പെന്നി ഓഹരികളിൽ മികച്ച അടിത്തറയുള്ളവ കണ്ടെത്തി നിക്ഷേപിക്കുന്നത് മൾട്ടിബാഗർ റിട്ടേൺ ലഭിക്കുന്നതിന് ഉപകരിക്കും. ഇത്തരത്തിലുള്ള ഓഹരികൾ തിരിയുന്നവരാണെങ്കിൽ കണ്ണുവെയ്ക്കേണ്ട ഒരു ഓഹരിയാണ് ഇന്റഗ്ര എസെൻഷ്യ ലിമിറ്റഡ്.
2022-23 സാമ്പത്തിക വർഷത്തിലെ നാലാം പാദഫലം പുറത്തു വന്നതിന് പിന്നാലെ ലാഭത്തിലുണ്ടായ വലിയ വർധനവാണ് ഈ പെന്നി ഓഹരിയെ വെള്ളിയാഴ്ച വാർത്തയിൽ നിറച്ചത്. 10 രൂപയിൽ താഴെ വിലയുള്ള ഓഹരി വെള്ളിയാഴ്ച വ്യാപാരത്തിനിടെ 3 ശതമാനം ഉയർന്നു.
ലാഭത്തിൽ വൻ വർധനവ്
ഇന്റഗ്ര എസെൻഷ്യയുടെ നാലാം പാദഫലത്തിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് അറ്റാദായമാണ്. കഴിഞ്ഞ വർഷത്തിലെ, 2022 മാർച്ച് പാദത്തെ അപേക്ഷേിച്ച് 210 ശതമാനം വർധനവാണ് 2023 നാലാം പാദത്തിലെ അറ്റാദായത്തിലുണ്ടായത്. 2022 മാർച്ചിൽ 0.54 കോടി രൂപയായിരുന്ന അറ്റാദായം 2023 മാർച്ച് പാദത്തിൽ 1.69 കോടി രൂപയായി ഉയർന്നു.

അതേസമയം 2022 ഡിസംബർ പാദത്തേക്കാൾ 25 ശതമാനം അറ്റാദായം കുറഞ്ഞു. കഴിഞ്ഞ പാദത്തിൽ 2.24 കോടിയായിരുന്നു അറ്റാദായം. കമ്പനിയുടെ പ്രവർത്തന വരുമാനം 2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ 34 ശതമാനം ഉയർന്ന് 67.27 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 50.19 കോടി രൂപയായിരുന്നു.
2023 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്റഗ്ര എസെൻഷ്യയുടെ ആകെ അറ്റാദായത്തിൽ 510 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. 2022 സാമ്പത്തിക വർഷത്തിൽ 1.09 കോടിയായിരുന്ന അറ്റാദായം 2023-ൽ 6.67 കോടി രൂപയായി. ഇതേ കാലയളവിൽ വരുമാനം 250 ശതമാനത്തിലധികം വർധിച്ച് 241.41 കോടി രൂപയായി.
ഓഹരികളിൽ നേട്ടം
കമ്പനിയുടെ ലാഭത്തിലുണ്ടായ വർധനവ് ഓഹരി വിലയിലും പ്രതിഫലിച്ചു. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഇന്റഗ്ര എസെൻഷ്യ ഓഹരികൾ 6.45 രൂപയിലാണ്. വെള്ളിയാഴ്ച വ്യാപാരത്തിന്റെ 6.68 ശതമാനത്തിലേക്ക് ഉയർന്ന ഓഹരികൾ 5 ശതമാനത്തോളം ഉയർന്നു. വ്യാഴാഴ്ച 6.35 രൂപയിൽ വ്യാപാരം അവസാനിപ്പിച്ച ഓഹരികൾ 6.55 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചത്.
കഴിഞ്ഞ 1 വർഷത്തിനിടെ മൾട്ടിബാഗർ റിട്ടേണാണ് ഓഹരികൾ നൽകിയത്. നിക്ഷേപകർക്ക് 258 ശതമാനം റിട്ടേൺ നൽകി. 2022 ഡിസംബർ 20 നാണ് ഓഹരി 52 ആഴ്‌ചയിലെ ഉയർന്ന നിരക്കായ 9.35 രൂപയിലെത്തിയത്. ഇതേ വർഷം മേയ് 30 തിന് ഓഹരി വില 1.74 രൂപയായിരുന്നു, ഇതാണ് 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്ക്. 2023-ൽ ഇതുവരെ ഇന്റഗ്ര എസെൻഷ്യ ഓഹരികൾ 5.15 ശതമാനം ഇടിഞ്ഞു.
ഇന്റഗ്ര എസെൻഷ്യ
അഗ്രി, ടെക്സ്റ്റൈൽ, എനർജി, അടിസ്ഥാന സൗകര്യം, വൈൻ നിർമാണം തുടങ്ങിയ മേഖലകളിൽ ബിസിനസുള്ള കമ്പനിയാണ് ഇന്റഗ്ര എസെൻഷ്യ. ജൈവ കാർഷിക ഉത്പന്നങ്ങളാണ് കാർഷിക മേഖലയിൽ വിപണനം ചെയ്യുന്നത്. വസ്ത്രങ്ങൾ, ഫർണിഷിംഗ് തുണിത്തരങ്ങൾ, ലിനൻ മെറ്റീരിയലുകൾ എന്നിവ വസ്ത്ര, ടെക്സ്റ്റൈൽ ബിസിനസിൽ ഉൾപ്പെടുന്നു.
2022 മാർച്ച് 31 മുതൽ ഊർജ മേഖലയിലും കമ്പനി പ്രവർത്തനം ആരംഭിച്ചു. സ്റ്റീൽ ഉത്പന്നങ്ങളുടെ നിർമാണത്തിലും അടിസ്ഥാന സൗകര്യ വികസന ഉത്പ്പന്നങ്ങളിലും കമ്പനിക്ക് ബിസിനസുണ്ട്. ഈയിടെ 40 കോടി രൂപ ചെലവിൽ പൂനെയിലുള്ളചാറ്റോ ഇൻഡേജ് വൈനറി കമ്പനി ഏറ്റെടുത്തിരുന്നു,
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications