ഓഹരി വിപണിയിൽ നിക്ഷേപകരുടെ നോട്ടം മൾട്ടിബാഗർ ഓഹരികളിലാണ്. നിക്ഷേപകർക്ക് വലിയ നേട്ടം നൽകിയ നിരവധി ഓഹരികൾ വിപണിയിലുണ്ട്. 10 വർഷത്തിനിടെ നിക്ഷേപകർക്ക് 1360 ശതമാനത്തിന്റെ നേട്ടം നൽകിയൊരു ലാർജ്കാപ് ഓഹരി ഇപ്പോൾ വാങ്ങാൻ നിർദ്ദേശിച്ചിരിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ്.
മുൻനിര ടയർ നിർമാണ കമ്പനിയായ ബാൽകൃഷ്ണ ഇൻഡസ്ട്രീസാണ് ഐസിഐസിഐ സെക്യൂരിറ്റീസ് നിർദ്ദേശിക്കുന്നത് നിലവിലെ വിപണി വിലയിൽ ഓഹരികൾ വാങ്ങുകയാണെങ്കിൽ 10 ശതമാനം നേട്ടമാണ് ബ്രോക്കറേജ് പറയുന്നത്. ഓഹരിയുടെ ലക്ഷ്യവില ചുവടെ അറിയാം.
ബാൽകൃഷ്ണ ഇൻഡസ്ട്രീസ്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ടയർ നിർമാണ കമ്പനിയാണ് ബാൽകൃഷ്ണ ഇൻസ്ട്രീസ്. അഗ്രികൾച്ചറൽ, ഇൻഡസ്ട്രിയൽ ആൻഡ് കൺസ്ട്രക്ഷൻ, എർത്ത്മൂവേഴ്സ് പോർട്ട് പോർട്ട്, മൈനിംഗ്, ഫോറസ്ട്രി, ഓൾ-ടെറൈൻ വെഹിക്കിൾസ് (എടിവി) തുടങ്ങിയ സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിൽ ഓഫ്-ഹൈവേ ടയറുകൾ (ഒഎച്ചടി) നിർമാണവും വിതരണവും നടത്തുന്ന കമ്പനിയാണിത്. ലോകത്തെമ്പാടും വിതരണ ശൃംഖലയും ബാൽകൃഷ്ണ ഇൻഡസ്ട്രീസിനുണ്ട്.

ഓഹരി വില
39,417.38 കോടി രൂപ മാർക്കറ്റ് ക്യാപിറ്റലൈസേഷനുള്ള ബാൽകൃഷ്ണ ഇൻഡസ്ട്രീസിന്റെ ഓഹരികൾ കഴിഞ്ഞ 10 വർഷത്തിനിടെ 1360 ശതമാനത്തിലധികം ഉയർന്ന് ദീർഘകാല ഓഹരി ഉടമകൾക്ക് മൾട്ടിബാഗർ റിട്ടേണാണ് നൽകിയത്. 2,451 രൂപയാണ് 52 ആഴ്‌ചയിലെ ഉയർന്ന വില.ഇവിടെ നിന്ന് 19 ശതമാനത്തിലധികം തിരുത്തലുകൾ വരുത്തി നിലവിൽ 1974.40 രൂപയിലാണ് ബാൽകൃഷ്ണ ഇൻഡസ്ട്രീസ് വ്യാപാരം നടക്കുന്നത്.
52 ആഴ്‌ചയിലെ താഴ്ന്ന വില 1,801 രൂപയാണ് ഇവിടെ നിന്ന് 10 ശതമാനത്തിലധികം നേട്ടത്തിലാണ് നിലവിലുള്ളത്. 58.3 ശതമാനം ഓഹരികളും പ്രമോട്ടർമാരുടെ കൈവശമാണ്. 14 ശതമാനം ഓഹരികൾ വിദേശ നിക്ഷേപകരുടെ കയ്യിലും 11.6 ശതമാനം ഓഹരികൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ കയ്യിലുമാണ്.
സാമ്പത്തികം
2022 ഡിസംബറിൽ അവസാനിച്ച പാദത്തിലെ അറ്റാദായത്തിൽ 68 ശതമാനം ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്. 108.38 കോടിയായിരുന്നു ലാഭം. 2022 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ അറ്റാദായം 338.95 കോടി രൂപയായിരുന്നു. മൂന്നാം പാദത്തിലെ വരുമാനം 2045.81 കോടി രൂപയിൽ നിന്ന് 6 ശതമാനം ഉയർന്ന് 2165.57 കോടി രൂപയായി.
കമ്പനിയുടെ പിഇ റേഷ്യോ 32.58 രൂപയാണ്. പ്രതിയോഹരി ബുക്ക് വാല്യു 358.6 രൂപയാണ്. തുടർച്ചയായി ലാഭ വിഹിതം കൈമാറുന്ന കമ്പനി 12 മാസത്തിനിടെ 16 രൂപ ലാഭ വിഹിതം കൈമാറി. മൂന്നാം പാദ ഫലത്തിന് ശേഷം ഇടക്കാല ലാഭ വിഹിതമായി 2 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 200 ശതമാനം ലാഭ വിഹിതം പ്രഖ്യാപിച്ചിരുന്നു. ഓഹരിയുടമയ്ക്ക് 2 രൂപ ലാഭ വിഹിതം ലഭിക്കും. ഓഹരിയുടെ ഡിവിഡന്റ് യീൽഡ് 1.42 ശതമാനമാണ്.

ലക്ഷ്യ വില
ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോർട്ട് അനുസരിച്ച് 2023 സാമ്പത്തിക വർഷം 9-ാം മാസം വരെ ഇന്ത്യയുടെ ഓഫ്-ഹൈവേ ടയർ കയറ്റുമതി 8 ശതമാനം ഉയർന്നിട്ടുണ്ട്. മാന്ദ്യത്തിന്റെ ഭയം ഇല്ലാതാകുന്നതിനാൽ പ്രധാന അന്താരാഷ്ട്ര വിപണികളിലും സെഗ്‌മെന്റുകളിലുടനീളം ഡിമാൻഡ് വീണ്ടെടുക്കാൻ കമ്പനിക്ക് സാധിക്കും.
ശക്തമായ നിർമാണ ശേഷിയും വിതരണ ശൃംഖലയും FY22-25E- കാലത്തിൽ വില്പനയിൽ 5.5 ശതമാനം വാർഷിക വളർച്ചയിലേക്ക് എത്തിക്കും. ബാൽകൃഷ്ണ ഇൻഡസ്ട്രീസ് ഓഹരികൾ 2,170 രൂപ ടാർഗെറ്റ് വിലയിൽ 12-18 മാസ കാലയളവിൽ വാങ്ങാനാണ് ബ്രോക്കറേജ് സ്ഥാപനം നിർദ്ദേശിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications