ആഭ്യന്തര വിപണിയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. വലിയ അളവില്‍ ഓഹരി വാങ്ങാനും വില്‍ക്കാനും ശേഷിയുള്ളതു കൊണ്ട് മ്യൂച്ചല്‍ ഫണ്ടുകളുടെ ഇടപാടുകള്‍ അതാത് സ്റ്റോക്കുകളില്‍ പ്രതിഫലിക്കാറുമുണ്ട്. ഒരു ഓഹരിയിലുള്ള മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന്റെ തോത് പരിശോധിക്കുന്നത് റീട്ടെയില്‍ നിക്ഷേപകര്‍ക്കും ഓഹരിയെ കുറിച്ചുള്ള ചിത്രം വ്യക്തമാകുന്നതിന് സഹായിക്കും.
അതേസമയം കഴിഞ്ഞ 2 മാസത്തിലേറെയായി ഓഹരി വിപണിയില്‍ കുതിപ്പ് പ്രകടമാണ്. രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയില്‍ കുതിക്കുമെന്ന അനുമാനവും മൂലധന ചെലവിടല്‍ സര്‍ക്കാര്‍ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയും അടിസ്ഥാനമാക്കിയാണ് ഓഹരി വിപണിയിലെ വന്‍കിട നിക്ഷേപകരായ മ്യൂച്ചല്‍ ഫണ്ടുകളുടെ മാനേജര്‍മാരും ഓഹരികളെ പരിഗണിച്ചത്. ഇത്തരത്തില്‍ രാജ്യത്തെ ഏറ്റവും വലിയ 9 മ്യൂച്ചല്‍ ഫണ്ട് സ്ഥാപനങ്ങള്‍ ഓഗസ്റ്റ് മാസത്തില്‍ വാങ്ങിയതും ഭാഗികമായ വിറ്റതും പൂര്‍ണമായും ഒഴിവാക്കിയതുമായ ഓഹരികളുടെ വിശദാംശങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
എസ്ബിഐ മ്യൂച്ചല്‍ ഫണ്ട്
- വീണ്ടും വാങ്ങിയത്-: സോണ ബിഎല്‍ഡബ്ല്യൂ പ്രിസിഷന്‍, പിവിആര്‍, സിഇഎസ്സി
- ഭാഗികമായി വിറ്റത്-: ക്രോംപ്ടണ്‍ ഗ്രീവ്സ്, എച്ച്സിഎല്‍ ടെക്നോളജീസ്, എബിബി ഇന്ത്യ
- പൂര്‍ണമായും ഒഴിവാക്കിയത്-: കിര്ലോസ്കര് ഓയില്‍ എന്‍ജിന്‍സ്, അജന്ത ഫാര്‍മ, എല്‍ഐസി ഹൗസിങ് ഫൈനാന്‍സ്
- പുതിയതായി വാങ്ങിയത്-: കരൂര്‍ വൈശ്യ ബാങ്ക്, ബെര്‍ജര്‍ പെയിന്റ്സ് ഇന്ത്യ, ഡിക്സണ്‍ ടെക്നോളജീസ് (ഇന്ത്യ)
ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍
- വീണ്ടും വാങ്ങിയത്-: എസ്ബിഐ, എച്ച്ഡിഎഫ്സി എഎംസി, എച്ച്സിഎല്‍ ടെക്നോളജീസ്
- ഭാഗികമായി വിറ്റത്-: ഭാരതി എയര്‍ടെല്‍, എം & എം, ഇന്‍ഫോസിസ്
- പൂര്‍ണമായും ഒഴിവാക്കിയത്-: ആര്‍ബിഎല്‍ ബാങ്ക്, മെട്രോപൊളീസ് ഹെല്‍ത്ത്കെയര്‍, ജിഎംഎം ഫ്ലോഡര്‍
- പുതിയതായി വാങ്ങിയത്-: സൊമാറ്റോ, കജാരിയ സെറാമിക്സ്, തെഗ ഇന്‍ഡസ്ട്രീസ്.
എച്ച്ഡിഎഫ്സി മ്യൂച്ചല്‍ ഫണ്ട്
- വീണ്ടും വാങ്ങിയത്-: എച്ച്സിഎല്‍ ടെക്നോളജീസ്, ഭാരതി എയര്‍ടെല്‍, മാക്സ് ഹെല്‍ത്ത്കെയര്‍
- ഭാഗികമായി വിറ്റത്-: റിലയന്‍സ്, സണ്‍ ഫാര്‍മ, എബിബി ഇന്ത്യ
- പൂര്‍ണമായും ഒഴിവാക്കിയത്-: ബജാജ് ഫിന്‍സേര്‍വ്, പ്രാജ് ഇന്‍ഡസ്ട്രീസ്
- പുതിയതായി വാങ്ങിയത്-: രാംകോ സിമന്റ്സ്
നിപ്പോണ്‍ ഇന്ത്യ മ്യൂച്ചല്‍ ഫണ്ട്
- വീണ്ടും വാങ്ങിയത്-: സോണ ബിഎല്‍ഡബ്ല്യൂ പ്രിസിഷന്‍, എല്‍ & ടി, സംവര്‍ധന മതേര്‍സണ്‍
- ഭാഗികമായി വിറ്റത്-: ഐസിഐസിഐ ബാങ്ക്, ഭാരത് ഇലക്ട്രോണിക്സ്, അശോക് ലെയ്ലാന്‍ഡ്
- പൂര്‍ണമായും ഒഴിവാക്കിയത്-: കാന്‍ ഫിന് ഹോംസ്, എഐഎ എന്‍ജിനീയറിങ്, എംആര്‍എഫ്
- പുതിയതായി വാങ്ങിയത്-: മാക്സ് ഹെല്‍ത്ത്കെയര്‍, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, കിര്ലോസ്കര് ഫെറസ് ഇന്‍ഡസ്ട്രീസ്
യുടിഐ മ്യൂച്ചല്‍ ഫണ്ട്
- വീണ്ടും വാങ്ങിയത്-: എച്ച്ഡിഎഫ്സി, ഐസിഐസിഐ ലൊംബാര്‍ഡ്, ഐസിഐസിഐ ബാങ്ക്
- ഭാഗികമായി വിറ്റത്-: എച്ച്ഡിഎഫ്സി ബാങ്ക്, കെഇസി ഇന്റര്‍നാഷണല്‍, എച്ച്പിസിഎല്‍
- പൂര്‍ണമായും ഒഴിവാക്കിയത്-: വി-ഗാര്‍ഡ്, ഇക്വിറ്റാസ് ഹോള്‍ഡിംഗ്സ്, നാറ്റ്കോ ഫാര്‍മ
- പുതിയതായി വാങ്ങിയത്-: എന്‍എച്ച്പിസി, ആദിത്യ ബിര്‍ള കാപിറ്റല്‍
ആക്സിസ് മ്യൂച്ചല്‍ ഫണ്ട്
- വീണ്ടും വാങ്ങിയത്-: എം & എം, ടാറ്റ മോട്ടോര്‍സ്, ഫൈന്‍ ഓര്‍ഗാനിക് ഇന്‍ഡസ്ട്രീസ്
- ഭാഗികമായി വിറ്റത്-: വിപ്രോ, ഡിവീസ് ലാബ്, അവന്യൂ സൂപ്പര്‍മാര്‍ട്ട്സ്
- പൂര്‍ണമായും ഒഴിവാക്കിയത്-: ടാറ്റ കെമിക്കല്‍സ്, ബിഎസ്ഇ, എയു സ്മോള്‍ ഫിനാന്‍സ്
- പുതിയതായി വാങ്ങിയത്-: ഐഷര്‍ മോട്ടോര്‍സ്, ക്രിസില്‍, വിനതി ഓര്‍ഗാനിക്സ്
കൊട്ടക് മ്യൂച്ചല്‍ ഫണ്ട്
- വീണ്ടും വാങ്ങിയത്-: മാരുതി സുസൂക്കി, എംആര്‍എഫ്, ഇപ്കാ ലാബ്
- ഭാഗികമായി വിറ്റത്-: ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ്
- പൂര്‍ണമായും ഒഴിവാക്കിയത്-: ഗ്രീന്‍പ്ലൈ ഇന്‍ഡസ്ട്രീസ്
- പുതിയതായി വാങ്ങിയത്-: ക്രിസില്‍
ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്ചല്‍ ഫണ്ട്
- വീണ്ടും വാങ്ങിയത്-: സോണ ബിഎല്‍ഡബ്ല്യൂ പ്രിസിഷന്‍, ബന്ധന് ബാങ്ക്, അപ്പോളൊ ഹോസ്പിറ്റല്‍സ്
- ഭാഗികമായി വിറ്റത്-: ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഫൈസര്‍
- പൂര്‍ണമായും ഒഴിവാക്കിയത്-: ഇന്‍ഡസ് ടവേര്‍സ്, ഫൈന്‍ ഓര്‍ഗാനിക്, അലികോണ്‍ കാസ്റ്റ്അലോയ്
- പുതിയതായി വാങ്ങിയത്-: കിര്ലോസ്കര് ന്യൂമാറ്റിക്, നസാര ടെക്നോളജീസ്, 3എം ഇന്ത്യ
മിറെ മ്യൂച്ചല്‍ ഫണ്ട്
- വീണ്ടും വാങ്ങിയത്-: സൊമാറ്റോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സൂസൂക്കി
- ഭാഗികമായി വിറ്റത്-: എച്ച്ഡിഎഫ്സി ലൈഫ് ഇന്‍ഷൂറന്‍സ്, ഐസിഐസിഐ ബാങ്ക്, മതേര്‍സണ്‍ സുമി വയറിങ്
- പൂര്‍ണമായും ഒഴിവാക്കിയത്-: ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്, കന്‍സായ് നെറോലാക്, എന്‍എംഡിസി
- പുതിയതായി വാങ്ങിയത്-: ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, എംടിഎആര്‍ ടെക്നോളജീസ്, ബാങ്ക് ഓഫ് ബറോഡ
മ്യൂച്ചല്‍ ഫണ്ട്
ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ വിമുഖതയുള്ളവര്‍ക്കും ദീര്‍ഘകാലയളവിലെ നേട്ടം കൊയ്യുന്നതിനൊപ്പം റിസ്ക് ലഘൂകരിക്കുന്നതിനുമുള്ള സുപ്രധാന മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്ചല്‍ ഫണ്ടുകള്‍. സാമ്പത്തിക വിശകലനത്തിലുള്ള സാധാരണക്കാരുടെ പരിചയക്കുറവ് മൂലമുണ്ടാകാവുന്ന നഷ്ടങ്ങളെ, താരതമ്യേന കുറഞ്ഞ ചെലവില്‍ പ്രൊഫഷണല്‍ ആയി കൈകാര്യം ചെയ്യുന്നതിനുള്ള അവസരം കൂടിയാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ നല്‍കുന്നത്. വേറൊരു തരത്തില്‍ പറഞ്ഞാല്‍, ഒരു കൂട്ടം നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം, ഒന്നായി ചേര്‍ത്ത് സ്വരൂപിച്ച ശേഷം പ്രൊഫഷണല്‍ ഫണ്ട് മാനേജരുടെ മേല്‍നോട്ടത്തില്‍ കൈകാര്യം ചെയ്യുന്ന രീതിയാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരിവിപണിയില്‍ തകര്‍ച്ച പ്രവചിച്ച് നൊമൂറ, ലക്ഷ്യം കുറച്ചു; നിക്ഷേപകര്‍ എന്തു ചെയ്യണം?

മാരുതി സുസുക്കി ഓഹരി വാങ്ങാം, 29 ശതമാനം ലാഭം ഉറപ്പെന്ന് മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം അറിയാം

ബെംഗളൂരുവില്‍ എല്‍പിജി പ്രതിസന്ധി രൂക്ഷം; ബ്ലാക്ക് മാര്‍ക്കറ്റില്‍ വില 5,000 രൂപ, ഹോട്ടലുകള്‍ വില ഉയര്‍ത്തും

ബെംഗളൂരു: സ്ക്കൂളുകളില്‍ ഹാജരെടുക്കാന്‍ ഇനി എഐ, ബയോമെട്രിക്ക് സംവിധാനം മെയ് മുതല്‍

എല്‍പിജി പ്രതിസന്ധി: ഗാര്‍ഹിക ഉപഭോക്താക്കള്‍ ഇ-കെവൈസി പൂര്‍ത്തിയാക്കണം: ഘട്ടങ്ങള്‍ ഇതാ

എൽപിജി സിലിണ്ടർ വാട്ട്സ്ആപ്പ് വഴി ബുക്ക് ചെയ്യാം, വളരെ എളുപ്പത്തിൽ കാര്യം കഴിയും, എങ്ങനെ എന്ന് നോക്കാം

കൊച്ചി പഴയ കൊച്ചിയല്ല! റെനോ ഡെസ്റ്റര് തിരിച്ചെത്തുമ്പോള്‍ എതിരാളികള്‍ കൂടി, ഇനി മത്സരം കടുക്കും

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്: പാചക വാതക ബുക്കിംഗില്‍ കുതിച്ചുചാട്ടം, ഇക്കാര്യങ്ങള്‍ അറിയണം

പ്രതിമാസം 2000 രൂപ നിക്ഷേപിക്കാനുണ്ടോ? 40,000 രൂപ പെൻഷനുള്ള വഴി പറഞ്ഞുതരാം...

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ചെറു സമ്പാദ്യ പദ്ധതികള്‍: ആകര്‍ഷകമായ പലിശ; നിക്ഷേപം പോസ്റ്റ് ഓഫീസ് വഴിയും



Click it and Unblock the Notifications