ജനുവരി 31 നും ഫെബ്രുവരി 1 നും നടന്ന രണ്ട് ദിവസത്തെ ബാങ്ക് പണിമുടക്കിന് ശേഷം പൊതുമേഖലാ ബാങ്കുകളിലെ ലക്ഷക്കണക്കിന് ജീവനക്കാർ വീണ്ടും മറ്റൊരു ബാങ്ക് പണിമുടക്കിന് ഒരുങ്ങുന്നു. മാർച്ച് രണ്ടാം വാരത്തിൽ ബാങ്കുകളും എടിഎമ്മുകളും തുടർച്ചയായി അഞ്ച് ദിവസത്തേക്ക് അടച്ചിടാനാണ് പദ്ധതിയിടുന്നത്. ഇന്ത്യൻ എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (എബിഇഎ) ഇന്ത്യൻ ബാങ്ക് അസോസിയേഷനുമായി നടത്തിയ വേതന പരിഷ്കരണ ചർച്ചകൾക്ക് ശേഷമാണ് മാർച്ച് 11 മുതൽ 13 വരെ 3 ദിവസത്തെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
തുടർച്ചയായി അഞ്ച് ദിവസത്തെ പണിമുടക്ക്
പണിമുടക്ക് രണ്ടാമത്തെ ശനിയാഴ്ചയ്ക്ക് മുമ്പായതിനാൽ ബാങ്കുകൾ അവധിദിനം ആചരിക്കുമ്പോൾ, ഞായറാഴ്ച ഉൾപ്പെടെ തുടർച്ചയായി അഞ്ച് ദിവസത്തേക്ക് ബാങ്ക് ഇടപാടുകളെ ബാധിച്ചേക്കാം. സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയെ പണിമുടക്ക് ബാധിക്കില്ല.
മൂന്നാമത്തെ പണിമുടക്ക്
ഈ വർഷം ഇതുവരെ നടന്ന മൂന്നാമത്തെ ബാങ്ക് പണിമുടക്കാണിത്. ജനുവരി എട്ടിന് ഭാരത് ബന്ദിന്റെ സമയത്ത് നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ യൂണിയനുകൾ പ്രതിഷേധിച്ചതിനെ തുടർന്ന് ബാങ്കിംഗ് സേവനങ്ങളെ ബാധിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ യൂണിയനുകൾ അനിശ്ചിതകാല അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ബാങ്ക് ജീവനക്കാരുടെ ആവശ്യങ്ങൾ എന്തെല്ലാം?
യൂണിയൻ നേതാക്കളും ബാങ്കുകളുടെ മാനേജുമെന്റ് പ്രതിനിധികളും തമ്മിലുള്ള നിരവധി ചർച്ചകൾക്ക് ശേഷം പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ വേതനം അഞ്ച് വർഷത്തിലൊരിക്കൽ പരിഷ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ 2012ലാണ് വേതനം അവസാനമായി പരിഷ്കരിച്ചത്. അതിനുശേഷം നടന്ന എല്ലാ ചർച്ചകളും പരാജയപ്പെട്ടതിനാൽ 2017 നവംബർ മുതൽ വേതന പരിഷ്കരണം നടന്നിട്ടില്ല. അതുകൊണ്ട് തന്നെ വേതന പരിഷ്കരണ സെറ്റിൽമെൻറിൽ 20% വർദ്ധനവ് വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം.
മറ്റ് ആവശ്യങ്ങൾ
ശനിയാഴ്ചകളിൽ പ്രവർത്തിക്കുന്നതിനും ബാങ്ക് യൂണിയനുകളും എതിരാണ്. എന്നാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പൊതു അവധിദിനങ്ങൾ ഉള്ളതിനാൽ എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും ബാങ്കുകൾ അടച്ചിടുന്നത് പൊതുജനങ്ങൾക്ക് അസൌ കര്യമുണ്ടാക്കുമെന്നതിനാൽ 5 ദിവസത്തെ പ്രവൃത്തി ആഴ്ചയുടെ നിർദ്ദേശം ഐബിഎ നിരസിച്ചു. പ്രത്യേക അലവൻസ് അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കുക, പുതിയ പെൻഷൻ പദ്ധതി റദ്ദാക്കൽ, കുടുംബ പെൻഷൻ മെച്ചപ്പെടുത്തൽ തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications