂപയാണ്. വ്യാഴ്ഴ്ചത്തെ വോളിയം 17,445 ആണ്.
ഈ മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്കിന്റെ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലവാരം 41.65 രൂപയാണ്. 52 ആഴ്ചയിലെ ഉയര്‍ന്ന വില 564.90 രൂപയാണ്. സെക്ടർ പിഇ യേക്കാൾ ഉയർന്നതാണ് ഓഹരിയുടെ പിഇ റേഷ്യോ. നിബ് ലിമിറ്റഡിന്റെ പിഇ 74.50ഉം സെക്ടര്‍ പിഇ 24.80 ആണ്. ഡിസംബറിൽ അവസാനിച്ച അവസാന പാദത്തിൽ കമ്പനി 73 ലക്ഷം രൂപയുടെ ലാഭമുണ്ടാക്കിയിട്ടുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications