തുടർച്ചയായ നാല് ട്രേഡിംഗ് സെഷനിലെ ഇടിവിന് ശേഷം ബുധനാഴ്ച ഇന്ത്യൻ വിപണി നേരിയ നേട്ടിലാണ് വ്യാപാരം നടത്തുന്നത്. മിഡ് കാപ്, സ്മോൾ കാപ് സൂചികളടക്കം മിക്ക സൂചികളും നേട്ടത്തിലാണ്. വിപണിയിൽ നേട്ടത്തിൽ തുടരുമ്പോൾ ടെലികമ്മ്യൂണിക്കേഷൻ സെക്ടറിൽ നിന്നുള്ളൊരു സ്മോൾ കാപ് ഓഹരി ശ്രദ്ധേയമായ പ്രകടനം നടത്തുന്നുണ്ട്.
കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്ന് 287 കോടി രൂപയുടെ കരാർ നേടിയ കമ്പനിയുടെ ഓഹരികൾ ബുധനാഴ്ച 5 ശതമാനത്തോളം ഉയർന്നു. മുന്നോട്ട് വളർച്ച സാധ്യത കാണുന്ന ഈ കുഞ്ഞൻ പൊതുമേഖല ഓഹരിയുടെ വിശദാംശങ്ങൾ നോക്കാം.
റെയിൽടെൽ കോർപ്പറേഷൻ
ഇന്ത്യൻ റെയിൽവെയ്ക്ക് കീഴിൽ വാർത്ത വിനിമയ സേവനങ്ങൾ നൽകുന്ന കമ്പനിയാണ് റെയിൽടെൽ കോർപ്പറേഷൻ. 3,371.46 കോടി രൂപ വിപണി മൂല്യമുള്ള ഈ സ്മോൾ കാപ് കമ്പനി പാൻ-ഇന്ത്യ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുള്ള രാജ്യത്തെ ഏറ്റവും വലിയ ന്യൂട്രൽ ടെലികോം ഇൻഫ്രാസ്ട്രക്ചർ ദാതാക്കളിൽ ഒന്നാണ്.
മിനി രത്ന പദവിയുള്ള കമ്പനി റെയിൽവെയ്ക്ക് ട്രെയിൻ ഗതാഗതത്തിനും അഡ്മിനിസ്ട്രേഷൻ നെറ്റ്‌വർക്ക് സംവിധാനങ്ങൾക്കുമള്ള ബ്രോഡ്‌ബാൻഡ് ടെലികോം സേവനങ്ങൾ നൽകുന്നു. 61,000 ത്തിലധികം കിലോ മീറ്റർ ഒപ്റ്റിക് ഫൈബർ ശൃംഖലയും 3108 ലധികം റെയിൽവെ സ്റ്റേഷനും റെയിൽടെൽ കവർ ചെയ്യുന്നു. സ്വകാര്യ ഉപഭോക്താക്കള്‍ക്കും ടെലികോം സേവനങ്ങള്‍ നല്‍കുന്നു.
കരാർ
ബുധനാഴ്ച റെയിൽടെൽ കോർപ്പറേഷനെ നിക്ഷേപകരുടെ ശ്രദ്ധയിലെത്തിച്ചത് സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സി-ഡാക്) ൽ നിന്ന് ലഭിച്ച 287.57 കോടി രൂപയുടെ കരാറാണ്. ന്യൂഡൽഹിയിലെയും ബെംഗളൂരുവിലെയും സി-ഡാക് ഗ്രീൻഫീൽഡ് ഡാറ്റാ സെന്ററുകളിൽ ഐടി അടിസ്ഥാന സൗകര്യ വികസനം, ഇൻസ്റ്റാളേഷൻ, ഇന്റഗ്രേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കായുള്ള കരാറാണ് റെയിൽടെൽ കോർപ്പറേഷന് ലഭിച്ചത്.
ഓഹരി വിലയിൽ കുതിപ്പ്
കരാർ വാർത്ത പുറത്ത് വന്നതിന് പിന്നാലെ റെയിൽടെൽ കോർപ്പറേഷന്റെ ഓഹരികൾ ബുധനാഴ്ചത്തെ ഇൻട്രാഡേ ട്രേഡിൽ ഏകദേശം 5 ശതമാനം ഉയർന്ന് 110 രൂപയിലെത്തി. 1 മണിക്ക് കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയായ 105 രൂപയേക്കാൾ 2.05 ശതമാനം ഉയർന്ന് 107.20 രൂപയിലാണ് ഓഹരികൾ വ്യാപാരം ചെയ്യുന്നത്. ഈ വർഷം ഇതുവരെ 15 ശതമാനത്തിലധികം ഓഹരി വിലയിൽ ഇടിവുണ്ടായി.
അതേസമയം കഴിഞ്ഞ 12 മാസത്തിനുള്ളിൽ റെയിൽടെൽ ഓഹരികൾ 21 ശതമാനമാണ് ഉയർന്നത്. 84 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. ഉയർന്ന വില 148.70 രൂപ.
വാങ്ങിയാൽ നേട്ടമുണ്ടോ
ട്രെൻഡ്‌ലൈൻ ഡാറ്റ അനുസരിച്ച് റെയിൽടെൽ കോർപ്പറേഷന്റെ ഏറ്റവും ഉയർന്ന ലക്ഷ്യ വില 145 രൂപയാണ്. അതേസമയം ശരാശരി ലക്ഷ്യ വില കണക്കാക്കുന്നത് 127.5 രൂപയാണ്. ഇതുപ്രകാരം നിലവിലെ വിപണി വിലയേക്കാൾ 18 ശതമാനം വളർച്ച സാധ്യതയുണ്ട്. അനസില്റ്റുകളുടെ വിശകലനത്തിൽ ഓഹരികൾ വാങ്ങാനാണ് നിർദ്ദേശിക്കുന്നത്.
ടിപ്സ്ടുട്രേഡിലെ എപി രാമചന്ദ്രന്റെ വിശകലനത്തിൽ, പ്രതിദിന ചാർട്ടുകളിൽ 111 രൂപയിൽ റെയിൽടെൽ കോർപ്പറേഷൻ ഓഹരികൾക്ക് ശക്തമായ പ്രതിരോധമുണ്ട്. ഈ നിലവാരത്തിന് മുകളിലെത്തിയാൽ സമീപകാലത്ത് 117-124 രൂപയിലേക്ക് ഓഹരി വില എത്താം. 104 രൂപയിലാണ് ഓഹരിക്ക് പിന്തുണയുള്ളത്.
സാമ്പത്തികം
2023 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 462.17 കോടി രൂപയാണ് ഈ സ്മോൾ കാപ് കമ്പനിയുടെ വരുമാനം. കഴിഞ്ഞ പാദത്തേക്കാൾ വരുമാനം വർധിപ്പിക്കാൻ കമ്പനിക്ക് സാധിച്ചു. 5.02 ശതമാനത്തിന്റെ വർധനവുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ വരുമാനത്തേക്കാൾ 2.53 ശതമാനം കുറവാണിത്. 31.95 കോടി രൂപയാണ് അറ്റാദായം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications