ഓഹരി വിപണി നിക്ഷേപത്തിൽ നിന്ന് ഓഹരികളുടെ മൂല്യ വർധനവിനൊപ്പം അധിക വരുമാനം ഉണ്ടാക്കാൻ സാധിക്കുന്ന വഴിയാണ് ലാഭ വിഹിതം. മികച്ച ലാഭ വിഹിതം (ഡിവിഡന്റ്) നൽകുന്ന ഓഹരികൾ കണ്ടെത്തി നിക്ഷേപിച്ചാൽ വർഷത്തിൽ അധിക വരുമനം ഇതുവഴി ലഭിക്കും. ഒരു കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തില്‍ നിന്നാണ് കമ്പനികൾ ലാഭവിഹിതം നൽകുന്നത്. കമ്പനിയുടെ സാമ്പത്തിക പ്രകടനത്തെയും മാനേജ്മെന്റിന്റെ തീരുമാനത്തെയും ആശ്രയിച്ചാണ് ഡിവിഡന്റ് ലഭിക്കുന്നത്.
ഇത്തരത്തിൽ ഡിവിഡന്റ് പ്രഖ്യാപിച്ച് നിക്ഷേപകരുടെ ശ്രദ്ധ ആകർഷിച്ചൊരു ഓഹരിയാണ് തപരിയ ടൂൾസ് ലിമിറ്റഡ്. 3.35 കോടിയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷനുള്ള കമ്പനി 775 ശതമാനം ലാഭ വിഹിതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വെറും 11 രൂപ നിലവാരത്തിലുള്ള കമ്പനി ലാഭ വിഹിതം പ്രഖ്യാപിച്ചതിന് പിന്നാലെ തിങ്കളാഴ്ച അപ്പർ സർക്യൂട്ട് കയറി. കുറച്ചു കാണേണ്ട കമ്പനിയല്ല തപരിയ ടൂൾസ് എന്നർഥം. കമ്പനിയുടെ വിശദാംശങ്ങൾ ഈ ലേഖനത്തിൽ നോക്കാം.
തപരിയ ടൂൾസ്
1969-ൽ സ്ഥാപിതമായ തപരിയ ടൂൾസ് ഹാൻഡ് ടൂളുകളുടെ നിർമാണം, വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ്. മഹാരാഷ്ട്രയിലെ നാസികിൽ കമ്പനിക്ക് 42,832 ചതുരശ്ര മീറ്ററിലുള്ള പ്ലാന്റുണ്ട്. സ്ക്രൂ ഡ്രൈവറുകൾ, സൈഡ് കട്ടിംഗ് പ്ലയർ, ലോംഗ് നോസ് പ്ലയർ, സർക്ലിപ്പ് പ്ലയർ, വാട്ടർ പമ്പ് പ്ലയർ, പിൻസർ, വൈസ് ഗ്രിപ്പ് പ്ലയർ, ടൂൾ സെറ്റുകളും കിറ്റുകളും, ബോൾ പെയിൻ, ക്രോസ് പെയിൻ തുടങ്ങിയ വിവിധ ഉത്പ്പന്നങ്ങളണ് കമ്പനി നിർമിക്കുന്നത്.
സാമ്പത്തികം
2023 സാമ്പത്തിക വർഷത്തിന്റെ ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 194.70 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ മൊത്തം വരുമാനത്തേക്കാൾ .66 ശതമാനം കുറവാണിത്. രണ്ടാം പാദത്തിൽ 195.99 കോടി രൂപയായിരുന്നു. അതേസമയം 2022 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തേക്കാൾ വരുമാനത്തിൽ 2.80 ശതമാനത്തിന്റ വർധനവുണ്ടായി. 189.40 കോടി രൂപയായിരുന്നു മൊത്ത വരുമാനം. നികുതിക്ക് ശേഷമുള്ള അറ്റാദായം 19.29 കോടി രൂപയാണ്.
ഓഹരി വിശദാംശം
3.35 കോടി രൂപ വിപണി മൂല്യമുള്ള തപരിയ ടൂൾസ് ലിമിറ്റഡിന്റെ പ്രതിയോഹരി വരുമാനം 245.20 രൂപയാണ്. 0.04 മടങ്ങ് പിഇ റേഷ്യോയിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. പ്രതിയോഹരി ബുക്ക് വാല്യു 783.21 പരൂപയാണ്. കടബാധ്യതകളില്ല എന്നതും കമ്പനിയുടെ പ്രത്യേകതയാണ്. തിങ്കളാഴ്ച തപരിയ ടൂൾസിന്റെ ഓഹരി വില 4.95 ശതമാനം ഉയർന്ന് 11.02 രൂപയിലാണ് ക്ലോസ് ചെയ്തത്. കമ്പനി അപ്പർ സർക്യൂട്ട് തൊട്ടു.
കമ്പനിയുടെ 69.72 ശതമാനം ഓഹരികളും പ്രമോട്ടര്‍മാരുടെ കയ്യിലാണ്. 30.28 ശതമാനം ഓഹരികള്‍ റിട്ടെയില്‍ നിക്ഷേപകരുടെ കയ്യിലാണ്. വിദേശ നിക്ഷേപകര്‍ക്കും ആഭ്യന്തര നിക്ഷേപ കമ്പനികള്‍ക്കും തപരിയ ഓഹരിയില്‍ നിക്ഷേപമില്ല. 52 ആഴ്ചയിലെ ഉയര്‍ന്ന വില 12.14 രൂപയും താഴ്ന്ന വില 10.50 രൂപയുമാണ്.
ഡിവിഡന്റ്
2002 മുതല്‍ 19 തവണയാണ് തപരിയ ടൂൾസ് ലാഭ വിഹിതം കൈമാറിയത്. കഴിഞ്ഞ 12 മാസത്തിനിടെ 52.50 രൂപ ലാഭ വിഹിതമായി ഓഹരി ഉടമകൾക്ക് ലഭിച്ചു. കമ്പനിയുടെ ഡിവിഡന്റ് യീൽഡ് 476.41 ശതമാനമാണ്.
ഡിസംബര്‍ പാദ ഫലത്തിന് ശേഷം തപരിയ ടൂൾസ് ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചിടിട്ടുണ്ട്. 10 രൂപ മുഖവിലയുള്ള ഓഹരിക്ക് 775 ശതമാനം ലാഭ വിഹിതമാണ് നൽകുക. ഇത് പ്രകാരം ഓഹരിയൊന്നിന് 77.50 രൂപ ലഭിക്കും. ഇതിനുള്ള റെക്കോർഡ് തീയതി മാർച്ച് 16 ആണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഓഹരി വിപണിയിൽ ആശങ്ക; ആർബിഐ തീരുമാനത്തിനായി കാതോർത്ത് നിക്ഷേപകർ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?



Click it and Unblock the Notifications