നിക്ഷേപകരെ പാപ്പരാക്കിയും സമ്പന്നരാക്കിയും ശീലമുള്ളവയാണ് പെന്നി ഓഹരികൾ. ഞൊടിയിടയിൽ വില ഉയരാനും താഴാനും സാധ്യതയുള്ളതിനാൽ റിസ്കെടുക്കാൻ താൽപര്യമുള്ളവർ അതീവ ജാഗ്രതയടെ മാത്രമെ പെന്നി ഓഹരിയിൽ നിക്ഷേപിക്കാൻ പാടുള്ളൂ.
പെന്നി ഓഹരികളിൽ തന്നെ പല കള്ള നാണയങ്ങളുമുണ്ട്. നിക്ഷേപകരുടെ പണം വിഴുങ്ങിയ ഓഹരികൾ ഉണ്ടെങ്കിലും 1 വർഷത്തിനിടെ 4,616 ശതമാനം നേട്ടമുണ്ടാക്കി, ഓഹരി വില 1.55 രൂപുയിൽ നിന്ന് 73.10 രൂപയിലേക്ക് എത്തിയ പെന്നി ഓഹരിയെയാണ് ഈ ലേഖനത്തിൽ പരിചയപ്പെടുത്തുന്നത്.
രാജ് റയോൺ ഇൻഡസ്ട്രീസ്
കേന്ദ്ര ഭരണ പ്രദേശമായ ദാദർ നഗർ ഹവേലി ആസ്ഥാനമായി പ്രവർത്തിക്കുന്നൊരു ടെക്സ്റ്റൈൽ കമ്പനിയാണ് രാജ് റയോൺ ഇൻഡസ്ട്രീസ്, പോളിസ്റ്റർ ടെക്‌സ്‌ചറൈസ്ഡ് യാൻണ, പാർഷ്യൽ ഓറിയന്റഡ് യാൻ, ഫുള്ളി ഡ്രോൺ യാൻ എന്നിവയുടെ നിർമാണത്തിലും വിതരണത്തിലും ഏർപ്പെട്ട കമ്പനിക്ക് വർഷത്തിൽ 30,000 ടൺ ഉത്പാദന ശേഷിയുള്ള ഫാക്ടറി ദാദർ നഗർ ഹവേലിയിലുണ്ട്.
ഓഹരി വില കുതിപ്പ്
രാജ് റയോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് മികച്ച വരുമാനം നേടിക്കൊടുത്തു. 2022 മാർച്ച് 22 ന് 1.55 രൂപയിൽ ക്ലോസ് ചെയ്ത ഓഹരികൾ മാർച്ച് 22 ന് 73.10 രൂപയിലെത്തി.
ഒരു വർഷ കാലയളവിനുള്ളിൽ 4,616 ശതമാനം നേട്ടമാണ് ഓഹരി വിലയിലുണ്ടായാണ്. ഒരു വർഷം മുൻപ് ഈ ഓഹരിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചൊരാൾക്ക് ഇന്നത്തെ മൂല്യം 47.16 ലക്ഷം രൂപയായി വളരുമായിരുന്നു.
ചൊവ്വാഴ്ച സെഷനിൽ 74.59 രൂപയിൽ വ്യാപാരം അവസാനിപ്പിച്ച് രാജ് റയോൺ ഇൻഡസ്ട്രീസ് ബുധനാഴ്ച 2 ശതമാനം ഇടിഞ്ഞ് ലോവർ സർക്യൂട്ടിൽ 73.10 രൂപയിലാണ് ക്ലോസ് ചെയ്തത്. കഴിഞ്ഞ പത്ത് സെഷനുകളിൽ 18.24 ശതമാനം നഷ്ടമുണ്ടാക്കിയ ഓഹരി ഈ വർഷം 40.44 ശതമാനം നേട്ടവുമുണ്ടാക്കി.
രാജ് റയോൺ ഓഹരികൾ 2023 മാർച്ച് 9 ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 91.19 രൂപയിലെത്തിയിരുന്നു.
ഷെയർ ഹോൾഡിംഗ്
2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ കണക്ക് പ്രകാരം രാജ് റയോൺ ഇൻഡസ്ട്രീസ് പ്രൊമോട്ടർമാർ 52.35 കോടി ഓഹരികൾ അതായത് 94.14 ശതമാനം ഓഹരികൾ ഹോൾഡ് ചെയ്യുന്നുണ്ട്. 5.01 ഓഹരികളാണ് പബ്ലിക്കിനായി ലഭ്യമായിട്ടുള്ളത്.
മോശം സാമ്പത്തികം
2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ വരുമാനം റിപ്പോർട്ട് ദുർബലമാമെന്ന് കാണാം. ഡിസംബർ പാദത്തിൽ രാജ് റയോൺ ഇൻഡസ്ട്രീസ് 2.29 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.
2021 ഡിസംബർ പാദത്തിലെ ലാഭം 672.71 കോടി രൂപയായിരുന്നു. മൂന്നാം പാദത്തിൽ വില്പ്ന ഉയർന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ 0.06 കോടി രൂപയായിരുന്നു ആകെ വില്പന. 2023 മൂന്നാ പാദത്തിൽ ഇത് 26.01 കോടി രൂപയായി ഉയർന്നു.
ഡിസംബർ പാദത്തിൽ EBITDA 148.60 ശതമാനം ഉയർന്ന് 0.87 കോടി രൂപയിലെത്തി.
ട്വിസ്റ്റ്
2022 സെപ്റ്റംബറിൽ അവസാനിച്ച കാലയളവിലെ അർദ്ധവാർഷിക വരുമാനം അനുസരിച്ച് കമ്പനി നഷ്ടം കുറച്ചു കൊണ്ടു വന്നു. മുൻവർഷത്തെ കാലയളവിലെ 1.88 കോടി രൂപയുടെ നഷ്ടത്തിൽ നിന്ന് 0.25 കോടി രൂപയായി കുറഞ്ഞു. ഈ കാലയളവിൽ കമ്പനി വില്പന റിപ്പോർട്ട് ചെയ്തില്ല.
കഴിഞ്ഞ കുറച്ച് പാദങ്ങളിൽ, ഓഹരി വില കുതിച്ചു കയറിയ പാദങ്ങളിൽ കമ്പനി അറ്റ വില്പന റിപ്പോർട്ട് ചെയ്തിട്ടില്ല.ഇത് ഓഹരി വിലയിലെ കുതിച്ചുചാട്ടവും കമ്പനിയുടെ സാമ്പത്തികവും തമ്മിലുള്ള വിപരീത ബന്ധത്തെ സൂചിപ്പിക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

മാരുതി സുസുക്കി ഒന്നാം പാദ ഫലം: ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ റേറ്റിംഗും ടാർഗെറ്റ് പ്രൈസും ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications