3 വര്‍ഷത്തില്‍ 170% നേട്ടം; ഈ പെന്നി സ്റ്റോക്ക് അവകാശ ഓഹരി നല്‍കുന്നു; വാങ്ങണോ?

ഭാവിയിലെ വമ്പന്‍ ആദായം സ്വപ്നം കണ്ടാണ് മിക്കവരും പെന്നി ഓഹരികള്‍ക്ക് പിന്നാലെ കൂടുന്നത്. ചിലര്‍ പോര്‍ട്ട്ഫോളിയോ വൈവിധ്യവത്കരണത്തിന്റെ ഭാഗമായും ഇത്തരം കുഞ്ഞന്‍ ഓഹരികളെ തെരഞ്ഞെടുക്കാറുണ്ട്. ഏതൊരു നിക്ഷേപത്തിനും അതിന്റേതായ റിസ്‌കും മറുവശത്തുണ്ടാകും. എന്നാല്‍ സൂക്ഷ്മതയോടെ തെരഞ്ഞെടുത്താല്‍ പെന്നി ഓഹരികളില്‍ നിന്നും കൈനിറയെ നേട്ടവും സ്വന്തമാക്കാനാകും.

റൈറ്റസ് ഇഷ്യു

അതേസമയം ഓരോ ഓഹരിയുടമയ്ക്കും നിലവിലുള്ള ഓഹരികളുടെ എണ്ണത്തിന് ആനുപാതികമായി കമ്പനി അനുവദിക്കുന്നതാണ് അവകാശ ഓഹരി (റൈറ്റസ് ഇഷ്യു). അതായത് ഓഹരികള്‍ ദ്വിതീയ വിപണിയിലൂടെ മാര്‍ക്കറ്റ് വിലയില്‍ വാങ്ങുന്നതിന് പകരം കമ്പനിയുടെ പക്കല്‍ നിന്നും നേരിട്ടുവാങ്ങാന്‍ (വിലക്കിഴിവില്‍) നിക്ഷേപകന് ലഭിക്കുന്ന അവസരമാണിത്. ഉടന്‍ അവകാശ ഓഹരിക്കുള്ള നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി റെക്കോഡ് തീയതി പ്രഖ്യാപിച്ച മള്‍ട്ടിബാഗര്‍ പെന്നി ഓഹരിയുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.

ട്രാന്‍സ്‌വാറന്റി ഫൈനാന്‍സ്

ട്രാന്‍സ്‌വാറന്റി ഫൈനാന്‍സ്

മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് ട്രാന്‍സ്‌വാറന്റി ഫൈനാന്‍സ് ലിമിറ്റഡ്. 1994-ലാണ് തുടക്കം. വിവിധതരം വായ്പകളും മൂലധന വിപണിയുമായി ബന്ധപ്പെട്ട സേവനങ്ങളിലുമാണ് കമ്പനിയുടെ പ്രവര്‍ത്തനം ശ്രദ്ധയൂന്നീയിരിക്കുന്നത്. ഇതിനോടൊപ്പം മാര്‍ഗോപദേശ സേവനങ്ങളും നിക്ഷേപക ബാങ്കിംഗ്, കോര്‍പറേറ്റ് വായ്പകളിലും അവസരങ്ങള്‍ പരീക്ഷിക്കുന്നുണ്ട്. ഓഹരി/ വസ്തു/ സ്വര്‍ണം പോലെയുള്ള ഈടിന്മേലാണ് വായ്പകള്‍ അനുവദിക്കുന്നത്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

നിലവില്‍ ട്രാന്‍സ്‌വാറന്റി ഫൈനാന്‍സ് കമ്പനിയുടെ വിപണി മൂല്യം 26 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 7.67 രൂപ നിരക്കിലാണുള്ളത്. ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ട്രാന്‍സ്‌വാറന്റി ഫൈനാന്‍സ് നേടിയ വരുമാനം 2.62 കോടിയും അറ്റനഷ്ടം 1.16 കോടിയുമായിരുന്നു. വരുമാനത്തില്‍ നേരിയ വളര്‍ച്ച പ്രകടമാക്കിയപ്പോള്‍ അറ്റനഷ്ടം ഇരട്ടിയായി.

2012-നു ശേഷം ലാഭവിഹിതം നല്‍കിയിട്ടില്ല. അതേസമയം ട്രാന്‍സ്‌വാറന്റി ഫൈനാന്‍സ് കമ്പനിയുടെ ഓഹരികളില്‍ 54 ശതമാനം പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. ബാക്കിയുള്ള 46 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണ്.

ഫൈനാന്‍സ് ഓഹരി

ചൊവ്വാഴ്ച 10.70 രൂപയിലായിരുന്നു ട്രാന്‍സ്‌വാറന്റി ഫൈനാന്‍സ് (BSE: 532812, NSE : TFL) ഓഹരിയുടെ ക്ലോസിങ്. ഒരു വര്‍ഷക്കാലയളവില്‍ ഈ പെന്നി ഓഹരിയുടെ ഉയര്‍ന്ന വില 14.5 രൂപയും താഴ്ന്ന വില 5.55 രൂപയുമാണ്.

അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 7 ശതമാനം നേട്ടവും ഒരു മാസത്തിനിടെ 16 ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തി. സമാനമായി 3 മാസക്കാലയളവില്‍ 43 ശതമാനം വര്‍ധനയും ഒരു വര്‍ഷത്തിനിടെ 77 ശതമാനം നേട്ടവും ട്രാന്‍സ്‌വാറന്റി ഫൈനാന്‍സ് ഓഹരികള്‍ സമ്മാനിച്ചു.

അവകാശ ഓഹരി

അവകാശ ഓഹരി: ട്രാന്‍സ്‌വാറന്റി ഫൈനാന്‍സ് പുറത്തിറക്കിയ നിര്‍ദേശങ്ങള്‍

  • റൈറ്റ്സ് ഇഷ്യൂ-: പരമാവധി 24.46 കോടി രൂപ/ 2,44,60,568 ഓഹരികള്‍.
  • അവകാശ ഓഹരി വില-: 10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 0 രൂപ പ്രീമിയത്തിലാകും (ആകെ 10 രൂപ) അവകാശ ഓഹരികള്‍ നല്‍കുന്നത്.
  • റൈറ്റ്‌സ് എന്റ്റൈറ്റില്‍മെന്റ് റേഷ്യോ-: 1:1 അനുപാതത്തിലാകും അവകാശ ഓഹരി വിതരണം ചെയ്യുക. അതായത് കൈവശമുള്ള ഓരോ ഓഹരിക്കും വീതം അധികമായി ഒരു അവകാശ ഓഹരി കൂടി ലഭിക്കും.
  • എക്സ് റൈറ്റ്സ് തീയതി-: അര്‍ഹതയുള്ള ഓഹരിയുടമകളെ കണ്ടെത്തുന്നതിനായുള്ള എക്സ് റൈറ്റ്സ് തീയതി നവംബര്‍ 4 ആണ്.
  • റൈറ്റ് ഇഷ്യൂ കാലാവധി-: അവകാശ ഓഹരിക്കു വേണ്ടി അപേക്ഷിക്കാനുള്ള തീയതി ആരംഭിക്കുന്നത് 2022 നവംബര്‍ 15-നും അവസാനിക്കുന്നത് അതേമാസം 29-നുമായിരിക്കും.
  • പണമിടപാട്: അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ 3 രൂപയും ബാക്കി 7 രൂപ വിവിധ ഘട്ടങ്ങളില്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം ആവശ്യപ്പെടുന്ന പ്രകാരവും നല്‍കണം.
അവകാശ ഓഹരി- ഗുണമുണ്ടോ?

അവകാശ ഓഹരി- ഗുണമുണ്ടോ?

കമ്പനിയുടെ ബിസിനസ് വിപുലീകരണത്തിന് ആവശ്യമായ കൂടുതല്‍ മൂലധനം സമാഹരിക്കാനുള്ള താരതമ്യേന എളുപ്പവും ചെലവു കുറഞ്ഞതും ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നതുമായ മാര്‍ഗമാണ് അവകാശ ഓഹരികള്‍. കമ്പനിയുടെ ബാധ്യതകളും ഇക്വിറ്റി മൂലധനവും തമ്മിലുള്ള അനുപാതം മെച്ചപ്പെട്ടതാക്കി നിലനിര്‍ത്താന്‍ അവകാശ ഓഹരികള്‍ വഴി സാധ്യമാകുന്നു. ചുരുക്കം ചില കമ്പനികളെങ്കിലും റൈറ്റ്‌സ് ഇഷ്യു വഴി സമാഹരിച്ച തുക ബാധ്യതകള്‍ തീര്‍ക്കാന്‍ ഉപയോഗിക്കുകയും അതുവഴി തങ്ങളുടെ സാമ്പത്തിക കെട്ടുറപ്പ് മികച്ചതാണെന്ന് കാണിക്കുകയും ചെയ്തുവരാറുണ്ട്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X