ചാഞ്ചാട്ടത്തിൽ തുടർന്ന വിപണിക്ക് മുന്നോട്ടുള്ള ഊർജമാവുകയാണ് കമ്പനികളുടെ ഡിസംബർ പാദഫലം. ഇന്ത്യൻ കമ്പനികളുടെ മികച്ച പാദഫലവും അനുകൂലമാകുന്ന ആഗോള സൂചനകളും ഇന്ത്യൻ ആഭ്യന്തര സൂചികകളെ പുതിയ ഉയരത്തിലേക്ക് എത്തിക്കുകയാണ്. തിങ്കളാഴ്ച സർവകാല ഉയരത്തിലെത്തിയ ശേഷമുള്ള ലാഭമെടുപ്പിലാണ് ചൊവ്വാഴ്ച ഓഹരികൾ ഇടിവിലേക്ക് പോയത്. ഐടി കമ്പനികളുടെ പാദഫലങ്ങൾ വിപണി പ്രതീക്ഷയ്ക്ക് മുകളിൽ രേഖപ്പെടുത്തിയതിനാലാണ് കഴിഞ്ഞ ദിവസങ്ങളിൽ മികച്ച കുതിപ്പ് സൂചികളിലുണ്ടായത്.
വരും ദിവസങ്ങളിൽ കൂടുതൽ പാദഫലങ്ങൾ പുറത്ത് വരാനിരിക്കെ മികച്ച റിസൾട്ടുകൾ ഓഹരികളെയും സൂചികകളെയും ചലിപ്പിക്കും. ഇക്കൂട്ടത്തിൽ വിവിധ ബ്രോക്കറേജുകൾ പ്രതീക്ഷ പുലർത്തുന്ന ഓഹരികളിലൊന്നാണ് പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വൺ97 കമ്മ്യൂണിക്കേഷൻ. ജനുവരി 19 തിന് ഡിസംബർ പാദഫലം പ്രഖ്യാപിക്കാനിരിക്കുന്ന ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷൻ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. മികച്ച റിസൾട്ട് രേഖപ്പെടുത്തുമെന്നാണ് ബ്രോക്കറേജുകളുടെ വിലയിരുത്തലും 'ബൈ' റേറ്റിംഗുകളുമാണ് ഓഹരിയെ ശ്രദ്ധാകേന്ദ്രമാക്കി നിലനിർത്തുന്നത്.

മികച്ച പാദഫലമെന്ന് പ്രതീക്ഷ
പേടിഎം മികച്ച പാദഫലം റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് വിശകലന വിദഗ്ധരുടെ അനുമാനം. ഡോലാള്‍ട്ട് ക്യാപിറ്റലിന്റെ വിലയിരുത്തലില്‍ കമ്പനിയുടെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഡിസംബര്‍ പാദത്തേക്കാള്‍ 35.10 ശതമാനവും മുന്‍ പാദത്തേക്കാള്‍ 10.70ശതമാനവും വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ്. കമ്പനിയുടെ അറ്റനഷ്ടം 255.30 കോടി രൂപയായി കുറയുമെന്നും ഡോലാള്‍ട്ട് ക്യാപിറ്റല്‍ വിലയിരുത്തുന്നു. സെപ്റ്റംബര്‍ പാദത്തില്‍ കമ്പനി 290.50 കോടി രൂപ നഷ്ടം വഹിച്ചിരുന്നു.
കമ്പനിയുടെ ഇബിഐടി നഷ്ടം 397.70 കോടി രൂപയായി കുറയാനുള്ള മറ്റൊരു സാധ്യതയും കമ്പനി കാണുന്നു. കഴിഞ്ഞ പാദത്തില്‍ 411.1 കോടി രൂപയുടെ ഇബിഐടി നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. ജനുവരി 19തിനാണ് കമ്പനി പാദഫലം പ്രഖ്യാപിക്കുന്നത്.
ലക്ഷ്യവില
പേടിഎമ്മിന്റെ മൂന്നാം പാദഫലത്തില്‍ ഉത്സവ സീസണിലുണ്ടായ ഉയര്‍ന്ന പേയ്‌മെന്റ് ബിസിനസ് വളര്‍ച്ച മികച്ച പ്രകടനത്തിന് കാരണമാകുമെന്നാണ് ഡോളാള്‍ട്ട് ക്യാപിറ്റല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 'ബൈ' റേറ്റിംഗോടെ പേടിഎം ഓഹരിക്ക് 1,320 രൂപയാണ് ഫിനാന്‍ഷ്യല്‍ സ്ഥാപനം നല്‍കുന്ന ലക്ഷ്യവില. ചൊവ്വാഴ്ചയിലെ ക്ലോസിംഗ് നിലയായ 747.35 രൂപ പ്രകാരം ഓഹരിക്ക് 76 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണിത് കാണുന്നത്.
മറ്റു ബ്രോക്കറേജുകൾ
ജനുവരി 15ന് ആഗോള ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ യുബിഎസ് പേടിഎം ഓഹരിക്ക് ബൈ റേറ്റിംഗ് നൽകിയിരുന്നു. ലക്ഷ്യവില 900 രൂപയാണ് ബ്രോക്കറേജ് നൽകുന്ന ലക്ഷ്യവില. 2025 സാമ്പത്തിക വർഷത്തോടെ കമ്പനിയുടെ ഇബിഐടിഡഎ ബ്രേക്ക്ഇവൻ ആകുമെന്നാണ് വിലയിരുത്തൽ.
യെസ് സെക്യൂരിറ്റീസിന്റെ അനുമാനത്തിൽ 2024 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ പേടിഎമ്മിന്റെ വരുമാനത്തിൽ വാർഷികാടിസ്ഥാനത്തിൽ 32 ശതമാനം വർധൻവാണ് ബ്രോക്കറേജ് കാണുന്നത്. മുൻപാദത്തേക്കാൾ 8.1 ശതമാനം വളർച്ചയും ബ്രോക്കറേജ് പ്രതീക്ഷിക്കുന്നു. പേടിഎമ്മിന്റെ നഷ്ടം 280 കോടി രൂപയായി കുറയുമെന്നാണ് യെസ് സെക്യൂരിറ്റീസിന്റെ വിലയിരുത്തൽ. 775 രൂപയാണ് ബ്രോക്കറേജ് ഓഹരിക്ക് നൽകുന്ന ലക്ഷ്യവില.
ഓഹരി വില
മൂന്ന് മാസത്തിനിടെ തിരുത്തൽ നേരിട്ട ഓഹരി 20.31ശതമാനമാണ് ഇടിഞ്ഞത്. അതേസമയം ഒരു മാസത്തിനിടെ 23.3 ശതമാനത്തിന്റെ റിട്ടേണും ഓഹരി നൽകി. ചൊവ്വാഴ്ച 4.65 ശതമാനം നേട്ടത്തിൽ 747.35 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. പേടിഎം ഓഹരിയിൽ മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപം വർധിപ്പിക്കുകയാണെന്ന് ഒക്‌ടോബർ-ഡിസംബർ കാലയളവിലെ ഡാറ്റ കാണിക്കുന്നു. 23 മ്യൂച്വൽ ഫണ്ടുകൾക്ക് പേടിഎമ്മിൽ 4.99 ശതമാനം ഓഹരിയുണ്ട്. നേരത്തെ 19 ഫണ്ടുകൾക്ക് 2.79 ശതമാനായിരുന്നു ഓഹരി പങ്കാളിത്തം.
അറിയിപ്പ്
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നൽകുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭ നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
