മികച്ച സാമ്പത്തിക അടിത്തറയുള്ള സ്മോൾ കാപ് കമ്പനികൾ കണ്ടെത്തി നിക്ഷേപിക്കുന്നത് വഴി ഇവയുടെ വളർച്ചാ ഘട്ടത്തിൽ നേട്ടമുണ്ടാക്കാൻ നിക്ഷേപകനും സാധിക്കും. ലിസ്റ്റ് ചെയ്ത ആയിരക്കണക്കിന് കമ്പനികളിൽ നിന്ന് ഇത്തരത്തിലുള്ളവ കണ്ടെത്തുക എന്നതാണ് പ്രധാന കാര്യം.
വിപണിയിൽ നിക്ഷേപകരുടെ കണ്ണുടയ്ക്കേണ്ട ഇത്തരമൊരു ഓഹരിയെ പറ്റിയാണ് ചുവടെ വിശദമാക്കുന്നത്. 16 ട്രെഡിംഗ് സെഷനുകൾക്കിടെ 127 ശതമാനം വളര്‍ച്ച കൈവരിച്ച ഈ സ്മോൾ കാപ് ഓഹരിയിൽ 66 ശതമാനത്തോളം വളർച്ച അവശേഷിക്കുന്നതായാണ് വിലയിരുത്തൽ. ടെക്സ്റ്റൈൽ സെക്ടറിൽ നിന്നുള്ള ഈ ഓഹരി പരിചയപ്പെടാം.
സൂര്യലത സ്പിന്നിംഗ് മിൽ ലിമിറ്റഡ്
1983-ൽ സ്ഥാപിതമായ ടെക്സ്റ്റൈൽ കമ്പനിയാണ് സൂര്യലത സ്പിന്നിംഗ് മിൽ ലിമിറ്റഡ്. പോളിസ്റ്റർ സ്പൺ നൂൽ, ബ്ലെൻഡഡ് നൂൽ തുടങ്ങിയ സിന്തറ്റിക് നൂലുകളുടെ നിർമാണവും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ്. കമ്പനിയുടെ ഉൽപ്പന്ന ശ്രേണിയിൽ പോളിസ്റ്റർ വിസ്കോസ് നൂൽ (ഗ്രേ) പോളിസ്റ്റർ വിസ്കോസ് നൂൽ, പോളിസ്റ്റർ നൂൽ തുടങ്ങിയവ ഉൾപ്പെടുന്നു.
തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് കല്‍വകുര്‍ത്തിയിലും ഊരുകൊണ്ടപേട്ടയിലുമായി 2 നിര്‍മാണ യൂണിറ്റുകളുണ്ട്. ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്ന് 1 മണിക്കൂർ ദൂരത്തിലാണ് ഈ യൂണിറ്റുകൾ. ഈ നിർമാണ യൂണിറ്റുകളിൽ നിന്നായി കമ്പനിക്ക് വർഷത്തിൽ 30 കിലോ ടണ്‍ നൂല്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും.
ഓഹരി വില
300 കോടി രൂപ വിപണി മൂലധനമുള്ള ഈ സ്‌മോള്‍ കാപ് ഓഹരിയുടെ മുന്നേറ്റം ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ 16 സെഷനുകളിലായി 127 ശതമാനം വളര്‍ച്ചയാണ് സൂര്യലത സ്പിന്നിംഗ് മില്‍ ഓഹരി വിലയിലുണ്ടായത്. ഫെബ്രുവരി 15ന് 308 .45 രൂപയിലുണ്ടായിരുന്ന ഓഹരി വില മാര്‍ച്ച് 10 ന് 702 രൂപയിലാണ് ക്ലോസ് ചെയ്തത്.
തിങ്കളാഴ്ച ഓഹരി അപ്പർ സർക്യൂട്ടിലെത്തി 52 ആഴ്ചയിലെ പുതിയ ഉയർന്ന വില കുറിച്ചു. 4.99 ശതമാനം ഉയര്‍ന്ന് 738.05 രൂപയാണ് നിലവിൽ ഓഹരി വില. 52 ആഴ്ചത്തെ താഴ്ന്ന വില 272.40 രൂപയാണ്. കമ്പനിയുടെ 70.36 ശതമാനം ഓഹരികളും പ്രൊമോട്ടര്‍മാരുടെ കയ്യിലാണ്. ബാക്കി ഓഹരികള്‍ റീട്ടെയില്‍ നിക്ഷേപകരുടെ കയ്യിലാണ്.
സാമ്പത്തികം
സൂര്യലത സ്പിന്നിംഗ് മില്ലിന്റെ സാമ്പത്തികം പരിശോധിച്ചാൽ തുടർച്ചയായ വർഷങ്ങളിൽ പുരോഗതി എല്ലാ മേഖലയിലും കാണാം. 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 9 മാസത്തെ കമ്പനിയുടെ ലാഭം 17 ശതമാനം വളർച്ചയിലാണ്. 25.88 കോടിയാണ് 9 മാസത്തെ ലാഭം. ആകെ വില്പന 8.33 ശതമാനം വളര്‍ന്ന് 372.94 കോടിയിലാണ്. സൂര്യലത സ്പിന്നിംഗ് മില്‍സിന്റെ റിട്ടേണ്‍ റേഷ്യോകളും അടുത്ത കാലത്ത് സ്ഥിരമായ പുരോഗതി കൈവരിച്ചു.
2022 സാമ്പത്തിക വർഷത്തിൽ റിട്ടേണ്‍ ഓണ്‍ അസ്റ്റ് (ROA) 15.96 ശതമനമാണ്. 2021 സാമ്പത്തികവര്‍ഷത്തിലിത് 6.85 ശതമാനവും 2020 സാമ്പത്തിക വർഷത്തില്‍ 5.06 ശതമാനവുമയിരുന്നു. റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി (ROE) 2022 സാമ്പത്തിക വര്‍ഷത്തില്‍ 27.77 ശതമാനമാണ്. 2020 തില്‍ 11.53 ശതമാനമായിരുന്നു.
റിട്ടേണ്‍ ഓണ്‍ ക്യാപിറ്റൽ എംപ്ലോയിഡ് (ROCE) ഉയര്‍ന്ന 2020 തിലെ 13.28 ശതമാനത്തില്‍ നിന്ന് 2022 ലേക്ക് 27.54 ശതമാനമായാണ് ഉയർന്നത്. നിലവില്‍ 6.12 മടങ്ങാണ് പിഇ റേഷ്യോ. പ്രതിയോഹരി ബുക്ക് വാല്യു 458.08 രൂപയാണ്.
ഗുണപരമായ ഘടകങ്ങൾ
വാല്യു ഇന്‍വസ്റ്ററായ മനീഷ് ഗോയല്‍ കമ്പനിയെ പറ്റി പോസറ്റീവ് കാഴ്ചപാടാണ് മുന്നോട്ട് വെയ്ക്കുന്നത്. സ്പിന്നിംഗ് മില്‍ ഹബ്ബായിരുന്ന തുര്‍ക്കിയിലെ ഭൂകമ്പം ഇന്ത്യന്‍ മില്ലുകളിലേക്ക് കൂടുതല്‍ ഓര്‍ഡറുകളെത്തിക്കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. തുര്‍ക്കിയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. ഇതോടൊപ്പ കോട്ടണ്‍ വില കുറഞ്ഞതും ചൈനയിലെ +1 പോളിസിയും ഇന്ത്യൻ സ്പിന്നിംഗ് കമ്പനികൾക്ക് ഗുണകരമായി.
ഏഷ്യൻ മേഖലയിലെ മറ്റു പ്രധാന വിപണിയായ ശ്രീലങ്കയിലെയും പാകിസ്ഥാനിലെയും അസ്ഥിരമായ രാഷ്ട്രീയ സാഹചര്യവും ബംഗ്ലാദേശിലെ വേതന പ്രശ്നങ്ങളും ഇവിടെ നിന്നുള്ള കയറ്റുമതിയുടെ ഒരു പങ്ക് ഇന്ത്യയിലെ വസ്ത്ര നിര്‍മാതാക്കളിലേക്ക് എത്തും. ഗ്രഹാം ഫോർമുല അടിസ്ഥാനമാക്കി സൂര്യലത സ്പിന്നിംഗ് മില്ലിന്റെ ന്യായവില ഏകദേശം 1,167 രൂപയാണെന്ന് മനീഷ് ഗോയല്‍ സൂചിപ്പിക്കുന്നത്. ഇത് വിപണി നിലവിലെ വിപണി വിലയേക്കാള്‍ 66 ശതമാനം കൂടുതലാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications